Wednesday 19 February 2014

[www.keralites.net] ?? ?????????? ?? ??????? ??????? ? ?????????

 

ആം ആദ്മിയില്‍ അടുത്തിടെ ചേര്‍ന്ന പ്രമുഖര്‍

11
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആം ആദ്മി പാര്‍ട്ടിയെ സാധാരണക്കാരിലും അത് പോലെ തന്നെ ഇന്ത്യന്‍ രാഷ്ട്രീയബിസിനസ് മേഖലയിലെ പ്രമുഖരിലും വന്‍ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ മേഖലയില്‍ പെട്ട നിരവധി പേരാണ് അടുത്തിടെ ആം ആദ്മിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചത്.
ജനലോക്പാല്‍ വിവാദത്തില്‍ അരവിന്ദ് കേജ്രിവാളിന്റെ രാജി വന്നതിന് ശേഷം ആം ആദ്മിയിലേക്കുള്ള ഒഴുക്ക് വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ആം ആദ്മിയും അരവിന്ദ് കേജ്രിവാളും വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആം ആദ്മിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച ചില പ്രമുഖരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.
ധന്‍രാജ് പിള്ളൈ
01
മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ ധന്‍രാജ് പിള്ള ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്തയാണ് ഈ ലിസ്റ്റില്‍ ഏറ്റവും പുതിയത്. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി രാജ്യമൊട്ടുക്കു ധന്‍രാജ് പിള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിങ്ങും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂനെയില്‍ നിന്ന് ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ധന്‍രാജ് ജനവിധി തേടും എന്നും സൂചനകള്‍ ഉണ്ട്.
സവിത ഭാട്ടി
01
അന്തരിച്ച പ്രമുഖ ബോളിവുഡ് ഹാസ്യതാരം ജസ്പാല്‍ ഭാട്ടിയുടെ വിധവ സവിത ഭാട്ടി ആം ആദ്മിയില്‍ ചേര്‍ന്നതാണ് മറ്റൊരു വാര്‍ത്ത‍.
മേധാപട്കര്‍

ജനുവരിയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ രംഗത്ത് വരുന്നത്. അവര്‍ മുംബൈയില്‍ നിന്നും ആം ആദ്മി ടിക്കറ്റില്‍ ലോക്സഭയിലേക്കു മത്സരിക്കുവാനും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. മേധാപട്കര്‍ മത്സരരംഗത്ത് വരുന്നതോടെ അത് ആം ആദ്മിക്ക് ഇന്ത്യന്‍ രാഷ്ട്രീയഗോദയില്‍ ലഭിക്കാവുന്ന മൈലേജിന് കയ്യും കണക്കും ഉണ്ടാവില്ല.
മല്ലിക സാരാഭായി (60)
02
പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്തയും നമ്മെ അത്ഭുതപ്പെടുത്തുന്നതായി. താന്‍ കെജ്‌രിവാളിനോടൊപ്പം ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും തന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ആശയങ്ങള്‍ ഒന്നാണെന്നാണ് തോന്നുന്നതെന്നും അതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും മല്ലികാ സാരാഭായ് പറഞ്ഞു. ഒരു വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിക്ക് ഒരു അവസരം നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരിയെന്ന നിലക്കല്ല മറിച്ച് രാജ്യത്തെ പൗരയെന്ന നിലക്കാണ് അവര്‍ ആം ആദ്മിയില്‍ ചെരുന്നതെന്ന് മല്ലികാ സാരാഭായിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2009ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എല്‍.കെ അഡ്വാനിക്കെതിരെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മല്ലികാ സാരാഭായ് മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
അശുതോഷ് (47)
03
ഐബിഎന്‍ 7 ന്റെ സീനിയര്‍ എഡിറ്ററും പ്രമുഖ ടിവി പെഴ്‌സണാലിറ്റിയുമായ അശുതോഷ് തന്റെ ജോലി ഉപേക്ഷിച്ചാണ് ആം ആം ആദ്മിയില്‍ ചേര്‍ന്നത്. ട്വീറ്റിലൂടെയാണ് അശുതോഷ് തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.
മീര സന്യാല്‍ (52)
04
 
ബാങ്കിങ് ജീവിതത്തോട് വിട പറഞ്ഞാണ് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റിന്റെ മുന്‍ സിഇഒ മീര സന്യാല്‍ ആം ആദ്മിയില്‍ ചേരുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിലിന്ദ് ദേവ്‌റക്കെതിരെ സ്വതന്ത്രയായി മത്സരിച്ചെങ്കിലും മീര സന്യാലിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള താല്‍പര്യവുമായാണ് 52കാരിയായ മീര ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. നല്ല ഭരണത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും തന്നാലാകുന്നത് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. നാവിക സേനാ അഡ്മിറല്‍ ഗുലാബ് മോഹന്‍ലാല്‍ ഹിരന്ദാനിയുടെ മകളാണ് മീര. കൊച്ചിയിലായിരുന്നു ജനനം.ഡല്‍ഹിയില്‍ അലകളുയര്‍ത്തിയ ആം ആദ്മി പാര്‍ട്ടി വാണിജ്യ തലസ്ഥാനമായ മഹാനഗരത്തിന്റെ മുഴുവന്‍ അടയാളവും പേറുന്ന സൗത് മുംബൈ ലോക്‌സഭാ മണ്ഡലത്തില്‍ മീരയെ മത്സരിപ്പിച്ചേക്കും.
സമീര്‍ നായര്‍ (49)
05
എന്‍.ഡി.ടി.വി, സ്റ്റാര്‍ ടിവി എന്നിവയുടെ സി.ഇ.ഒ ആയിരുന്ന സമീര്‍ നായര്‍ ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് ആം ആദ്മി പാര്‍ട്ടിയെ സഹായിക്കുവാന്‍ വേണ്ടി പാര്‍ട്ടിയില്‍ ചേരുന്നത്. സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ വേണ്ടി തന്റേതായ സഹായങ്ങള്‍ ചെയ്യുമെന്ന് സമീര്‍ പിന്നീടു പറഞ്ഞിരുന്നു. യാതൊരു വരുമാനവും സ്വീകരിക്കാതെ ഫ്രീയായാണ് താന്‍ ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പിന്നീടു പറഞ്ഞു.
വി. ബാലകൃഷ്ണന്‍ (48)
06
മുന്‍ ഇന്‍ഫോസിസ് ബോര്‍ഡംഗവും ഇന്‍ഫിയുടെ ഭാവി സിഇഓ ആകുമെന്ന് കരുതപ്പെടുകയും ചെയ്തിരുന്ന വി.ബാലകൃഷ്ണന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന വാര്‍ത്തയും നമ്മള്‍ വായിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്ട്‌വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസില്‍ നിന്ന് അപ്രതീക്ഷിതമായ പടിയിറക്കത്തിന് മൂന്നാഴ്ച്ചക്ക് ശേഷമാണ് ബാലകൃഷ്ണന്റെ രാഷട്രീയത്തിലേക്കുള്ള പ്രവേശനം. രാജ്യത്തിലെ വിപ്ലവാത്മകരമായ രാഷട്രീയമാണ് ആംആദ്മി പാര്‍ട്ടിയുടേതെന്നും താന്‍ അതില്‍ ആകൃഷ്ടനായെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. രാഷട്രീയത്തെയും ബിസിനസിനെയും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കനുഭായ് കല്‍സാരിയ (60)
07
പരിസ്ഥിതി പ്രവര്‍ത്തകനും ബിജെപി നേതാവും ഗുജറാത്തില്‍ മൂന്നു തവണ എം.എല്‍.എയുമായിരുന്ന കനുഭായ് കല്‍സാരിയ അടുത്തിടെയാണ് ആം ആദ്മിയില്‍ ചേരുന്നത്.
അല്‍ക്ക ലാംബ (38)
08
കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയുടെ മുന്‍ പ്രസിഡന്റ് അല്‍ക്ക ലാംബ അടുത്തിടെയാണ് കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു ആംആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. 20 വര്‍ഷത്തെ കോണ്‍ഗ്രസ് ബാന്ധവം അവസാനിപ്പിച്ചാണ് ലാംബ ആം ആദ്മിയില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ പിന്‍വാതില്‍ തീരുമാനങ്ങള്‍ ആണ് നടപ്പാകുന്നതെന്നും എന്നാല്‍ ജനങ്ങളോട് അഭിപ്രായം ചോദിച്ച ശേഷമാണ് ആം ആദ്മി ഏതു തീരുമാനവും എടുക്കുന്നതെന്നും അവര്‍ എന്‍ ഡി ടിവിയോട് പറഞ്ഞു. 20 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പല സ്ഥാനങ്ങള്‍ വഹിക്കുന്നുവെങ്കിലും ഇപ്പോള്‍ എന്തോ ഒരു കുറവ് അനുഭവിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 2003ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടിട്ടുണ്ട് 38കാരിയായ അല്‍ക ലംബ.
എച്ച്.എസ്.ഫൂല്‍ക (58)
09
അകാലി ദള്‍ നേതാവും സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എച്ച്.എസ്.ഫൂല്‍ക അടുത്തിടെയാണ് ആം ആദ്മിയില്‍ ചേരുന്നത്. 1984 സിഖ് വിരുദ്ധ ലഹളയില്‍ പെട്ട ഇരകള്‍ക്ക് വേണ്ടി വര്‍ഷങ്ങളോളം കേസ് വാദിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്.
ആദര്‍ശ് ശാസ്ത്രി (40)
10
ലോകത്തിലെ ഒന്നാം നിര മൊബൈല്‍ കമ്പനിയായ ആപ്പിള്‍ കമ്പനിയിലെ കോടികള്‍ വാര്‍ഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിലെ ശാന്തതയുടെ പര്യായവുമായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പേരമകന്‍ ആദര്‍ശ് ശാസ്ത്രി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സംഭവം പുറത്തു വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തറവാട്ടില്‍ നിന്ന് തന്നെ ഒരാള്‍ ആം ആദ്മിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന് പറഞ്ഞാല്‍ തറവാട് പൊളിച്ചടക്കി എന്നാണ് അര്‍ത്ഥമാക്കേണ്ടത്. മാസങ്ങളായി താന്‍ ആം ആദ്മി പാര്‍ട്ടിയോട് അടുത്ത് കൊണ്ടിരിക്കുകയാണ് എന്നാണ് ആദര്‍ശ് പറയുന്നത്. ഡിസംബര്‍ ആദ്യ വാരത്തില്‍ തന്നെ ജോലി രാജിവക്കുകയും ചെയ്തു. കോണ്‍ഗ്രസ്സുകാരനായ പിതാവിന്റെ അനുഗ്രഹത്തോടെയാണ് എഎപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതോടെ അനില്‍ ശാസ്ത്രിയുടെ നിലപാടും ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. ആപ്പിള്‍ കമ്പനിയില്‍ സെയില്‍സ് ഹെഡ് ആയിരുന്നു ആദര്‍ശ് ശാസ്ത്രി. എംബിഎ ഡിഗ്രിയുള്ള ഇദ്ദേഹം ഇതുവരെ കോണ്‍ഗ്രസില്‍ അംഗമല്ല.
 


 


 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment