Saturday, 21 December 2013

[www.keralites.net] ?????????? ??????..

 

ജലചികില്‍സ എങ്ങനെ..
 


വായു നേരിട്ടു കാണാന്‍ സാധിക്കാത്ത ഒരു പ്രതിഭാസമായതിനാല്‍ പലപ്പോഴും നമുക്ക് അതിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ വ്യക്തമായി ബോധ്യമാവണമെന്നില്ല. എന്നാല്‍ ജലം അങ്ങനെയല്ല. വെള്ളം നമുക്കു കാണാനാകുന്നതുപോലെത്തന്നെ അതിന്റെ ഗുണഗണങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ പ്രത്യക്ഷത്തില്‍ ബോധ്യപ്പെടുകതന്നെ ചെയ്യും.

നീരാവി ഉപയോഗിച്ചുള്ള എന്തെങ്കിലും ചികിത്സകള്‍ ചെയ്തിട്ടില്ലാത്തവര്‍ കുറവാകും. പനിപോലുള്ള അസ്വസ്ഥതകള്‍ക്കു നാം പതിവായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് ആവികൊള്ളല്‍. കടുത്ത തലവേദനകള്‍ക്കും ഫലപ്രദമായ ഒരു ചികിത്സാരീതിയാണിത്. വാതസംബന്ധമായ വേദനകള്‍ക്ക് ഇങ്ങനെ ആവികൊണ്ടതിനുശേഷം തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ഉടനടി ആശ്വാസം ലഭിക്കും. പൊള്ളലുകളോ വ്രണങ്ങളോ ഉണ്ടായാല്‍ ചില ലേപനങ്ങള്‍ പുരട്ടി ഉണക്കാന്‍ നാം ശ്രമിക്കാറുണ്ട്. അതുകൊണ്ട് ആശ്വാസം ലഭിച്ചില്ലെങ്കില്‍ ആവികൊണ്ടാല്‍ അവയ്ക്കും ശമനമുണ്ടാകും. വല്ലാതെ ക്ഷീണം തോന്നുകയാണെങ്കില്‍ ശരീരം മുഴുവന്‍ ആവികൊള്ളുകയോ അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയോ ചെയ്ത് ഉടന്‍തന്നെ പച്ചവെള്ളത്തില്‍ കുളിച്ചാല്‍ നല്ല ഉന്മേഷം ലഭിക്കും. ഉറക്കമില്ലായ്മയ്ക്കും ഇതു നല്ല പ്രതിവിധിയാണ്. ഇങ്ങനെ രണ്ടുതരം വെള്ളത്തില്‍ കുളിച്ചശേഷം തുറസ്സായ സ്ഥലത്തു കിടന്നാല്‍ നന്നായി ഉറങ്ങാന്‍ സാധിക്കും.
ആവികൊള്ളേണ്ട സാഹചര്യങ്ങളിലെല്ലാം അതിനു ബദലായി ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. വയറുവേദനയുള്ളപ്പോള്‍ ചൂടുള്ള
വെള്ളം ഒരു കുപ്പിയിലാക്കി അരക്കെട്ടില്‍ ഒരു തുണി കെട്ടി അതിന്മേല്‍ വെക്കുക. ഛര്‍ദിക്കാനുള്ള തോന്നലകറ്റാന്‍ ചൂടുവെള്ളം ധാരാളം കുടിച്ചാല്‍ മതി. മലബന്ധം അനുഭവപ്പെടുന്നവര്‍ രാത്രി കിടക്കാന്‍ നേരത്തോ രാവിലെ ഉണരുന്ന സമയത്തോ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ഉത്തമമാണ്. സര്‍ ഗോര്‍ഡന്‍ സ്​പ്രിങ് പറയുന്നത് രാത്രിയിലും അതിരാവിലെയും കുടിക്കുന്ന ഓരോ ഗ്ലാസ് ചൂടുവെള്ളമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ്. മിക്കവാറും പേര്‍ക്ക് രാവിലെ ഒരു ഗ്ലാസ് ചൂടുചായ ചെന്നാലേ ശോധനയുണ്ടാകുകയുള്ളൂ. ചായയാണ് തങ്ങളുടെ ശോധന സാധ്യമാക്കുന്നത് എന്ന മൂഢമായ സങ്കല്പമാണ് ഇവര്‍ക്കൊക്കെയുള്ളത്. സത്യത്തില്‍ ചായ ഇതിനെ തടസ്സപ്പെടുത്തുന്ന ഒരു വസ്തുവാണ്. ചായ ഉണ്ടാക്കാനായി ഉപയോഗിച്ച ചൂടുവെള്ളമാണ് ഈ കര്‍മം നിര്‍വഹിക്കുന്നത് എന്നവര്‍ അറിയുന്നതേയില്ല.

