ഇതിഹാസങ്ങള്‍ക്ക് തുല്യമായ ഖസാക്കിന്റെ ഇതിഹാസം.

അരനൂറ്റാണ്ടുകാലത്ത് മലയാളത്തില്‍ എഴുതപ്പെട്ട സര്‍ഗസാഹിത്യസൃഷ്ടികളില്‍ ഏറ്റവും മഹത്വരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. നോവലിന്റെ ചരിത്രത്തില്‍ തന്നെ കഴിഞ്ഞ ദശവര്‍ഷങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ ഇത്രത്തോളം മനോഹരമായ ഒരു കൃതി കണ്ടെത്താന്‍ സാധിക്കുകയില്ല. മറ്റൊരര്‍ത്ഥത്തില്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഖസാക്കിന്റെ ഇതിഹാസം.
മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്ത നോവല്‍ ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തുന്നത്. ഭാഷാപരവും പ്രമേയപരവുമായി നോവല്‍ കാട്ടുന്ന ഔന്നത്യം തന്നെയാണ് അതിന്റെ കാരണം. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം വായനക്കാരന്റെ മനസുകള്‍ കീഴടക്കി യാത്ര തുടരുകയാണ്.
ഖസാക്ക് എന്ന പാലക്കാടന്‍ ഗ്രാമത്തിലാണ് കഥനടക്കുന്നത്. സര്‍ക്കാറിന്റെ സാക്ഷരതാപരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയില്‍ നിന്നാണ് നോവലിന്റെ കഥയാരംഭിക്കുന്നത്. കുറേ ഉപകഥകളിലൂടെ, കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലില്‍. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താമണ്ഡലങ്ങളും വെളിവാകുന്നു.
രവിയും ഖസാക്കും അപ്പുക്കിളിയും മൈമുനയും ഏകാധ്യാപക വിദ്യാലയവും കൂമന്‍കാവും മലയാളിയുടെ ഓര്‍മ്മകളില്‍ എന്നെന്നും തിളങ്ങി നില്‍ക്കുന്ന ഏടുകളാണ്. സാധാരണ ജനങ്ങളുടെ ഇടയില്‍ ഇത്രത്തോളം സ്വീകാര്യത നേടിയ മറ്റൊരു നോവല്‍ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല.

Mukesh
+91 9400322866
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___