Saturday 30 November 2013

[www.keralites.net] ??????????????? ? ???'???? ?????? !

 

ജമാ'അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും പരിസ്തിതി പ്രശ്നങ്ങളിൽ ഇടപെടുന്നത്‌ സ്വാധീനം നേടാനാണെന്നു സി.പി.എം പ്ലീനം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ ലോകം മുഴുവൻ തീക്ഷ്ണമായ രാഷ്ട്രീയ വിഷയമായി മാറിയ പരിസ്തിതി പ്രശ്നങ്ങളെ കുറിച്ച്‌ കാറൽ മാർക്ക്സും ഏംഗൽസും രണ്ടക്ഷരം പോലും എഴുതിയിട്ടില്ലെങ്കിലും, ഇപ്പോൾ നമസ്കാരപ്പായ വിരിച്ച്‌ മുസ്ലിം സമ്മേളനങ്ങൾ നടത്തുന്നതു പോലെ, കാലഘട്ടത്തിന്റെ പ്രത്യേകതകൾക്കനുസരിച്ച്‌ വേഷം മാറാനുള്ള കേരള കമ്മ്യൂണിസ്റ്റുകളുടെ സഹജ സ്വഭാവത്തിൽ പരിസ്തിതി വിഷയങ്ങളും രാഷ്ട്രീയ സ്വാധീനത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയതിന്റെ സ്വന്തം അനുഭവത്തിലായിരിക്കാം പ്ലീനം ഇതു പറഞ്ഞത്‌. എന്നാൽ തൊട്ടടുത്ത നൂറ്റണ്ടിലെ പ്രശ്നങ്ങൾ പോലും കാണാൻ കഴിയാത്ത ദുർബല മനുഷ്യർ മാത്രമായ മാർക്ക്സിനെയും ഏംഗൽസീയും പോലുള്ളവർ ഉണ്ടാക്കിയ മനുഷ്യ നിർമ്മിത വ്യവസ്തിതിയല്ല ദൈവിക ജീവിത ദർശ്ശനമായ ഇസ്ലാം എന്നു പ്ലീനത്തിനറിയില്ലല്ലോ. "ഭൂമിയെ നാം സംസ്കരിച്ച ശേഷം നിങ്ങളതിനെ നശിപ്പിക്കരുതെ"ന്നു (അധ്യായം:7, സൂക്തം 56) കൽപിച്ച വിശുദ്ധ വേദമായ ഖുർ'ആന്റെ അനുയായികൾക്ക്‌ പരിസ്തിതി സംരക്ഷണത്തിനു വേണ്ടിയുള്ള ഇടപെടൽ വിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്ലീനത്തിനറിയാതെ പോയത്‌ സ്വന്തം പ്രത്യശാസ്തൃത്തിനപ്പ്പുറം പഠിക്കാനുള്ള വിശാലത ഇല്ലാത്തതു കൊണ്ടായിരിക്കാം. "അടുത്ത ദിവസം ലോകാവസാനമാണെന്നു ഉറപ്പായാലും കൈവശമുള്ള തൈ നടണം"എന്നു കൽപ്പിച്ച മുഹമ്മദ്‌ നബിയുടെ പരിസ്തിതി പാഠങ്ങൾ ഉൾകൊള്ളുന്ന, പർവ്വതങ്ങൾ തുരന്നു മാളികകൾ പണിഞ്ഞ ആദ്‌ സമൂദ്‌ ഗോത്രങ്ങൾക്ക്‌ വന്നു ഭവിച്ച ദൈവകോപത്തിന്റെ ഖുർ'ആനിക വിവരണം വായിച്ചു മനസ്സിലാക്കിയ ഇസ്ലാമിസ്റ്റുകൾക്ക്‌ പരിസ്തിതി സംരക്ഷണം ഇതൊന്നുമില്ലാത്ത കമ്മ്യൂണിസ്റ്റുകൾക്കുള്ളതു പോലെ സ്വാധീനം നേടാനുള്ള കുറുക്കു വഴിയാണെന്നു തോന്നുന്നത്‌ മഞ്ഞ കണ്ണുകളുടെ മാത്രം പ്രശ്നമാണു എന്നു ഓർമ്മിപ്പിക്കേണ്ടി വരുന്നു


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment