Tuesday 4 February 2014

[www.keralites.net] FW: ] Fwd: ????????? ?? ????? ????????? ??? ???????

 

കാന്സര് നമുക്ക് ചികിത്സിച്ച് മാറ്റാം


എന്നാല് എല്ലാ കാന്സറും മരണത്തിനിടയാക്കുന്നവയല്ല. 50 ശതമാനത്തിലധികം കാന്സറുകളും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. പക്ഷേ പലര്ക്കും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്നം.


 


മൊഴിമാറ്റം / വീണ ചിറക്കല്


കാന്സര് എന്ന് കേള്ക്കുന്നത് തന്നെ പലര്ക്കും പേടിയാണ്. കാന്സര്രോഗികളുടെ എണ്ണം ദിനംപ്രതി വര്ധിക്കുന്നതും മരണസംഖ്യ കൂടുന്നതുമാണ് ഇതിനുള്ള പ്രധാന കാരണം.

എന്നാല്എല്ലാ കാന്സറും മരണത്തിനിടയാക്കുന്നവയല്ല. 50 ശതമാനത്തിലധികം കാന്സറുകളും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. പക്ഷേ പലര്ക്കും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്നം.

സെല്ലുകളുടെ അനിയന്ത്രിതമായ വളര്ച്ച മൂലമുണ്ടാകുന്ന രോഗങ്ങളുടെ കൂട്ടമാണ് കാന്സര്‍. ഏതാണ്ട് 100ല്പ്പരം വ്യത്യസ്ത തരത്തിലുള്ള കാന്സറുകള്ഉണ്ടെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്.

അതില്തന്നെ ബ്രയിന്ട്യൂമര്എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം മുതല്നിഷ്പ്രയാസം മാറുന്ന തൊലിയുടെ കാന്സര്വരെ ഉള്പ്പെടുന്നു. ഇതില്പലതും ലളിതവും ചികിത്സിച്ച് ഭേതമാക്കാവുന്നതുകൂടിയാണ്.

 

മനുഷ്യ ശരീരം അനേകം കോശങ്ങളാല് നിര്മ്മിതമാണ്. ഈ കോശങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്ഇവയുടെ നിയന്ത്രണാതീതമായ വളര്ച്ചക്ക് കാരണമാകും.

അതോടെ അവയുടെ പ്രവര്ത്തനം മുരടിക്കുകയും ഏത് അവയവത്തിലാണോ സംഭവിക്കുന്നത് ആ അവയവത്തിന്റെ രോഗലക്ഷണങ്ങള് പ്രകടമാകുകയും ചെയ്യും. കോശങ്ങളിലെ ഡി.എന്‍.എയിലുണ്ടാകുന്ന കേടുമൂലമാണ് കോശങ്ങള്നശിക്കുന്നത്.

തുടര്ന്ന് കേടു സംഭവിച്ച ഡി.എന്‍.എ ഉള്ള കോശം കാന്സര്കോശങ്ങളായി മാറും.

ഇത്തരത്തില്കാന്സര്കോശങ്ങള്പെരുകിപ്പെരുകി ഒരു നിശ്ചിത സമയം കഴിയുമ്പോല്രക്തത്തിലേക്കും രക്തം വഴി മറ്റ് പല ശരീര ഭാഗങ്ങളിലേക്കും പടരും. അങ്ങനെ കാന്സര്മറ്റ് പല ഭാഗങ്ങളിലേക്കും എത്തും.

കാന്സറിന്റെ പ്രധാന കാരണങ്ങള്‍:

ശരീരത്തിലെ കോശങ്ങളെ കേടുവരുത്തുന്ന പദാര്ത്ഥങ്ങളുമായുള്ള സഹചരണമാണ് കാന്സര് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. താഴെ പറയുന്നവയാണ് കാന്സറിന്റെ പ്രധാന കാരണങ്ങള്‍.

