തനിയെ പാര്‍ക്ക് ചെയ്‌തോളും
വാഹനങ്ങള്‍ കൂടുന്നതിന് അനുസരിച്ച് സ്‌ഥലസൗകര്യം കൂടുന്നില്ലല്ലോ എന്നതാണ് വാഹന ഉപയോക്‌താക്കളുടെ പ്രധാന പരാതി. എന്നാല്‍ തിരക്കേറുമ്പോള്‍ ഉണ്ടാകുന്ന പാര്‍ക്കിംഗ് തലവേദനയും ഇനി ഐഫോണ്‍ ഏറ്റെടുത്തുകൊള്ളും. ഇടം തിരിച്ചറിഞ്ഞു കാര്‍ തനിയെ പാര്‍ക്കിംഗ് ചെയ്യുന്ന ഐ ഫോണ്‍ നിയന്ത്രിതമായ ഒരു സംവിധാനം ഓട്ടോമോട്ടീവ് ഉപകരണ നിര്‍മ്മാതാക്കളായ വാലിയോ അവതരിപ്പിച്ചു.
വാലിയോയുടെ ഐഫോണ്‍ നിയന്ത്രിത 'സെല്‍ഫ് പാര്‍ക്കിംഗ് സിസ്‌റ്റം' ലാസ്‌വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഈ ആപ്‌ളിക്കേഷന്‍ അനുസരിച്ച് പാര്‍ക്ക് ചെയ്യാന്‍ ഇടമുള്ളിടത്തേക്ക് കാര്‍ തനിയെ കയറുകയും പാര്‍ക്കിംഗ് നടത്തുകയും ചെയ്യും. കാറുകള്‍ക്കിടയിലേക്ക് കയറാന്‍ മുമ്പോട്ടും പിന്നോട്ടും ഏത് വശത്തേക്കും കാര്‍ തനിയെ ചലിച്ചു കൊള്ളും.
കാറില്‍ ഘടിപ്പിച്ചിട്ടുള്ള 12 അള്‍ട്രാസോണിക് സെന്‍സറുകളും ലേസര്‍ സ്‌കാനറുകളും നാല് ക്യാമറകളുമാണ് ഇക്കാര്യത്തില്‍ കാറിനെ സഹായിക്കുന്നതെന്ന് വാലിയോ വ്യക്‌തമാക്കി. സെന്‍സര്‍ ഡേറ്റകള്‍ വിലയിരുത്താനും ഏറ്റവും നല്ല പാത തെരഞ്ഞെടുക്കാനും സ്‌റ്റീയറിംഗ്, ബ്രേക്കിംഗ്, ആക്‌സിലറേറ്റിംഗ് എന്നിവ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു യൂണിറ്റ് ഉള്‍പ്പെടുന്ന കാറിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിനേക്കാര്‍ ഒട്ടും വലുതല്ലാത്ത ഒരു സിപിയുവാണ് കാറിനെ സഹായിക്കുന്നത്.
Abdul Jaleel
Office Manager
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net