ഒരു പ്രത്യേകതരം കട്ടിലില്‍ കിടന്നാണ് സാധാരണയായി ആവികൊള്ളുന്നത്. എന്നാല്‍ ഇത് നിര്‍ബന്ധമൊന്നുമില്ല. ഒരു മണ്ണെണ്ണ സ്റ്റൗവും ഒരു സാധാരണ ചൂരല്‍ക്കസേരയുമുണ്ടെങ്കില്‍ സ്റ്റീംബാത്തിനുള്ള സജ്ജീകരണങ്ങളായി. അടപ്പുള്ള ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ചൂടാക്കുക. ഒരു പുതപ്പോ കരിമ്പടമോ ഉപയോഗിച്ചു കസേര മൂടണം. മൂടുമ്പോള്‍ തീയുടെ ചൂട് നേരിട്ട് ശരീരത്തില്‍ ഏല്ക്കാത്തവിധമായിരിക്കാന്‍ ശ്രദ്ധിക്കണം. അതിനുശേഷം രോഗിയെ കസേരയില്‍ ഇരുത്തി ശരീരത്തില്‍ പുതപ്പുകൊണ്ട് മൂടണം. പാത്രത്തിന്റെ അടപ്പ് തുറന്നുവെച്ച് നീരാവി രോഗിയുടെ മേല്‍ തട്ടുന്ന വിധത്തിലായിരിക്കണം വെക്കുന്നത്. തലവഴി മൂടുന്ന ഒരു രീതിയാണ് പൊതുവെ കാണാറുള്ളത്. ഇത് അനാവശ്യമാണ്. ആവികൊണ്ടുള്ള ചൂട് ശരീരത്തില്‍ ഏല്ക്കുമ്പോള്‍ അത് തലയുള്‍പ്പെടെയുള്ള ശരീരഭാഗത്തെ ചൂടാക്കുകയും തത്ഫലമായി രോഗിയുടെ മുഖം വിയര്‍ക്കുകയും ചെയ്യും. ഇരിക്കാന്‍ പ്രയാസമുള്ള രോഗികളാണെങ്കില്‍ ചെറിയ പഴുതുകളുള്ള ഒരു കട്ടിലില്‍ കിടന്നിട്ടും ഇതു ചെയ്യാം. കുറച്ചു നീരാവി പുറത്തേക്കു പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നു മാത്രം. വസ്ത്രങ്ങളോ പുതപ്പോ തീയുടെ അടുത്താവാതിരിക്കാനും ശ്രദ്ധിക്കണം. രോഗിയുടെ ആരോഗ്യത്തിലും നല്ല ശ്രദ്ധയുണ്ടാവണം. അശ്രദ്ധമായ രീതിയില്‍ ആവികൊള്ളിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. സ്റ്റീം ബാത്തിനുശേഷം രോഗി ക്ഷീണിതനായി അനുഭവപ്പെടും. പക്ഷേ, ആ ക്ഷീണം അധികസമയം നീണ്ടുനില്ക്കുകയില്ല. ഇടയ്ക്കിടയ്ക്ക് ആവികൊള്ളുന്നത് ശരീരഘടനയ്ക്കുതന്നെ ദോഷമായ കാര്യമാണ്. കൃത്യമായ ഇടവേളകളിലേ ഇങ്ങനെ ശരീരത്തില്‍ ആവികൊള്ളിക്കാവൂ. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമായും ആവികൊള്ളിക്കാം. തലവേദനയുടെ ചികിത്സയ്ക്ക് ശരീരം മുഴുവനും ആവികൊള്ളിക്കേണ്ട കാര്യമില്ല. അതിനു കുടുസ്സായ ഒരു പാത്രത്തില്‍നിന്നും വരുന്ന ആവിയിലേക്ക് തല മാത്രം കാണിച്ച് ശ്വാസോച്ഛ്വാസം ചെയ്താല്‍ മതി. സ്വാഭാവികമായും നീരാവി തലയ്ക്കുള്ളില്‍ എത്തും. മൂക്കിനകത്ത് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അതും ഇതോടെ മാറും. മറ്റെവിടെയെങ്കിലുമാണ് നീര്‍ക്കെട്ട് എങ്കില്‍ ആ ഭാഗത്തു മാത്രം ആവി കൊള്ളുന്ന രീതിയാണ് ഉത്തമം.