അണുപ്രസരണം അഥവാ റേഡിയേഷന്‍.
അമിതമായ വെയില്കൊള്ളല്‍.
അന്തരീക്ഷത്തിലെ മലിനീകരണം.
രാസവളം പ്രയോഗം, കീടനാശനികളുടെ അമിത ഉപയോഗം മുതലായവ.
അണുബാധ.
ചിലയിനം വൈറല്രോഗങ്ങള്‍ (പ്രധാനമായും മഞ്ഞപ്പിത്തം ഉണ്ടാകുന്ന ഹൈപ്പറൈറ്റിസ് ബി, ഹൈപ്പറൈറ്റിസ്സിവൈറസും).
പ്രതിരോധ ശക്തിയിലുള്ള കുറവ്.
എയ്ഡ്സ്.
അവയവവം മാറ്റിവെച്ചവര് ഉദ: വൃക്ക മാറ്റിവെച്ചവര്
ശരീരത്തിന്റെ ജനിതക സ്വഭാവം

ചിലയാളുകളിലെ ശരീരത്തിലെ കോശങ്ങള്വളരെ പെട്ടെന്നു കേടുവരാന് സാധ്യതയുള്ളതാണ്. ഇത് അയാളുടെ കോശങ്ങളിലെ ജനിതക ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇത്തരം ആളുകള്ക്ക് ചെറുപ്പത്തിലേ കാന്സര്ഉണ്ടാകാം. കാന്സര്പലപ്പോഴും ഒന്നിലധികം ഇത്തരം ഘടകങ്ങള്ഒരു വ്യക്തിയില്ഒരുമിച്ച് പ്രവര്ത്തിക്കുമ്പോഴാണ് രൂപാന്തരപ്പെട്ട് വരുന്നത്.

കാന്സര് രോഗ ലക്ഷണങ്ങള്


തൊലിയിലെ കാന്സര് തൊലിപ്പുറത്തെ മാറ്റങ്ങളില് നിന്ന് മനസിലാക്കാം. തൊലിപ്പുറത്ത് പാടോ മറുകോ കാണാം. വായക്കകത്ത് വിട്ട് മാറാത്ത വ്രണങ്ങളും മറ്റും വായയിലെ കാന്സറിന്റെ ലക്ഷണങ്ങളാവാം.


 

കാന്സറിന്റെ ലക്ഷണങ്ങള്‍:

കാന്സര്കണ്ടെത്താനുള്ള പ്രധാന ടെസ്റ്റ് ആണ് സ്ക്രീനിംഗ് ടെസ്റ്റ്. മിക്ക ആശുപത്രികളിലും ഈ സൗകര്യം ലഭ്യമാണ്. കാന്സറിന് മാത്രമായി രോഗലക്ഷണങ്ങളില്ലെന്നതുകൊണ്ട് തന്നെ ഈ രോഗം തിരിച്ചറിയാനും താമസമെടുക്കും.

 

പലതും മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളായും പ്രത്യക്ഷപ്പെടുന്നവയാകും. എന്നിരിക്കിലും താഴെ പറയുന്നവ കാന്സറിന്റെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.

തൊലിയിലെ കാന്സര്തൊലിപ്പുറത്തെ മാറ്റങ്ങളില് നിന്ന് മനസിലാക്കാം. തൊലിപ്പുറത്ത് പാടോ മറുകോ കാണാം. വായക്കകത്ത് വിട്ട് മാറാത്ത വ്രണങ്ങളും മറ്റും വായയിലെ കാന്സറിന്റെ ലക്ഷണങ്ങളാവാം.

 

ചില കാന്സറിന്റെ ലക്ഷണങ്ങള് പ്രകടമായി കാണാത്തതുമാകാം. ചില ബ്രെയിന്ട്യൂമറുകള്തുടക്കം മുതല്ക്കെ ലക്ഷണങ്ങള് പ്രകടിപ്പിക്കുന്നതാകും. ഉദാഹരണത്തിന് ഗ്രഹണം അഥവാ ജ്ഞാനത്തെയാണ് ബ്രെയിന്ട്യൂമര്ബാധിക്കുക.

