Friday 11 April 2014

[www.keralites.net] ആവേശപ്പുഴയൊഴുകി ആറ ാട്ടുപുഴ പൂരം

 

ആവേശപ്പുഴയൊഴുകി ആറാട്ടുപുഴ പൂരം


പുഴയൊഴുകും ഗ്രാമം പൂരത്തിന്റെ അരപ്പട്ടയണിഞ്ഞു. പൂരം കാണാന്‍ ഒഴുകിയെത്തിയ പുരുഷാരത്താല്‍ ആറാട്ടുപുഴ കവിഞ്ഞൊഴുകി. ഭൂമിയിലെ ദേവസംഗമത്തിന് ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ പൂരത്തോടെ പകിട്ടാര്‍ന്ന തുടക്കം. പഞ്ചാരിയോടെയും പതിനഞ്ചാനകളോടെയുമായിരുന്നു ആതിഥേയന്റെ എഴുന്നള്ളത്ത്. ദീപപ്രഭ ആറാട്ടുപുഴയിലെ ഇരുളിനെ പകലാക്കി.


ആറാട്ടുപുഴയിലെ ആല്‍മരച്ചോട്ടില്‍ ആനച്ചന്തവും ചമയങ്ങളും ആയിരങ്ങളെ വിസ്മയിപ്പിച്ചു. തീവെട്ടികളില്‍ ഇവ പൊന്നിന്റെ പ്രഭചൊരിഞ്ഞു. 


വാദ്യവൈഭവംകൊണ്ട് പെരുമയുള്ള കലാകാരന്മാര്‍ പഞ്ചാരിയില്‍ അണിനിരന്നു. പ്രമാണം പ്രമുഖനായ പെരുവനം കുട്ടന്‍മാരാര്‍. പഞ്ചാരി മധുരിമയാര്‍ന്ന വിരുന്നായി. വിശാലമായ പൂരപ്പാടം അലയടിച്ച അതിരുകളില്ലാത്ത മേളപ്രപഞ്ചം. കൈകള്‍ ആകാശത്തേക്ക് എറിഞ്ഞ് ആസ്വാദകര്‍ ആവേശത്തിന്റെ ലഹരിയില്‍ മതിമറന്നു. മേളം കലാശിച്ചതോടെ ആളുകള്‍ കണ്ണും മനസ്സും പാടത്തേക്ക് പായിച്ചു, മാനത്തെ വിസ്മയക്കാഴ്ചയ്ക്ക്. ശബ്ദകാഠിന്യത്തേക്കാള്‍ വര്‍ണ്ണമനോഹാരിതയായിരുന്നു ആകാശത്തേക്കുയര്‍ന്ന ദീപക്കാഴ്ചയ്ക്ക്. മീനച്ചൂടില്‍ വെന്ത പൂരപ്പാടത്ത് കരിമരുന്നിന്റെ മാസ്മരികത ഉയര്‍ന്നുപൊങ്ങി. കരിമരുന്ന് പ്രയോഗം കലാശിച്ചതോടെ എഴുന്നള്ളിപ്പ് ഏഴുകണ്ടത്തേക്ക് പുറപ്പെട്ടു. 

 

 
ദേവസംഗമത്തിലെ നായകനായ തൃപ്രയാര്‍ തേവര്‍ എത്തിയിട്ടുണ്ടോ എന്നാരായാനാണ് ഈ യാത്ര. മടക്കത്തില്‍ ശാസ്താവ് നിലപാട്തറയില്‍ നിലപാട് നിന്നു. ഉത്തരവാദിത്വം ചാത്തക്കുടം ശാസ്താവിനെ ഏല്‍പ്പിച്ച് ആതിഥേയര്‍ തിരിച്ച് ക്ഷേത്രത്തിലേക്ക്. പൂരക്കാഴ്ചകള്‍ക്ക് തുടര്‍ച്ചയായി മറ്റ് ദേവീദേവന്മാരുടെ ചെറുപൂരങ്ങള്‍. ഗംഗയുടെ വിശുദ്ധിയില്‍ മന്ദാരക്കടവിലെ ആറാട്ടിനും വൈകുണ്ഡസമാനമായ കൂട്ടിയെഴുന്നള്ളിപ്പിനും ജനം കാത്തിരുന്നു. മീനരാവിന്റെ വശ്യതയില്‍ പൂരനിലാവ് പെയ്യുന്ന പാടത്ത് ആഹ്ലാദത്തോടെ ആയിരങ്ങള്‍.
  

 

 
 
 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment