Tuesday 4 March 2014

[www.keralites.net] ????? ????????? Ash Wedn esday

 

ഇന്ന് ക്ഷാരബുധൻ 

വിഭൂതിബുധന്‍ അഥവാ ക്ഷാരബുധന്‍ ഒരു തുടക്കമാണ്. റോമന്‍ അഥവാ ലത്തീന്‍ റീത്ത് പിന്‍തുടരുന്ന കത്തോലിക്കാ വിശ്വാസികള്‍
ഇന്നാണ് 40 ദിവസങ്ങള്‍ നീളുന്ന തപസ്സുകാലം, വലിയ ഉപവാസകാലം ആരംഭിക്കുന്നത്.
40 എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തില്‍ പൂര്‍ണ്ണതയെ പ്രതിനിധാനം ചെയ്യുന്നു എന്ന് നാം നിരവധിതവണ ശ്രവിച്ചിരിക്കുന്നു.
അതിനു വി. ഗ്രന്ഥത്തില്‍ നിരവധി സൂചനകളും ഉണ്ട്.

പഴയ നിയമത്തില്‍ ഇപ്രകാരം കാണുന്ന ചില ഭാഗങ്ങള്‍ ഇവയാണ്.
"ഇസ്രായേല്‍ക്കാര്‍ മനുഷ്യവാസമുള്ള സ്ഥലത്തെത്തുന്നതുവരെ നാല്പതു വര്‍ഷത്തേയ്ക്ക് മന്നാ ഭക്ഷിച്ചു" (പുറപ്പാട് 16, 35 )
"മോശ മേഘത്തിന്റെ ഉള്ളില്ക്കടന്നു മലമുകളിലെയ്ക്ക് കയറി: നാല്പതു രാവും നാല്പതു പകലും അവന്‍ മലമുകളിലായിരുന്നു." (പുറപ്പാട് 24, 18 )
"അവന്‍ (ഏലിയ) എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ട് നാല്പതു രാവും നാല്പതു പകലും നടന്നു
കര്‍ത്താവിന്റെ മലയായ ഹോറേബിലെത്തി" (1 രാജാക്കന്മാര്‍ 19, 8 )

അതുപോലെ തന്നെ പുതിയനിയമത്തില്‍ നാം ഇപ്രകാരം വായിക്കുന്നു.
"യേശു നാല്പ്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു" (മത്തായി 4, 2 )
"പീഢാനുഭവത്തിനുശേഷം നാല്പ്പതു ദിവസത്തേയ്ക്കു യേശു അവരുടെയിടയില്‍ പ്രത്യക്ഷനായി ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു" (അപ്പോസ്തലപ്രവര്‍ത്തനങ്ങള്‍ 1, 3)



ഇതില്‍, സുവിശേഷത്തില്‍ കാണുന്ന യേശുവിന്റെ ഉപവാസമാണ്‌ വിഭൂതിബുധനാഴ്ച ആരംഭിച്ച് വിശുദ്ധവാരം വരെ നീളുന്ന 40 ദിവസങ്ങളുടെ അനു:താപ, പാപ പരിഹാര ക്രിയകളുടെ സുപ്രധാന ഉറവിടം എന്നു കാണാം.
ഈ താപത്തില്‍ ജീവിതത്തിലെ തിന്മകളെ എരിച്ചു ശുദ്ധി നേടേണ്ട കാലം ആണ്‌ ഈ ഉപവാസകാലം.

ഉപവാസം എന്ന വാക്ക് ഞാന്‍ ഇവിടെ ശ്രദ്ധാപൂര്‍‌വ്വം തന്നെയാണ്‌ ഉപയോഗിക്കുന്നത്.
കാരണം അതിന്റെ അര്‍ത്ഥം അടുത്ത് (ഉപ) വസിക്കുക (വാസം) എന്നുള്ളതാണല്ലോ…
ഈ 40 ദിനങ്ങള്‍ ദൈവത്തോട് കൂടുതല്‍ അടുത്തിരിക്കുവാനുള്ള വിളിയായി കാണുക.
അപ്പോള്‍ നമ്മുടെ പാപ പരിഹാരക്രിയകള്‍ക്ക് കൂടുതല്‍ അര്‍ത്ഥങ്ങളും ആഴങ്ങളും ലഭിക്കുന്നത് കാണാനാകാം.

വിഭൂതി 'ബുധന്‍' ആചരിക്കുന്നതിനു മറ്റൊരു അര്‍ത്ഥം കൂടെ ഞാന്‍ കാണുന്നു.
ബുധന്‍, ആഴ്ചയിലെ മധ്യദിനമാണല്ലോ.
നാമൊക്കെ ജീവിതം നന്നായി തന്നെ ആരംഭിക്കുന്നവരാണ്‌.
പലപ്പോഴും ജീവിതവഴികളില്‍ ഇടര്‍ച്ചകള്‍ സംഭവിക്കുന്നതും പാതകള്‍ മാറി സഞ്ചരിക്കുന്നതും ഇടയ്ക്കുവച്ചാകാം.
അതുകൊണ്ടുതന്നെ ഇടയ്ക്കുവച്ചെവിടെയോ ഇടറിപ്പോയ ചുവടുകളെ പരിഹാരചിന്തകളോടെ,
തപിക്കുന്ന മനസ്സോടെ അതിലേറെ സ്നേഹ സാമീപ്യത്തിലൂടെ ശുദ്ധീകരിക്കുന്നതിനുള്ള നല്ല ഒരു തുടക്കം ആകട്ടെ ഈ 2013 ല്‍
നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന ഉപവാസകാലം…
പരസ്പരം "ചാരം വാരി എറിയുന്നവരാകാതെ",
അനുതാപത്തോടെ, അതിലേറെ സോദരസ്നേഹത്തോടെ വിശുദ്ധിയുടെ വിഭൂതിചാര്‍ത്തുന്നവരാകാം.
കൂടെ വസിക്കുന്ന ദൈവം നമ്മെ ഏവരെയും ഈ തപസ്സുകാലത്ത് അനുഗ്രഹങ്ങളാല്‍ നിറയ്ക്കട്ടെ! ആമ്മേന്‍.

 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment