Monday 23 December 2013

[www.keralites.net] Lady Dplomat--??????? ??? ?? ????????? ??? ??????

 


 
മീനു എലിസബത്ത്‌

 

 

 

 

................... ഈ കിളുന്തു പെണ്ണാണോ, ഡിപ്ലോമാറ്റ്? കണ്ടാല്‍ പത്തിരുപത്തെട്ടു വയസുമാത്രം തോന്നുന്ന നൈര്‍മ്മല്ല്യം, തുളുമ്പുന്ന മുഖഭാവമുള്ള ഫോട്ടോകള്‍ കണ്ടപ്പോള്‍ പാവം, ദേവയാനിയെന്ന് നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ ചിന്തിച്ചു പോവുക തന്നെ ചെയ്തു. പ്രത്യേകിച്ചും നമ്മളുടെ പുരുഷ പ്രജകള്‍. അവര്‍ തങ്ങളുടെ ശുദ്ധഗതിക്ക് 'കഷ്ട്ടം എന്നാലും, ഈ ദേവത പോലിരിക്കുന്നയീ ദേവയാനിക്കിങ്ങനെ വന്നല്ലോ, കണ്ടാലെന്നാ മിടുക്കിയാ പെങ്കൊച്ചു, ഈ പാവത്തിനെയാണോ അവര് നടു റോഡിലിട്ടു അറസ്റ്റ് ചെയ്തതും തുണിയയഴിപ്പിചു പരിശോധിച്ചതും' എന്ന് ഉറക്കെ തന്നെ പറഞ്ഞു കാണും.

ആണുങ്ങള്‍ക്ക് പിന്നെ അങ്ങിനെയാണല്ലോ.. അവരുടെ ഭാര്യയൊഴികെ ലോകത്തിലുള്ള ഏതു പെണ്ണും സുന്ദരിയും പാവവും തന്നെ.

ദേവയാനിയെ തുണിയഴിപ്പിച്ചു പരിശോധിക്കുന്നതിന്റെ വീഡിയോ തെരഞ്ഞു ഈ പുള്ളി നാല് മണിക്കൂറാണു ഗൂഗിളില്‍ സേര്‍ച്ച് ചെയ്‌തെന്നു കാര്യം പാവം ഭാര്യക്കറിയില്ലല്ലോ! നേരം വെളുത്ത ഉടനെ ഇ-മലയാളിയോടും [ www.emalayalee.com ], മലയാളം പത്രത്തിന്റെ ഓഫീസിലും വിളിച്ചു, സേര്‍ച്ച് വീഡിയോ കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ചവരില്‍ ഇദ്ദേഹവും ഉണ്ടെന്നും, പിന്നാമ്പുറം.

അസൂയക്കാരികളും കുശുമ്പികളുമെന്ന് പുരുഷന്മാര്‍ വെറുതെ അപവാദം പറയുന്ന ഞങ്ങള്‍ സ്ത്രീ ജന്മ്മങ്ങള്‍ക്ക്, സ്വന്തം പുരുഷനോ അന്യ പുരുഷനോ, ഞങ്ങള്‍ കേള്‌ക്കെ, വേറെ ഒരു സ്ത്രീ സുന്ദരിയാണെന്ന് പറയുന്നിടത്തോളം കലിപ്പ് വേറെ ഒന്നിനുമില്ല. 'ഹും. പെരുംകള്ളി, മെലിഞ്ഞൊണങ്ങിയിരിക്കുന്ന കണ്ടില്ലെ? എവക്കെന്നാ സൗന്ദര്യമാന്നാ നിങ്ങളീ പറയുന്നെ? കോലേല്‍ തുണി ചുറ്റിയ പോലെ! കൊരഞ്ഞിരിക്കുന്ന ആരെ കണ്ടാലും പറയും. സുന്ദരിയാ സുന്ദാരിയാന്നു കണ്ടില്ലെ കാട്ടുകള്ളി കാണിച്ചു വെച്ച പണി!!

ഞങ്ങള്‍ സ്ത്രീകള്‍ക്ക് ദേവയാനി ഡിപ്ലോമാറ്റാണെന്നോ, നിയമം ലംഘിച്ചെന്നോ വിസാ തട്ടിപ്പ് നടത്തിയന്നോ എന്നതൊന്നും പ്രശനമല്ല, ദേവയാനി സുന്ദരിയാണെന്നു മാത്രം പറഞ്ഞെക്കരുത്.

സൌന്ദര്യമുള്ള ഏതു സ്ത്രീകളെക്കാണ്ടാലും പെരുവിരല്‍ മുതല്‍ ഒരു മാതിരി ഒരു ഇത്. എന്നതാ അതിനിപ്പോ ഒരു പേര് പറയുന്നത്? ..(ഈ ഇതിനെ ആരും വെറുതെ അസൂയ കുശുമ്പെന്നു, തെറ്റിധരിച്ചെക്കരുതെ, ഇതിനുള്ള മരുന്ന് ഞങ്ങളുടെ കൈ വശം തന്നെ ഉണ്ട് താനും.)

ഞങ്ങളുടെ കണ്ണില്‍, ഞങ്ങളല്ലാതെ ഒരുത്തിയും സുന്ദരിയല്ല. ഇനി ഏതെങ്കിലും, ഒരുത്തി ഞങ്ങളെക്കാള്‍ സുന്ദരിയെങ്കില്‍, ഒന്നുകില്‍ ഞങ്ങള്‍ കണ്ടില്ലാന്നു നടിച്ചു, അവഗണിക്കും, എന്നിട്ട് അവള്‍ കാണാതെ മാറി നിന്ന് അവളെ വീക്ഷിക്കും. ഇനി അത് കൊണ്ടും സമാധാനം കിട്ടുന്നില്ലങ്കില്‍ അവളെ ഇടിച്ചു താഴ്തിക്കെട്ടുന്ന ഒരു കമന്റു നേരിലോ അല്ലാതെയോ പാസാക്കും. അതിലും, അവള്‍ ഒതുങ്ങുന്നില്ലങ്കില്‍ ഇന്‍സ്റ്റന്റ് ആയി,..ഒരു അവിഹിത കഥ അപ്പോളെ പടച്ചുണ്ടാക്കും. ആഹാ എന്താ നിങ്ങള്‍ പെണ്‍കരുത്തിനെക്കുരിച്ചു കരുതിയെ? നോ നോ നോ , ഇത് അസൂയാ കിസൂയ ഒന്നുമല്ലന്നെ....

എന്തായാലും, ദേവയാനിയുടെ നിഷ്‌കളങ്കത തുളുമ്പി നില്ക്കുന്ന മുഖവും, കുഞ്ഞുങ്ങളുടെ സ്‌കൂളിന്റെ വാതുക്കല്‍ വെച്ച് കയ്യാമം വെച്ച് കൊണ്ട് പോയതും ഉടുതുണിയഴിപ്പിച്ചു പരിശോധന നടത്തിയെന്നുമോക്കെയുള്ള
വാര്‍ത്തകള്‍ തീര്ച്ചയായും ഒരു സഹാത്താപ തരംഗം സ്രുഷ്ടിക്കുക തന്നെ ചെയ്തു. പക്ഷെ, പിന്നിടിങ്ങോട്ടു കേള്‍ക്കുന്ന വാര്‍ത്തകള്‍ പലതും, ഞെട്ടിപ്പിക്കുന്നത് തന്നെയായിരുന്നു. കഥകളുടെ ഉള്ളു കള്ളികള്‍ അറിഞ്ഞപ്പോലല്ലേ, നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകുന്നത്? നമ്മടെ ദേവയാനിയും, കുടുംബവും, അത്ര ചില്ലറക്കാരോന്നും, അല്ലന്നും, നാട്ടില്‍ വെച്ച് തന്നെ പല തരത്തിലുള്ള അഴിമതികള്‍ നടത്തിയിട്ടുള്ളവരാ ണെന്നുമെല്ലാം ഇന്ത്യയിലെയും, അമേരിക്കയിലെയു പത്രങ്ങള്‍ മത്സരിച്ചു റിപ്പോര്‍ട് കൊടുക്കുന്നു.

ദേവയാനിയെ ഇത്ര ധ്രുതിയില്‍ ഈ തരത്തില്‍ അറസ്റ്റ് ചെയ്തു കൊണ്ട് പോയതെന്തിനായിരുന്നു എന്നത് മാത്രം എന്നെ അത്ഭുതപ്പെടുത്തുന്നു.. ഇനി കാര്യങ്ങള്‍ കാത്തിരുന്നു കാണാം. ഇത് അമേരിക്കയയതിനാല്‍ നിയമം അതിന്റെ വഴിക്ക് നീങ്ങികൊള്ളും എന്നു വേണം കരുതാന്‍. രണ്ടു സ്ത്രീകള്ക്കും, സംഭവിച്ചത് നിര്ഭാഗ്യകരമായിപ്പോയി എന്നാല്ലാതെ എന്ത് പറയാന്‍.

സംഗീത റിച്ചാര്‍ഡിനെപ്പോലെ എത്രയോ സ്ത്രീകളും, പുരുഷന്മ്മാരും, അമേരിക്കയിലും, യുരോപ്പിലും, മറ്റു വിദേശ രാജ്യങ്ങളിലും, വീട്ടുജോലിക്കാറായി, വിമാനം കയറി വരുന്നു. ചിലര്‌ക്കെല്ലാം അടിമ വേല പോലെ കയ്പ്പുള്ള അനുഭവങ്ങളും. പീഡനങ്ങളും, നേരിടാറുള്ള വിവരവും, നാം വായിച്ചരിയുന്നു.

മിക്ക മലയാളം പത്രങ്ങളിലും, വീട്ടു ജോലിക്കും, കുട്ടികളെ നോക്കുവാനും, ആള്‍ക്കാരെ വേണമെന്ന് കാണിച്ചുള്ള പരസ്യങ്ങള്‍ കാണാറുണ്ട്. എനിക്ക് പരിചയമുള്ള ചില വീടുകളില വര്ഷങ്ങളോളം. നിന്നിട്ടുള്ള മലയാളി സ്ത്രീകളെയും, കണ്ടിട്ടുണ്ട്.
പലരും പത്തു വര്ഷമോ, അതിലധികമോ കാലം വിസയുള്ളവരാണു. ആയിരം മുതല്‍ ആയിരത്തി ഇരുനൂറു ഡോളര്‍ വരെയാണ് ഇവരുടെ ശമ്പള നിരക്കും. മിക്ക പേര്ക്കും, 6 മാസത്തില്‍ കൂടുതല്‍ നില്‍ക്കുമ്പോള്‍ റീ എന്‍ട്രി ചെയ്യേണ്ടി വരുന്നതിനാല്‍ തിരികെ പോകുന്നവരും ഉണ്ട്.

ചിലര്‍ മെക്‌സിക്കോ വരെ പോയി തിരികെ വരുന്നു. ഇന്നത്തെ ഡോളര്‍ വില രൂപയില്‍ ഗുണിക്കുമ്പോള്‍ കിട്ടുന്നത് വലിയ ഒരു തുക ഇന്ത്യന്‍ റുപ്പിയിയായതിനാല്‍, അവര്ക്കും സന്തോഷം, ജോലി നല്കുന്നവര്ക്കും, സന്തോഷം. കാരണം, അമേരിക്കക്കാരി നാനിയേ, വെയ്ക്കനമെങ്കില്‍ അതിന്റെ നാലിരട്ടി ശമ്പളം കൊടുക്കേണ്ടി വരും.

പക്ഷെ, ഇനി വരുന്ന കാലങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഈ തരം, സംഭവങ്ങള്‍ എല്ലാം ഒരു പാഠം, ആയിരിക്കെണ്ടതുണ്ട്. അമേരിക്കയില്‍ നിയമക്കുരുക്കുകളില്‍ പെട്ടാല്‍ പെട്ടത് തന്നെ. സഹതാപാതിന്റെ പേരില് വിസായില്ലാത്തവര്ക്ക് സഹായാ ഹസ്തം നീട്ടി പുലിവാല് പിടിച്ചവരും നമ്മുടെയിടയിലുണ്ട്്. എന്തായാലും, മാറ്റങ്ങള്ക്ക് സമയമായിരിക്കുന്നു. നിയമാനുസരണം അല്ലാതെ, അമേരിക്കയില്‍ താമസിക്കുന്നവരെ, വീട്ടു ജോലിക്ക് വെയ്ക്കുന്ന എല്ലാവര്ക്കും, ഈ തരം സംഭവങ്ങള്‍ ഒരു പാഠം ആവട്ടെ എന്ന് കരുതാം.
 