തണുത്ത വെള്ളത്തിന്റെ ഔഷധമൂല്യത്തെക്കുറിച്ചു പലരും തികച്ചും അജ്ഞരാണ്. ചൂടുള്ള വെള്ളത്തേക്കാള്‍ ഉപയോഗമുള്ള ഒന്നാണ് തണുത്ത വെള്ളം. ക്ഷീണം ബാധിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപയോഗിക്കുകയുമാവാം. പനി, വസൂരി, ത്വഗ് രോഗങ്ങള്‍ എന്നിവയ്ക്ക് തണുത്ത വെള്ളത്തില്‍ മുക്കിയ ഒരു തുണിക്കഷണം വളരെയേറെ ഉപകാരപ്രദമാണ്. ഒരു അപകടസാധ്യതയുമില്ലാത്ത ഈ ചികിത്സ പെട്ടെന്നുതന്നെ ഫലവത്താവുകയും ചെയ്യും. മോഹാലസ്യമോ അല്ലെങ്കില്‍ ബോധക്ഷയമോ ഉണ്ടായാല്‍ ഐസ് ഉരുകിയ വെള്ളത്തില്‍ നനച്ച തുണി തലയില്‍ ചുറ്റിയാല്‍ ഉടനടി ആശ്വാസം കിട്ടും. മലബന്ധമകറ്റാന്‍ ഇതേ രീതിയില്‍ നനച്ച തുണി വയറിനുചുറ്റും കെട്ടിയാല്‍ മതി. അറിയാതെ സംഭവിക്കുന്ന ശുക്ലസ്ഖലനത്തിനും ഇതുതന്നെയാണ് പ്രതിവിധി. ശരീരത്തില്‍ എവിടെയെങ്കിലും രക്തസ്രാവമുണ്ടായാല്‍ ഐസ് വെള്ളത്തില്‍ മുക്കിയ ഒരു ബാന്‍ഡേജ് ഉപയോഗിച്ച് മുറിവില്‍ അമര്‍ത്തിവെക്കണം. തലയില്‍ തണുത്ത വെള്ളംകൊണ്ട് ധാരയിടലാണ് മൂക്കില്‍നിന്നും ചോര വരുന്നതു തടയാനുള്ള മാര്‍ഗം. മൂക്കിനകത്തുണ്ടാകുന്ന രോഗങ്ങളും തലവേദനയുമെല്ലാം മാറുന്നതിനു മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ തണുത്ത വെള്ളം അകത്തേക്കെടുത്ത് മറ്റേ ദ്വാരത്തിലൂടെ പുറംതള്ളിയാല്‍ മതി. അല്ലെങ്കില്‍ മൂക്കിലൂടെ വലിച്ചെടുത്ത് വായിലൂടെ പുറംതള്ളുകയും ചെയ്യാം. മൂക്കിനകത്തു മാലിന്യങ്ങളൊന്നും ഇല്ലെങ്കില്‍ ഇങ്ങനെ വലിച്ചെടുക്കുന്ന ജലം വയറ്റിനകത്തു ചെന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു കുഴപ്പവും സംഭവിക്കുകയില്ല. മൂക്കിലൂടെ ജലം വലിച്ചെടുക്കാന്‍ സാധിക്കാത്തവര്‍ക്കു വേണമെങ്കില്‍ ഒരു സിറിഞ്ചിന്റെ സഹായം തേടാം. ശീലിച്ചാല്‍ വളരെ എളുപ്പത്തില്‍ സ്വായത്തമാക്കാവുന്ന ഒരു കാര്യം മാത്രമാണ് മൂക്കിലൂടെ ജലം അകത്തേക്ക് എടുക്കുക എന്നത്. മൂക്കിനകത്തെ ദുര്‍ഗന്ധമകറ്റുന്നതിനും ശ്വാസകോശത്തിലേക്കുള്ള മാര്‍ഗം വൃത്തികേടാകാതെ സൂക്ഷിക്കുന്നതിനും തലവേദനപോലുള്ള രോഗങ്ങളകറ്റുന്നതിനുമെല്ലാം ഏറ്റവും എളുപ്പമുള്ള മാര്‍ഗം എന്ന നിലയില്‍ ഇത് എല്ലാവരും പരിശീലിക്കേണ്ട ഒരു കാര്യംതന്നെയാണ്.

മിക്കവര്‍ക്കും എനിമ എന്നു കേള്‍ക്കുന്നതുതന്നെ പേടിയാണ്. ശരീരത്തെ വല്ലാതെ ക്ഷീണിപ്പിക്കുന്ന ഒരു പ്രവൃത്തിയാണിത് എന്ന വിശ്വാസമാണ് ഈ ഭയത്തിന്റെ അടിസ്ഥാനം. ഇതു തികച്ചും അസ്ഥാനത്താണ്. പെട്ടെന്ന് വയര്‍ ശുദ്ധീകരിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗമാണിത്. മറ്റു പല മരുന്നുകള്‍ക്കും ഫലമില്ലാത്ത നിരവധി രോഗങ്ങള്‍ക്ക് എനിമ ഒരു പ്രതിവിധിയായി അനുഭവപ്പെട്ടിട്ടുണ്ട്. ഉദരഭാഗം ഏതാണ്ട് പൂര്‍ണമായിട്ടുതന്നെ ശുദ്ധീകരിക്കുന്നതിനും വിഷാംശം കലര്‍ന്ന മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതിനെ പുറംതള്ളുന്നതിനും ഇതിലും നല്ല ഒരു മാര്‍ഗം വേറെ ഉണ്ടെന്നുതന്നെ തോന്നുന്നില്ല. വാതസംബന്ധിയായ അസ്വസ്ഥതകള്‍ ഉള്ളവരും ദഹനക്കുറവുള്ളവരും വയറിനകത്ത് മറ്റുവിധത്തിലുള്ള വേദനകള്‍ ഉള്ളവരും ഏതാണ്ട് ഒരു ലിറ്റര്‍ വെള്ളംകൊണ്ട് എനിമ ചെയ്താലുണ്ടാകുന്ന ഫലം അവിശ്വസനീയമാണ്. ഇതു സംബന്ധിച്ച് ഒരാള്‍ ഒരിക്കല്‍ അയാളുടെ അനുഭവം എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്. വളരെക്കാലമായി ദഹനപ്രശ്‌നങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിയിരുന്ന അയാള്‍ പലവിധ ചികിത്സകളും പരീക്ഷിച്ചു മടുത്ത് വിശപ്പു കെട്ട അവസ്ഥയില്‍ ജീവിക്കുകയായിരുന്നു. അതിനിടയിലാണ് അയാള്‍ക്ക് എനിമ ചെയ്തത്. ഏതാനും ദിവസത്തെ ചികിത്സകൊണ്ട് അയാളുടെ ദുരിതങ്ങളൊക്കെ മാറുകയും സാധാരണനിലയില്‍ ആവുകയും ചെയ്തുവത്രേ. മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങള്‍ക്കും ഫലപ്രദമായ ഒരു ചികിത്സയാണിത്. ഇടയ്ക്കിടെ എനിമ ആവശ്യമായവര്‍ തണുത്ത വെള്ളത്തില്‍ ഇതു ചെയ്യുന്നതാണ് നല്ലത്. ചൂടുവെള്ളത്തിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ചിലപ്പോള്‍ ആ ഭാഗങ്ങളെ ക്ഷയിപ്പിച്ചേക്കും.

ഡോ. ലൂയിസ് ക്യൂന്‍ എന്ന് ജര്‍മന്‍ ഡോക്ടര്‍ ജലചികിത്സാരംഗത്ത് കുറെയേറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment