Monday, 20 January 2014

[www.keralites.net] ??????????????

 

ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്ന ഭാര്യയുടെ ഉപ്പാനെ കൊണ്ട് വരുവാന്‍ വേണ്ടി ആകസ്മികമായിട്ടായിരുന്നു ഞാന്‍ കുറച്ചു ദിവസം മുന്പ് കൊച്ചി എയര്‍പോര്‍ട്ടില്‍ പോയത്..കൂടെ അളിയനായ  സഫീറും സമിയുമായിരുന്നു  ഉണ്ടായിരുന്നത്...പുലര്‍ച്ച മൂന്നു മണിക്ക് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നത്...ഡിസംബറിന്റെ തുളച്ചു കയറുന്ന തണുപ്പില്‍ ഞങ്ങള്‍ വിറച്ചു കൊണ്ട് വിമാനത്താവളത്തിന്റെ അറൈവല്‍ ഭാഗത്ത്‌ ഉപ്പാനെ കാത്തു നിന്നു...ഉപ്പ വരുന്നത് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ അല്ലാത്തത് കൊണ്ട് പറഞ്ഞ സമയത്ത് തന്നേ ലാന്‍ഡ്‌ ചെയ്ത ഉപ്പ ഞങ്ങള്‍ക്ക് ഫോണ്‍ വിളിച്ചു കുറച്ചു സമയത്തിനുള്ളില്‍ പുറത്തു വരുമന്നു പറഞ്ഞു..
ഉപ്പാന്റെ വരവും കാത്തു നില്‍ക്കുമ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചതു..ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ഒറ്റവരെ കാണുവാന്‍ കൊതിച്ചു കൊണ്ട് വിദേശത്ത് നിന്നും നാട്ടിലേക് വരുന്ന ആളുകള്‍ പുറത്തേക്ക് ഇറങ്ങി വരുന്ന അറൈവല്‍ വാതിലും ഇനി ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞുമാത്രം ഒറ്റവരെ കാണാന്‍ പറ്റുകയുള്ളു എന്ന് മനസ്സിലാക്കി കലങ്ങിയ കണ്ണുമായ്  നാട്ടില്‍ നിന്നും വിദേശത്തെക്ക് പോകുന്നവര്‍ എയര്‍പോര്‍ട്ട്ന്റെ അകത്തേക്ക് പ്രവേശിക്കുന്ന ഡിപ്പാര്‍റ്റുര്‍ വാതിലും തമ്മിലുള്ള അന്തരം വെറും പത്തു മീറ്റര്‍ മാത്രം..അതായത് സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഇടയിലുള്ള അന്തരം വെറും പത്തു മീറ്റര്‍ മാത്രം...കുറച്ചു ദൂരെ നിന്ന് രണ്ടു വാതിലിന്റെ ഭാഗത്ത്‌ നില്കുന്നവരേ നോക്കിയാല്‍...ഒരിടത്ത് മരണ വീട് പോലെ ആകെ നിശബ്ധത...ചെറിയ തേങ്ങലുകള്‍...കലങ്ങിയ കണ്ണുകള്‍...തിരിഞ്ഞു നോകാതെ ദൈവത്തിന്റെ സ്വന്തം നാടിനോട് വിട പറഞ്ഞു പോകുന്നവരുടെ ആര്‍ത്തനാദങ്ങള്‍....മറു വാതിലിലോ...സന്തോഷത്തിന്റെ പൂത്തിരികള്‍ കണ്ണില്‍ വിടര്‍ത്തി കൊണ്ട് പ്രിയപെട്ടവരെ കാത്തു നില്‍കുന്ന ഒരു കൂട്ടം ആളുകളെ കാണാം..അവിടെ ആകെ ബഹളമാണ്..ഒരു കല്യാണ വീട് പോലെ.. വര്‍ഷങ്ങള്‍ കാത്തു നിന്ന് കുറച്ചു നിമിഷങ്ങള്‍ കാത്തു നില്‍ക്കുവാന്‍ കഴിയാത്തവരുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം...വര്‍ഷങ്ങള്‍ക്ക് ശേഷം ആ വാതിലിലൂടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നവരുടെ സന്തോഷം കൊണ്ടുള്ള മന്ദഹാസം കാണാം...
ഞങ്ങള്‍ക്ക് സന്തോഷമെകി ഉപ്പ പുറത്തേക് വന്നു..വിശേഷങ്ങള്‍ ചോദിച്ചു ഉപ്പനെയും കൂട്ടി കാറിനടുതെക്ക് നടക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി സന്തോഷവും ദുഖവും ഒട്ടി ചേര്‍ന്ന് കിടക്കുന്ന ആ പത്തു മീറ്റെറിലേക്ക്....
നിങ്ങളുടെ സ്വന്തം ഫൈസി പട്ടാമ്പി

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment