Sunday 16 March 2014

[www.keralites.net] ????????????? RSP ?????? ???????? ?

 

RSP യുടെ അസ്തിത്വം നിലനിര്‍ത്താനെന്ന് കൊട്ടിഘോഷിച്ച് എതിര്‍ഗ്രൂപ്പില്‍ ചേക്കേറിയ കൊല്ലത്തെ UDF സ്ഥാനാര്‍ഥി N K പ്രേമചന്ദ്രന് പാര്‍ടി ചിഹ്നം കിട്ടില്ല.

 
RSP യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ മണ്‍വെട്ടിക്കും മണ്‍കോരിക്കും പകരം ഏതെങ്കിലും സ്വതന്ത്ര ചിഹ്നത്തില്‍മാത്രമേ മത്സരിക്കാന്‍ കഴിയൂ. ഇതോടെ പാര്‍ടി അസ്തിത്വം നിലനിര്‍ത്താനാണ് മറുകണ്ടം ചാടിയതെന്ന പ്രചാരണവും പൊളിഞ്ഞു.

 
മണ്‍വെട്ടിയും മണ്‍കോരിയും RSP ബംഗാള്‍ ഘടകത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. ബംഗാളില്‍ പ്രാദേശിക പാര്‍ടി എന്ന നിലയിലാണ് ഈ ചിഹ്നം കിട്ടിയത്. മറ്റ് സംസ്ഥാനങ്ങളിലെ അംഗീകാരമുള്ള പാര്‍ടിക്ക് ഒരു പ്രാദേശിക പാര്‍ടിയുടെ ചിഹ്നം കിട്ടണമെങ്കില്‍, ചിഹ്നം ലഭിച്ച പാര്‍ടിയുടെ സമ്മതം വേണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിനകം അവര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷയും നല്‍കണം. എന്നാല്‍, ബംഗാള്‍ ഘടകം അപേക്ഷിച്ചിട്ടില്ല. മാത്രമല്ല, UDF ലേക്ക് ചേക്കേറിയ നിലപാടിനെ ബംഗാള്‍ഘടകം എതിര്‍ക്കുകയുംചെയ്യുന്നു.

 
ബംഗാള്‍ഘടകം അനുവദിച്ചാലും RSP ക്ക് ചിഹ്നം കിട്ടില്ലെന്നതാണ് മറ്റൊരു ഗതികേട്. അതത് സംസ്ഥാനത്തെ പത്ത് ശതമാനം സീറ്റിലെങ്കിലും മത്സരിച്ചാലേ ചിഹ്നം അനുവദിക്കാന്‍ കഴിയൂ.

 
കേരളത്തിലെ സ്വതന്ത്ര ചിഹ്നങ്ങളുടെ ലിസ്റ്റിലും മണ്‍വെട്ടിയും മണ്‍കോരിയുമില്ല. ഇതോടെ, UDF കാര്‍ മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് എഴുതിവച്ച് വെട്ടിലായിരിക്കുകയാണ്.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment