റിയാലിറ്റി ഷോകള്‍ വാണിജ്യ പരിപാടി മാത്രം : എസ്.പി ബാലസുബ്രഹ്മണ്യം ദോഹ: റിയാലിറ്റി ഷോകള്‍ കേവലം ഒരു വാണിജ്യ പരിപാടി മാത്രമാണെന്ന് ഡോ. എസ്.പി ബാലസുബ്രഹ്മണ്യം. കുട്ടികളുടെ കഴിവ് അളക്കുന്ന മത്സരമായി ഇതിനെ കണക്കാക്കാന്‍ സാധ്യമല്ല ഖത്തര്‍ കര്‍ണാടക സംഘയുടെ സംഗീതമേളയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. റിയാലിറ്റി ഷോയില്‍ ജയിച്ചവര്‍ എല്ലാം നേടിയെന്നോ പരാജയപ്പെട്ടവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നോ അര്‍ഥമില്ല. റിലായിറ്റി ഷോകളിലൂടെ രംഗത്തെത്തിയവര്‍ ഭാവിയിലും തങ്ങളുടെ കഴിവ് കാണിക്കണം. മുഹമ്മദ് റഫിക്കും യേശുദാസിനുമൊന്നും എന്തുകൊണ്ടാണ് പിന്മുറക്കാര്‍ ഉണ്ടാവാത്തതെന്നും അദ്ദേഹം ചോദിച്ചു. വളരെ ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത് . സംഗീത റിയാലിറ്റി ഷോയില്‍ താനും ജഡ്ജായിരുന്നിട്ടുണ്ടെന്ന് പറഞ്ഞ എസ്.പി ബാലസുബ്രഹ്ണ്യം കഴിവിന്റെ അവസാന വാക്കല്ല റിയാലിറ്റി ഷോ എന്ന് സംഘടകരോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. ആര് ജയിച്ചു, തോറ്റു എന്നതല്ല, സംഗീതത്തിന്റെ ശരിയായ ദിശ ലൂടെയാണോ അവര്‍ നടന്നത് എന്നുമാത്രമേ നോക്കേണ്ടതുള്ളു. വാര്‍ത്താസമ്മേളനത്തില്‍ ദോഹ ബാങ്ക് ഇന്റര്‍നാഷണല്‍ ബിസിനസ് ഹെഡ് ഗണേശന്‍, അമാനുല്ല വടക്കാങ്ങര, നാഗേഷ് റാവു, മഹേഷ് ഗൗഡ എന്നിവരും പങ്കെടുത്തു. Abdul Jaleel www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment