സമൂഹ മനസാക്ഷിയെ ആകമാനം ഒരു പുനര്‍ വിചിന്തനത്തിനു പ്രേരിപ്പിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയ നിഷ്ടൂര കൊലപാതകം. തന്റെ സുഖലോപനങ്ങള്‍ക്ക് വേണ്ടി താന്‍ നൊന്തു പ്രസവിച്ച മകളെയും തന്നെ ജീവനായി കരുതിയ ഭര്‍ത്താവിനെയും ഒരു മകളെ പോലെ സ്‌നേഹിച്ച അമ്മയെയും ഇല്ലാതാക്കാന്‍ കാമുകന്റെ കയ്യില്‍ കറി കത്തി വച്ചു കൊടുക്കാന്‍ ഒരു അമ്മയായ ആ സ്ത്രീക്ക് എങ്ങിനെ മനസ്സുവന്നു ?അതു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പ്രബുദ്ധതയിലും വിദ്യാഭ്യാസത്തിലും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന കേരളത്തില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ എവിടെയോ ചവിട്ടി മെതിക്കപ്പെട്ടിട്ടുണ്ടെന്ന് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം..
മറ്റുള്ള സംസ്ഥനങ്ങളില്‍ നിന്ന് ഇത് പോലുള്ള സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അവിടുത്തെ വിദ്യാഭ്യാസത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ച് വാതോരാതെ പറഞ്ഞിരുന്ന സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും ഈ വിദ്യാഭ്യാസമുള്ള ഈ സമൂഹത്തില്‍ നടക്കുന്ന നിഷ്ടൂരമായ സംഭവങ്ങളെ എന്തെ അപലപിക്കാന്‍ പോലും തയ്യാറാകാത്തത്. മനുഷ്യ മൂല്യങ്ങള്‍ നമ്മുടെ പൊതുസമൂഹത്തില്‍ നിന്നും അനുദിനം ഇല്ലതായികൊണ്ടിരിക്കുകയാണ്.. മകള്‍ അച്ചനാല്‍ പീഡിപ്പിക്കപ്പെടുന്നു. അമ്മ മകളെ കാഴ്ച്ചവക്കുന്നു.. അങ്ങിനെ എത്രയെത്ര സംഭവങ്ങളാണ് നാം ദിവസവും മാധ്യമങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത്.
അതുപോലെതന്നെയാണ് വൃദ്ധസദനങ്ങള്‍. അരവയര്‍ മുറുക്കി അധ്വാനിച്ച് നമ്മെ പോറ്റി വളര്‍ത്തിയ നമ്മുടെ മാതാപിതാക്കള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ അവരെ വൃദ്ധ സദനങ്ങളില്‍ കൊണ്ട് തള്ളുന്ന ഈ വൃത്തികെട്ട സംസ്‌ക്കാരം ഇത് എവിടെക്കാണ് നമ്മുടെ സമൂഹത്തെ കൊണ്ടെത്തിക്കുന്നത്. ഇത് ഒരു അനുശാന്തിയുടെയോ ലിനോ മാത്യു വിന്റെയോ കഥയല്ല ഇന്ന് കേരളത്തില്‍ ഇത് പോലെ ഒരുപാടു ലിനോ മാത്യു അനുശാന്തിമാര്‍ പിറവിയെടുത്തു കഴിഞ്ഞു.. അതില്‍ ഒടുവിലെത്തെത് മാത്രമാണിത്. നമുക്ക് എവിടെയാണ് പിഴവ് പറ്റിയത് ?
നമ്മുടെ വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വരുത്തേണ്ട സമയംഅതിക്രമിച്ചിട്ടുണ്ട്. സമൂഹത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും മാതാ പിതാ ഗുരു ബന്ധങ്ങളെ കുറിച്ചെല്ലാം നമ്മുടെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയിലുല്ലതാകണം നമ്മുടെ പഠന പദ്ധതികള്‍ . അതിലൂടെ ഭാവി തലമുറയെ എങ്കിലും നമുക്കു രക്ഷിച്ചെടുക്കാന്‍ കഴിയും.
കേരളത്തിലെ അനുശാന്തിമാരോട് ഒന്നേ പറയാനുള്ളൂ , ഈ പൈതങ്ങള്‍ സമൂഹത്തിന്റെ ഭാഗമാവേണ്ടവര്‍ ആണ്. ഈ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തെണ്ടവര്‍ ആണ് ..അവരെ നശിപ്പിക്കുന്നതിലൂടെ ഈ സമൂഹത്തെയാണ് നിങ്ങള്‍ നശിപ്പിക്കുന്നത്. എന്തിനായിരുന്നു ഈ ക്രുരത ? എന്ത് നേടി നിങ്ങള്‍ ? കറിക്കത്തി കാമുകന്റെ കൈകളിലേക്ക്വെച്ചു കൊടുത്ത് കൊല്ലാന്‍ പറയും മുമ്പ് നീ ഒരിക്കല്‍ പോലും ഓര്‍ത്തില്ലേ അവള്‍ നിന്റെ മകളാണെന്ന്. അക്ഷരങ്ങള്‍ കൂട്ടിച്ചൊല്ലും മുമ്പ് അവള്‍ ആദ്യം പറഞ്ഞത് അമ്മയെന്നല്ലേ??? ശരീരത്തിലേക്ക് കത്തിമുന തുളച്ചു കയറുമ്പോള്‍ വേദന സഹിക്കാനാവാതെ അവള്‍ അലറിവിളിച്ചത് നിന്നെയാവില്ലേ,,,? ഇരുട്ടുകയറും മുമ്പ് അവളുടെ കണ്ണുകള്‍ തിരഞ്ഞത് നിന്നെയായിരിക്കില്ലേ? നിശ്ചലമാകും മുമ്പ് ആ ചുണ്ടുകള്‍വിറച്ചത് നിന്റെ പേര് പറയാനാവില്ലേ. കാരണം അവള്‍ക്ക് നീ അമ്മയാണല്ലോ. പക്ഷെ നിനക്കോ. സംരക്ഷിക്കേണ്ട നീ തന്നെ അവളുടെ ജീവന്‍ അപഹരിച്ചല്ലോ.
പാപിയാണ്‌നീ …… നീയും നിന്റെ കാമവും ചേര്‍ന്ന്പിച്ചി ചീന്തിയത് അമ്മയെന്ന വാക്കിനെയാണ്. നിനക്ക് മാപ്പില്ലാ.!!!!!! പോന്നു മോളെ നീ ഇതെല്ലം മുകളില്‍നിന്നും കാണുന്നുണ്ടാകും നിന്നെ പോലെ ഒരുപാടു കുരുന്നുകള്‍ കളിക്കുട്ടുകരായി നിനക്കവിടെ ഉണ്ടാകും.സമൂഹം ഇനിയും ചിന്തിക്കുന്നില്ലെങ്കില്‍ ഒരു പാട് കുരുന്നുകള്‍ ഇനിയും മുകളിലെക്കുയര്‍ത്തപ്പെടും ഇനിയും അതു വേണോ …ചിന്തിക്കു സമൂഹമേ …….
No comments:
Post a Comment