പനി, അമിതക്ഷീണം, അടിക്കടി ശരീരം വിയര്ക്കല്‍, അനീമിയ, ശരീരഭാരം കുത്തനെ കുറയല് തുടങ്ങിയ ലക്ഷണങ്ങള്സാധാരണമാണ്.

കാന്സര്കോശങ്ങള്ശരീരത്തിലെ എനര്ജി ഉപയോഗിക്കുകയും നോര്മല്ആയ ഹോര്മോണ്പ്രവര്ത്തനത്തെ വിപരീതമായി ബാധിക്കുകയും ചെയ്യും.

 

പനി, അമിതക്ഷീണം, അടിക്കടി ശരീരം വിയര്ക്കല്‍, അനീമിയ, ശരീരഭാരം കുത്തനെ കുറയല് തുടങ്ങിയ ലക്ഷണങ്ങള്സാധാരണമാണ്.

ഇതേ കാരണങ്ങള്പല കാന്സര്രോഗങ്ങളുടെയും ലക്ഷണമായി കാണാറുണ്ട്. ഉദാഹരണത്തിന് തൊണ്ടയടപ്പും കഫക്കെട്ടും ശ്വാസകോസത്തിലെ കാന്സറിന്റെ ലക്ഷണമായും തൊണ്ടയിലെ കാന്സറിന്റെ ലക്ഷണമായും വരാം.

കാന്സര്പടര്ന്ന് കഴിഞ്ഞാല് പുതിയതായി പടര്ന്ന ഭാഗത്ത് ഇതിന് പുറമെ മറ്റ് ലക്ഷണങ്ങളും കാണും. ഗ്രന്ഥികളും മറ്റും വീര്ത്ത് മുഴ പ്രത്യക്ഷപ്പെടുന്നതും സാധാരണമാണ്.

കാന്സര്തലച്ചോറിലേക്ക് പടരുമ്പോള് രോഗിക്ക് തലവേദനയും തലകറക്കവും വിറയലുമൊക്കെ പ്രകടമാകും. ശ്വാസകോശത്തിലേക്ക് പടരുന്നതോടെ കഫരോഗങ്ങള്വര്ധിക്കുകയും ശ്വാസോച്ച്വാസത്തിന് ബുദ്ധിമുട്ടുകയും ചെയ്യും. അതിനുറമെ കരള്വികസിക്കുകയും മഞ്ഞപ്പിത്തം ബാധിക്കുകയും എല്ലുകളില്വേദന അനുഭവപ്പെടുകയും ചെയ്യും.

 

വിവിധ തരം കാന്സറുകള്


കാന്സറിനെ പ്രധാനമായും അഞ്ച് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു


 

വിവിധ തരത്തിലുള്ള കാന്സറുകള്

കാന്സറിനെ പ്രധാനമായും അഞ്ച് വിഭാഗങ്ങളായി തിരിക്കാം.

1) കാര്സിനോമാസ്:

ശ്വാസകോശം, സ്തനം, വന്കുടല്എന്നിവയിലെ കോശങ്ങള്ക്ക് കേടു വന്ന് സംഭവിക്കുന്ന ക്യാന്സര്ആണിത്.

2)സര്ക്കോമാസ്:

എല്ല്, തരുണാസ്ഥി, കൊഴുപ്പ്, മസിലുകള്‍, മറ്റ് കോശങ്ങള്എന്നിവയിലെ കോശങ്ങളെ ബാധിക്കുന്ന തരം കാന്സര്ആണിത്.

3) ലിംഫോമാസ്:

രോഗപ്രതിരോധ വ്യവസ്ഥയെയും സന്ധികളെയുംകോശദ്രാവകങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള കാന്സര്ആണിത്.

4) ലുക്കീമിയ:

അസ്ഥിയിലും മജ്ജയിലും ആരംഭിച്ച് ഒടുവില് രക്തത്തിലേക്ക് പടരുന്ന കാന്സര്ആണിത്.

5)അഡെനോമസ്:

തൈറോയ്ഡ്, പിറ്റിയൂവിറ്ററി ഗ്രന്ഥി, അഡ്രീനല്ഗ്രന്ഥി, മുതലായവയെ ബാധിക്കുന്ന കാന്സര്ആണിത്.

കാന്സറിനെ നേരത്തെ കണ്ടുപിടിച്ച് ചികിത്സ തേടുന്നത്  രോഗത്തെ പൂര്ണ്ണമായും ഇല്ലാതാക്കാന് സാധിക്കും.

ഡോക്ടര്മാര്രോഗ ലക്ഷണങ്ങളിലൂടെയും മറ്റ് ചില മാര്ഗങ്ങളിലൂടെയുമാണ് കാന്സറിനെ തിരിച്ചറിയുന്നത്. എക്സ്റേ, സി.ടി സ്കാന്‍, എം.ആര്‍.ഐസ്കാന്‍, പി..ടി സ്കാന്‍, അള്ട്രാ സൗണ്ട് സ്കാന്തുടങ്ങിയ ടെസ്റ്റുകളിലൂടെ എവിടെയാണ് ട്യൂമര്സ്ഥിതി ചെയ്യുന്നതെന്നും ഏതെല്ലാം ഭാഗത്തെ ട്യൂമര്ബാധിക്കുമെന്നും കണ്ടെത്താം.

 

ഇതിന് പുറമെ ശരീരത്തിനകത്തെ ചില അസ്വാഭാവിക മാറ്റങ്ങള്നിര്ണ്ണയിക്കാന്എന്ഡോസ്കോപ്പിയും ഡോക്ടര്മാര് സ്വീകരിക്കാറുണ്ട്.

 

ലൈറ്റും ക്യാമറയും വച്ചുള്ള കട്ടിയുള്ള ട്യൂബ് കൊണ്ടുള്ള എന്ഡോസ്കോപ്പി ടെസ്റ്റ് ശരീരത്തിനകത്തെ അസ്വാഭാവിക മാറ്റങ്ങള്നിര്ണ്ണയിക്കാനുള്ളതാണ്.

 

കാന്സര്സെല്കണ്ടെത്തി അവയെ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് കാന്സറിനെ നിര്ണ്ണയിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ പ്രക്രിയയെയാണ് ബയോപ്സി എന്ന് പറയുന്നത്.

രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെ ഇത് മനസിലാക്കാന്കഴിയുകയും കാന്സര്നിര്ണ്ണയിക്കാനാവുകയും ചെയ്യും.

മറ്റ് രീതിയിലുള്ള മോളിക്യൂലര് ടെസ്റ്റുകളും ലഭ്യമാണ്. ഡോക്ടര്നിങ്ങളുടെ ശരീരത്തിലെ ഷുഗര്‍, കൊഴുപ്പ്, പ്രോട്ടീന്എന്നിവയെ മോളിക്യൂലര് ലെവലില് പരിശോധിക്കുന്നതാണിത്.

ഉദാഹരണത്തിന് പ്രോസ്റ്റേറ്റ് കാന്സര്ബ്ലഡ് ടെസ്റ്റിലൂടെ മനസിലാക്കാം. കാരണം, കാന്സര്ബാധിച്ച പ്രോസ്റ്റേറ്റ് സെല്ലുകള് പി.എസ്.(പ്രോസ്റ്രേറ്ര് സ്പെസിഫിക് ആന്റിജെന്‍) എന്നൊരു കെമിക്കല്ഉയര്ന്ന അളവില് രക്തത്തിലേക്ക് പുറപ്പെടുവിക്കും.

 

രക്തം ടെസ്റ്റ് ചെയ്യുന്നതിലൂടെ ഇത് മനസിലാക്കാന്കഴിയുകയും കാന്സര്നിര്ണ്ണയിക്കാനാവുകയും ചെയ്യും.

കാന്സര്നിര്ണ്ണയിച്ച് കഴിഞ്ഞാല് കാന്സര്എത്രമാത്രം പരക്കുമെന്നും കാന്സറിന്റെ ഏത് ഘട്ടമാണെന്നും മനസിലാക്കാന്കഴിയും. കാന്സറിന്റെ ഘട്ടത്തെ അനുസരിച്ചായിരിക്കും തുടര്ചികിത്സയെക്കുറിച്ച് ഡോക്ടര് നിര്ദ്ദേശം നല്കുക.

