Friday 25 April 2014

[www.keralites.net] ഗുരുവായൂര്‍ ക്ഷ േത്രക്കിണറില്‍ തിരുവാഭരണം കണ്ട െത്തി

 


 
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ മണിക്കിണറില്‍ തിരുവാഭരണം കണ്ടെത്തി. അതിപവിത്രമായ മണിക്കിണര്‍ വറ്റിക്കുന്നതിനിടെയാണ് 29 നീലക്കല്ലുകള്‍ പതിച്ച 60 ഗ്രാം തൂക്കമുള്ള നാഗപടമാല കണ്ടെത്തിയത്. കണ്ടെത്തിയ നാഗപടത്താലി ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ലോക്കറിലേക്ക് മാറ്റി. 1985 ല്‍ നഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒന്നാണിത്. 

എന്നാല്‍ ഇത് മോഷണം പോയ മാല തന്നെയാണോ എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ തീര്‍ച്ചയാക്കാന്‍ പറ്റുകയുള്ളുവെന്ന് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. 

തീര്‍ത്ഥത്തിന് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ഒരുവര്‍ഷത്തിനുശേഷം വീണ്ടും മണിക്കിണര്‍ വറ്റിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 26ന് കിണര്‍ വറ്റിച്ചത്. ഒട്ടേറെ സാളഗ്രാമങ്ങളും 16 സ്റ്റീല്‍മൂന്ന് ചെമ്പ് കുടങ്ങളും അഞ്ച് സ്റ്റീല്‍ കുട്ടകങ്ങളും അന്ന് കിണറ്റില്‍നിന്ന് ലഭിച്ചു. ഒട്ടേറെ നാണയങ്ങളും ഓടില്‍ നിര്‍മിച്ച പത്ത് കൊച്ചുപ്രതിമകളും കിട്ടിയിരുന്നു. എന്നാല്‍ രണ്ടുതവണ വറ്റിച്ചപ്പോഴും ചെളി മുഴുവന്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല. 

ഇത്തവണ ചെളി മുഴുവന്‍ നീക്കം ചെയ്യാനായി പരിചയസമ്പന്നരായ പണിക്കാരെയാണ് പ്രശ്‌നചിന്ത നടത്തി ദേവഹിതമറിഞ്ഞ് നിയോഗിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചപ്പൂജ രാവിലെ 8ന് നടത്തി 9ന് ക്ഷേത്രനട അടച്ചു. 

കിണര്‍ വൃത്തിയാക്കുന്ന ഗുരുവായൂര്‍ സ്വദേശികളായ പന്ത്രണ്ട് പണിക്കാരും മൂന്നുദിവസങ്ങളിലായി വ്രതത്തിലാണ്. ഗുരുവായൂരപ്പന്റെ പൂജകള്‍ തൊഴുത് ഭജന പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ കാണിക്കയര്‍പ്പിച്ചാണ് കിണറ്റിലിറങ്ങുക. വെള്ളം വറ്റിച്ചു കഴിഞ്ഞാല്‍ കീഴ്ശാന്തിക്കാര്‍ കിണറ്റിലിറങ്ങി 'സാളഗ്രാമം'തുടങ്ങിയ പരിപാവനമായ സാധനങ്ങള്‍ പുറത്തെടുത്ത് കയറും. അതിന് ശേഷമാണ് ചെളി നീക്കാന്‍ തുടങ്ങിയത്

തിരുവാഭരണങ്ങള്‍ നഷ്ടമായത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു. മുന്‍മേല്‍ശാന്തിയേയും മക്കളേയും ഇതേ തുടര്‍ന്ന് നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
...............................................................................................
മാതൃഭൂമി  വെബ് 
 

 

 
മാല കൈവശപ്പെടുത്തിയ  മഹാൻ  "എന്തരോ  മഹാനുഭാവലു " !!! തിരികെ  കൊണ്ടുപോയി  കിണറ്റിൽ  നിക്ഷേപിക്കാനുള്ള  സന്മനസ്സു  കാണിച്ചല്ലോ 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment