സ്ത്രീകളെക്കുറിച്ചുളള ആണ്‍ധാരണകള്‍ ശുദ്ധമണ്ടത്തരം:
പൊതുസമൂഹത്തില്‍ സ്ത്രീകളെക്കുറിച്ചുളള പുരുഷന്‍മാരുടെ ധാരണകള്‍ ശുദ്ധമണ്ടത്തരമാണെന്ന് രഞ്ജിനി ഹരിദാസ്. മകള്‍ , ഭാര്യ , അമ്മ എന്നിങ്ങനെ ആണുമായി ബന്ധിപ്പിച്ചുളള സ്ഥാനമേ സ്ത്രീക്ക് പുരുഷ കേന്ദ്രീകൃത സമൂഹം എന്നും നല്‍കിയിട്ടുളളൂ. ഈ വേര്‍തിരിവ് നിര്‍ഭാഗ്യകരമാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.
രഞ്ജിനിയുടെ വാക്കുകളിലേക്ക്…
സ്ത്രീയെ പുരുഷനുമായി മാത്രം ബന്ധിച്ചുളള വ്യക്തിത്വം ശുദ്ധ മണ്ടത്തരമാണ്. ആലോചിച്ചാല്‍ അത് അറിയാം. ഒരു ആണ്‍കുട്ടിയെ പ്രസവിക്കുന്നതുപോലെ തന്നെയാണ് ഒരു പെണ്‍കുട്ടിയെ പ്രസവിക്കുന്നതും. ഇതു പോലെ വിദ്യാഭ്യാസ ചുമതലകളും. ആകെയുള്ള ഒരു വ്യത്യാസം ഫിസിക്കല്‍ ശാരീകരികമായിട്ടുളളതാണണ്. ഒരേ പ്രായത്തിലുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഏറ്റുമിട്ടിയാല്‍ ഒരു പക്ഷെ ആണ്‍കുട്ടിയായിരിക്കും ജയിക്കുക. പക്ഷേ, സ്ത്രീക്ക് ഇമോഷണലായ പലകാര്യങ്ങളിലും വളരെയേറെ കരുത്തുണ്ട്.
സത്യം പറഞ്ഞാല്‍ എനിക്ക് കേരളത്തില്‍ താമസിക്കാന്‍ പേടിയാണ്. ബസിന് പോകണം എന്ന് പറഞ്ഞാല്‍ എനിക്ക് പേടിയാണ്. ഈ ബസില്‍ പോകുന്നവരില്‍ എത്ര പേര്‍ക്കു വൃത്തികേട്ട സ്വഭാവമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം അപകടങ്ങളെകുറിച്ച് പേടിയുണ്ട്.

ഞാന്‍ എനിക്ക് യോജിച്ച വസ്ത്രമാണ് ധരിക്കുന്നത്. കൈയും കാലും കാണിക്കുന്നതില്‍ എനിക്കൊരു കുഴപ്പവുമില്ല. വയറുകാണിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല. വസ്ത്രധാരണത്തെപ്പറ്റി ഇതാണെന്റെ കാഴ്ചപ്പാട്. സാരിയുടുക്കുമ്പോള്‍ പുകഴ്ത്തുന്നവരുടെ ശബ്ദത്തില്‍ നിന്ന് നമുക്ക് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവും.
പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിക്കുന്നതിലൂടെയേ സ്ത്രീ സ്വയം പര്യാപ്തയാണെന്ന് തെളിയിക്കാനാവൂ. കമന്റടിച്ചാല്‍ എന്താടാ നീ പറഞ്ഞേ എന്ന് ചോദിക്കാനുളള തന്റേടം കാണിക്കണം. അപ്പോള്‍ ഉപദ്രവങ്ങള്‍ കുറയും.
ചെറുപ്പത്തില്‍ വക്കീലോ, പൊലീസ് ഓഫീസറോ ആവണമെന്നായിരുന്നു ആഗ്രഹം. കുറച്ച് പവറും വെയ്റ്റുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍ . സിനിമയിലൂടെ പൊലീസ് വേഷമെങ്കിലും ചെയ്യാനായി. ഞാന്‍ തന്നെയാണ് കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്. സിനിമയിലെ മൊത്തം അനുഭവങ്ങള്‍ വളരെ വ്യത്യസ്തവും വേറിട്ടതുമായിരുന്നു.
ജീവിതത്തില്‍ നല്ലത് ചീത്ത തുടങ്ങിയ വേര്‍തിരിവുകള്‍ നമ്മള്‍ തന്നെയുണ്ടാക്കിയതാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നത് പ്രധാനമാണ്. സാരി വേണോ ജീന്‍സ് വേണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അത് മറ്റൊരാള്‍ തീരുമാനിക്കുമ്പോള്‍ എന്റെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാണ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനിയുടെ തുറന്നു പറച്ചിലുകള്‍ .