 

കാന്സര്സ്റ്റേജിനെ മനസിലാക്കുന്ന ഏറ്റവും സാധാരണമായ മെത്തേഡ് ആണ് ടി.എന്‍.എം സിസ്റ്റം.

അതില്‍ T(14)യില്‍  ട്യൂമറിന്റെ വലിപ്പവും വ്യാപ്തിയുമെല്ലാമാണ് ഇതിലൂടെ മനസിലാകുന്നത്.

N(03) ല്ലിംഫ് നോഡുകള്അഥവാ കോശദ്രാവകങ്ങളിലൂടെ കാന്സര്ഏതെല്ലാം ഭാഗത്തേക്ക് പടരുമെന്നാണ് ഈ സ്റ്റേജില്മനസിലാക്കുന്നത്.

 

M(01)  ല്‍  ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് പടരുമോ എന്നാണ് ഇവിടെ സ്ഥിരീകരിക്കുന്നത്.

ലിംഫ് നോഡുകളിലേക്കോ മറ്റ്അവയവങ്ങളിലേക്കോ പടരാത്ത ചെറിയ ട്യൂമര്‍ T1,N0,M0 എന്നീ സ്റ്റേജിലാണ് ഉള്പ്പെടുക.

കാന്സര് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം


ചില കാന്സറുകള് പ്രധാനമായും ചില തരത്തിലുള്ള ഹോര്മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നവയാകും. സ്തനാര്ബുദം, പ്രോസ്റ്റേറ്റ് കാന്സര് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.


 

കാന്സര്എങ്ങനെ ചികിത്സിക്കണം:

ഏത് തരത്തിലുള്ള കാന്സര്ആണ് ശരീരത്തെ ബാധിച്ചിരിക്കുന്നത്, കാന്സറിന്റെ ഘട്ടം ഏതാണ്, ആരോഗ്യ നില, മറ്റ് ആരോഗ്യ സവിശേഷതകള്‍, പ്രായം എന്നിവയെ ആശ്രയിച്ചാണ് കാന്സറിന് ചികിത്സ തീരുമാനിക്കുക.

കാന്സറിന് ഒരു സിംഗിള് ട്രീറ്റ്മെന്റ് ലഭ്യമല്ല. സംയുക്ത തെറാപ്പികളും പാലീയേറ്റീവ് കെയറും രോഗിക്ക് പലപ്പോഴായി ലഭ്യമാക്കും.

 

സര്ജറി, റേഡിയേഷന്‍, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ഹോര്മോണ്തെറാപ്പി, ജീന്തെറാപ്പി തുടങ്ങിയവയാണ് കാന്സറിന്റെ ചികിത്സകള്‍.

 

സര്ജറി:

കാന്സറിന് ലഭ്യമാക്കുന്ന ഏറ്റവും പുരാതനമായ ചികിത്സയാണ് സര്ജറി.കാന്സര്ശരീരത്തില്അധികമൊന്നും പടര്ന്നിട്ടില്ലെങ്കില് സ്വീകരിക്കാവുന്ന ചികിത്സാരീതിയാണ് സര്ജറി. പ്രോസ്റ്റേറ്റ്, സ്തനം, വൃഷണം എന്നിവയെ ബാധിക്കുന്ന കാന്സറുകള്ക്കാണ് ഈ രീതി ഏറെ അഭികാമ്യം.

സര്ജറിയിലൂടെ ചെയ്യുന്നത് കാന്സര്ബാധിച്ച ശരീര ഭാഗം നീക്കം ചെയ്യലാണ്. പടര്ന്ന് കഴിഞ്ഞാലും കാന്സര്സെല്ലുകളെ മുഴുവനായി സര്ജറിയിലൂടെ നീക്കം ചെയ്യാം.

 

റേഡിയേഷന്‍:

കാന്സര്ബാധിച്ച ശരീരഭാഗത്തിലെ കോശങ്ങളെ റേഡിയേഷന്രശ്മികള്ഉപയോഗിച്ച് നശിപ്പിച്ച് കളയുകയാണ് റേഡിയേഷനിലൂടെറേഡിയോതെറാപ്പി അഥവാ റേഡിയേഷന് ഹൈ എനര്ജി രശ്മികളിലൂടെ കാന്സര്സെല്ലുകളെ ഇല്ലാതാക്കുന്നു.

 

പ്രത്യേക മെഷീനില് നിന്നുണ്ടാക്കുന്ന എക്സ് റേകളിലൂടെയോ റേഡിയം പോലുള്ള മെറ്റലുകളില്നിന്നുള്ള ഗാമാ രശ്മികളിലൂടെയോ ആണ് റേഡിയോ തെറാപ്പി ചെയ്യുന്നത്.

ചില അവസരങ്ങളില്ലുക്കീമിയയും ലിംഫോമയും ഹോര്മോണ്ചികിത്സയിലൂടെ മാറ്റാവുന്നതാണ്.

കീമോതെറാപ്പി:

ശരീരത്തിലെ കാന്സര്കോശങ്ങളെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന രീതിയാണ് കീമോതെറാപ്പി.

ശരീത്തിലെ മിക്ക അവയവങ്ങളിലേക്കും പടര്ന്നിട്ടുള്ള കാന്സറിനാണ് ഈ ചികിത്സ സ്വീകരിക്കുന്നത്. ലുക്കീമിയ, ലിംഫോമ, പോലുള്ള രോഗങ്ങള്ക്കാണ് സാധാരണ കാമോതെറാപ്പി സ്വീകരിക്കുന്നത്.

 

മുടികൊഴിച്ചില്‍, തളര്ച്ച, ഛര്ദ്ദി, മനംപിരട്ടല്തുടങ്ങിയവ ഇതിന്റെ അനന്തരഫലങ്ങളാണ്.

 

ഇമ്മ്യൂണോതെറാപ്പി:

ട്യൂമറിനോട് പൊരുതി നില്ക്കാന്ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വര്ധിപ്പിക്കുകയാണ് ഇമ്മ്യൂണോതെറാപ്പിയിലൂടെ ലക്ഷ്യമിടുന്നത്.

ലോക്കല് ഇമ്മ്യൂണോതെറാപ്പിയിലൂടെ രോഗം ബാധിച്ച സ്ഥാനത്ത് ഇന്ജെക്ഷന്വെക്കുകയാണ് ആദ്യം ചെയ്യുക.

 

ഹോര്മോണ്തെറാപ്പി:

ചില കാന്സറുകള്പ്രധാനമായും ചില തരത്തിലുള്ള ഹോര്മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നവയാകും. സ്തനാര്ബുദം, പ്രോസ്റ്റേറ്റ് കാന്സര്തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

 

ശരീരത്തിലെ ഹോര്മോണ്ഉത്പാദനത്തില്മാറ്റം വരുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിലൂടെ കാന്സര്കോശങ്ങള്‍  വളരുന്നത് നില്ക്കുകയും പൂര്ണ്ണമായും നശിക്കുകയും ചെയ്യും.

സ്തനാര്ബുദത്തിന് ഈസ്ട്രജന് എന്ന ഹോര്മോണിന്റെ അളവ് കുറക്കുകയും പ്രോസ്റ്റേറ്റ് കാന്സറിന് ടെസ്റ്റോസ്റ്റോറോണിന്റെ ഉല്പ്പാദനത്തിന്റെ അളവ് കുറക്കുകയും ചെയ്യും.

 

ചില അവസരങ്ങളില് ലുക്കീമിയയും ലിംഫോമയും ഹോര്മോണ്ചികിത്സയിലൂടെ മാറ്റാവുന്നതാണ്.