***************************************************
 
അഭിനവ ദേവയാനി
സൂക്ഷ്മന്‍ [Deshabhimani Article]
പുരാണത്തിലെ ദേവയാനി ദുശ്ശാഠ്യക്കാരിയായ ബ്രാഹ്മണസുന്ദരിയാണ്. ആശ്രമകന്യകയില്‍നിന്ന് സാമര്‍ഥ്യംകൊണ്ട് ചന്ദ്രവംശത്തിന്റെ മഹാറാണിയാവുകയും രാജപുത്രി ശര്‍മിഷ്ഠയെ ദാസിയാക്കി അഹങ്കരിക്കുകയുംചെയ്ത ആ ദേവയാനി വേറെ; താരാപുരില്‍ ജനിച്ച് മുംബൈ മഹാനഗരത്തില്‍ വളര്‍ന്ന് അമേരിക്കയിലെ ഇന്ത്യന്‍ പ്രതിനിധിയായി ഉയര്‍ന്ന ദേവയാനി ഖൊബ്രഗെഡെ വേറെ. പുതിയ നായിക മുംബൈ പരേലിലെ എസ്ജിഎസ് മെഡിക്കല്‍കോളേജില്‍നിന്ന് എംബിബിഎസ് കഴിഞ്ഞിറങ്ങി 1999ല്‍ വിദേശ സര്‍വീസിലെത്തിയ മിടുമിടുക്കി.
 
പിതാവ് ഉത്തം ഖൊബ്രഗെഡെ മഹാരാഷ്ട്രയിലെ റിട്ടയേഡ് ഐഎഎസ് ഓഫീസര്‍. അമ്മാവന്‍ ഡോ. അജയ് ഗോണ്ഡാന പാപ്പുവ ന്യൂ ഗിനിയയിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍. ഉന്നത ഉദ്യോഗങ്ങളുടെ മാത്രമല്ല; വിവാദത്തിന്റെയും കുടുംബപാരമ്പര്യമുണ്ട്. ആദര്‍ശ് ഫളാറ്റ് കുംഭകോണത്തില്‍ പങ്കുപറ്റിയവരില്‍ ഖൊബ്രഗെഡെ കുടുംബവുമുണ്ട്. ആദര്‍ശ് സൊസൈറ്റിയില്‍ ഫ്ളാറ്റ് സ്വന്തമാക്കിയാവരില്‍ ദേവയാനിയുടെ പേരും തെളിഞ്ഞുകാണാം. അത് പിതാവിന്റെ ചെലവിലെന്ന് മകളും അതിന്റെ കാര്യം മകളോട് ചോദിക്കൂ എന്ന് പിതാവും പറയും.
 
 
ഹോളിവുഡ്ഡിലെ തമാശത്താരം ജിംകാരിയെയും യോഗാസനത്തെയുമാണ് ദേവയാനി ആരാധിക്കുന്നത്. ഭര്‍ത്താവ് തത്വശാസ്ത്ര അധ്യാപകനെങ്കിലും ഭാര്യക്ക് ഒരു തത്വശാസ്ത്രത്തിലും കമ്പമില്ല. ഇന്ത്യാ മഹാരാജ്യത്ത് ദളിതര്‍ക്കുവേണ്ടിയും ലിംഗനീതിക്കുവേണ്ടിയും പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നു പറയുന്നതിന് മടിയില്ല. ന്യൂയോര്‍ക്കിലാണ് ജീവിതം എന്നതിനാല്‍ പ്രവൃത്തിയുടെ ആവശ്യവുമില്ല. ജര്‍മനിയില്‍നിന്ന് പാകിസ്ഥാന്‍വഴിയാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ എന്ന ഉന്നത പദവിയിലേക്ക് എത്തിയത്്. തൊഴിലിലെ മിടുക്കും ഊര്‍ജസ്വലതയും ദേവയാനിക്കുമുന്നില്‍ അനന്ത സാധ്യതകള്‍ തുറന്നിടുന്നു.
 
മുപ്പത്തൊമ്പതുവയസ്സാകുന്നതേയുള്ളൂ- ഇതുവരെ എത്തിയ പദവികള്‍ ഏറെ; താണ്ടാനുള്ളത് അതിലേറെ. ആറും മൂന്നും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളുമായി ന്യൂയോര്‍ക്ക് നഗരത്തില്‍ ത്വരിതജീവിതം. സഹായത്തിന് ഒരാള്‍ വേണമെന്ന് തോന്നിയതില്‍ അപാകമില്ല. ഇന്ത്യയില്‍നിന്ന് സംഗീത റിച്ചാഡ് എന്ന മലയാളി യുവതിയെ വീട്ടുവേലയ്ക്കായി കൊണ്ടുപോകുന്നു. പറഞ്ഞുറപ്പിച്ച മാസവേതനം 4500 ഡോളര്‍. മണിക്കൂറിന് ഒമ്പതേമുക്കാല്‍ ഡോളര്‍ എന്ന കണക്ക്. കൊടുത്തത് പക്ഷേ, മണിക്കൂറിന് 3.3 എന്ന കണക്കില്‍മാത്രം. ഫലത്തില്‍ വിസ എടുക്കുമ്പോള്‍ എഴുതി സമര്‍പ്പിച്ചതിന്റെ മൂന്നിലൊന്നേ തന്നതുള്ളൂ എന്ന് സംഗീത. ഒഴിവു ദിവസങ്ങളില്‍ പുറത്ത് ജോലിചെയ്തുകൊള്ളട്ടേ എന്ന് സംഗീത അപേക്ഷിച്ചപ്പോള്‍, അത് നിയമവിരുദ്ധം എന്നായിരുന്നുവത്രേ ദേവയാനിയുടെ മറുപടി.
 
 
കൂലിത്തര്‍ക്കം കോടതിയിലെത്തി. അമേരിക്കയില്‍ നിയമങ്ങള്‍ അതികഠിനം. നിയമപാലനം അതിവിചിത്രം. ദേവയാനിയെ അറസ്റ്റു ചെയ്തതിനു പിന്നിലും ഒരിന്ത്യക്കാരനുണ്ട്. പ്രീതം ബറാറ എന്ന പ്രശസ്ത പ്രോസികൂട്ടറാണ്, സംഗീത റിച്ചാഡിന്റെ പരാതി നിയമനടപടികളിലേക്കെത്തിച്ചത്. അമേരിക്കയില്‍ നിയമം അതിന്റെ വഴിക്കുപോയപ്പോള്‍ ഇന്ത്യന്‍ നിയമം ദേവയാനിയുടെ വഴിയില്‍ നീങ്ങി. ഇവിടെ കേസ് സംഗീതയ്ക്കെതിരാണ്. അറസ്റ്റ് വാറന്റുമുണ്ട്. കുറ്റം ഭീഷണി, വഞ്ചന, ഗൂഢാലോചന തുടങ്ങിയവ. വാദി ദേവയാനി. സംഗീതയും ഭര്‍ത്താവും മക്കളും അമേരിക്കയിലാണ്. ഇന്ത്യയില്‍ ഇറങ്ങിയാലേ അവര്‍ക്ക് അറസ്റ്റ് ഭയക്കേണ്ടതുള്ളൂ. അവിടെ നിയമപരിരക്ഷ ആ കുടുംബത്തിനാണ്. ദേവയാനിയോ സംഗീതയോ- ആരാണ് ശരിയെന്ന് തിട്ടപ്പെടുത്താന്‍ പ്രയാസം. നാടകീയ അറസ്റ്റും കൈയാമംവയ്പും തുണിയഴിച്ച് പരിശോധനയുമൊക്കെയായപ്പോള്‍ ദേവയാനിയുടെ സങ്കടം ലോകം അറിഞ്ഞു. മൗനിബാബമാര്‍ മിണ്ടിത്തുടങ്ങി.
 
അപമാനിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഭാവിക്കുമ്പോഴേക്കും അമേരിക്കന്‍ ഹുങ്ക് താണ് നിലംതൊട്ടു. ആ കണക്കില്‍ ദേവയാനിയുടെ സംഭാവന മഹത്തരമെന്ന് മൂന്നരത്തരം. ഇന്ത്യാ മഹാരാജ്യത്തിന് നട്ടെല്ലുണ്ടെന്ന് അതിന്റെ ഭരണകര്‍ത്താക്കളെ ഓര്‍മിപ്പിക്കാന്‍ നിമിത്തമായതില്‍ ദേവയാനിക്ക് അഭിമാനിക്കാം. യുഎന്‍ കേന്ദ്രത്തിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാകുമെന്ന് കരുതുന്നവരില്‍ പ്രോസിക്യൂട്ടര്‍ പ്രീതം ബറാറമുതല്‍ അനേകംപേരുണ്ട്. സാധ്യത പാതിമാത്രമാണത്രേ. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന നാവികര്‍ക്കുവേണ്ടി ഇറ്റലിയുടെ ഹൃദയം തുടിക്കുന്നതുപോലെ ദേവയാനിക്കുവേണ്ടി ഇന്ത്യന്‍ സര്‍ക്കാരിന്റെ വികാരവും തിളയ്ക്കുന്നുണ്ട്. ആ തുടിപ്പും തിളപ്പും നിയമപാലനത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. സംഗീത റിച്ചാഡും ഇന്ത്യക്കാരിയായതുകൊണ്ട് അല്‍പ്പം ഇന്ത്യന്‍ വികാരം അങ്ങോട്ടും പോകും.
 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment