ഞങ്ങള്‍ക്ക് ദാഹിക്കുന്നു..വിശക്കുന്നു...
മനില:ഹയാന്‍ കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ ഫിലിപ്പീന്‍സില്‍ നിന്നുള്ളതാണ് ഈ നിലവിളി. ഹയാനില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ജീവന്‍ നിലനിര്‍ത്താനുള്ള യുദ്ധത്തിലാണ്. ദിവസങ്ങളായി കുടിവെള്ളവും ഭക്ഷണവും കിട്ടാക്കനിയാണ് മിക്കയിടങ്ങളിലും. ലക്ഷക്കണക്കിന് പേരെയാണ് ദുരന്തം ബാധിച്ചത്. മോശം കാലാവസ്ഥമൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ പലയിടത്തും അതീവ ദുഷ്കരമായിട്ടുണ്ട്. പലയിടത്തും വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. കൊടുങ്കാറ്റില്‍പെട്ട് ജീവന്‍ വെടിഞ്ഞ മനുഷ്യരുടെയും ജന്തുക്കളുടെയും ശരീരം മറ്റു അവശിഷ്ടങ്ങളില്‍ കൂടിക്കലര്‍ന്ന് കിടക്കുന്ന കാഴ്ചയാണ്.
മരണ സംഖ്യ എത്രയെന്ന് ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ല. തകര്‍ന്ന കെട്ടിടങ്ങളില്‍ സ്കൂളുകളും വിമാനത്താവളങ്ങളും പെടും. വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നുണ്ടെങ്കിലും പല നഗരങ്ങളും എത്തിപ്പെടാനാവാത്തവിധം ഒറ്റപ്പെട്ടിരിക്കുകയാണ്.
ഭയാനകാം വിധമുള്ള പരിക്കുകളും കാഴ്ചകളുമാണ് ഇവിടെ- ഫിലിപ്പീന്‍ റെഡ്ക്രോസ് തലവന്‍ റിച്ചാര്‍ഡ് പറയുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള അവശ്യ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തകര്‍ന്നടിഞ്ഞ ദുരന്തഭൂമിയില്‍ 21കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട എമിലി സഗേലിന് ആണ് ഈ ദുര്യോഗം. എങ്കിലും കുഞ്ഞിനെ കണ്ട സന്തോഷത്തില്‍ അവര്‍ എല്ലാം മറന്ന് കണ്ണുനീര്‍ പൊഴിച്ചു
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___