 

ജീന്തെറാപ്പി:

കാന്സറിന് കാരണമായ നശിച്ച ജീനിനെ ഇല്ലാതാക്കി തല്സ്ഥാനത്ത് പുതിയ ഒന്നിനെ സ്ഥാപിക്കുകയാണിവിടെ ചെയ്യുന്നത്. ജീന്തെറാപ്പി കാന്സര്ചികിത്സാ രംഗത്തെ ഏറ്റവും പുതിയ ചികിത്സാരീതിയാണ്. എന്നാല്മറ്റ് ചികിത്സകളുടേത് പോലെ ഫലപ്രദമായ ചികിത്സയല്ലിത്.

 

കാന്സര് വരാതിരിക്കാന് സ്വീകരിക്കേണ്ട മുന് കരുതലുകള്


കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, ശുദ്ധമായ പച്ചക്കറി, പഴങ്ങള് എന്നിവ ഉപയോഗിക്കുക, ധാന്യങ്ങള് ഉപയോഗിക്കുക എന്നിവയിലൂടെ കാന്സര് വരാനുള്ള സാധ്യത തടയാവുന്നതാണ്.


 

കാന്സറിനെ എങ്ങനെ തടയാം?

 

ചില ശീലങ്ങള് ഒഴിവാക്കുന്നതിലൂടെ തന്നെ കാന്സര്വരാനുള്ള സാധ്യത ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്.

പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതിലൂടെ ശ്വാസകോശം, തൊണ്ട, വായ, കരള്എന്നിവിടങ്ങളെ ബാധിക്കുന്ന കാന്സറിനെ ഒരു പരിധി വരെ തടയാവുന്നതാണ്.

തണലത്ത് നടക്കുക, വെയിലത്ത് നടക്കുമ്പോള് തൊപ്പി ധരിക്കുക, സണ്സ്ക്രീന്ഉപയോഗിക്കുക എന്നതിലൂടെയൊക്കെ അമിതമായ വെയില് ഒഴിവാക്കുന്നതിലൂടെ തൊലിപ്പുറത്തെ കാന്സറിനെ തടയാവുന്നതാണ്.

 

ഡയറ്റും കാന്സര്തടയുന്നതിന് സ്വീകരിക്കാവുന്ന മാര്ഗമാണ്. കാരണം നിങ്ങള്കഴിക്കുന്ന ഭക്ഷണവും കാന്സറും തമ്മിലും വളരെയധികം ബന്ധമുണ്ട്.

സ്തനാര്ബുദത്തെ സ്വയം പരിശോധനയിലൂടെ മുന്കൂട്ടി  അറിയാവുന്നതാണ്

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, ശുദ്ധമായ പച്ചക്കറി, പഴങ്ങള്എന്നിവ ഉപയോഗിക്കുക, ധാന്യങ്ങള്ഉപയോഗിക്കുക എന്നിവയിലൂടെ കാന്സര്വരാനുള്ള സാധ്യത തടയാവുന്നതാണ്.

ചില കാന്സറുകളെ തടയാനായി വാക്സിനേഷനുകളും ലഭ്യമാണ്. കരള്അര്ബുദത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ പ്രതിരോധിക്കാന്ഹെപ്പറ്റൈറ്റിസ് ബി വാക്സിന്ഉപയോഗിക്കാം.

 

സ്തനാര്ബുദത്തെ സ്വയം പരിശോധനയിലൂടെ മുന്കൂട്ടി  അറിയാവുന്നതാണ്.

 

കാന്സര് ബാധിച്ചെന്നറിഞ്ഞാലും മനോധൈര്യം കൈവിടാതിരിക്കലാണ് പ്രധാനമായും വേണ്ടത്. കാലവും ചികിത്സാ രീതികളും മാറിയ ഈ കാലത്ത് കാന്സറിനെ മരണത്തെപ്പോലെ ഭയക്കേണ്ട കാര്യമില്ല. തുടക്കത്തില്തന്നെ ചികിത്സ സ്വീകരിച്ചാല് മാറ്റാവുന്നതാണ് പല കാന്സര്രോഗങ്ങളും.

 

http://www.doolnews.com/treatment-for-cancer-123.html/5

 

Abdul Jaleel
Office Manager


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment