എല്ലാ ചലനങ്ങളും ഈ യാത്ര തന്നെ. ആദ്യം ഇത് മനസ്സില്‍ സംഭവിക്കുന്നു. പിന്നീട് ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ രണ്ടാമതും സംഭവിക്കുന്നു. ആദ്യം മനസ്സിലും, പിന്നെ പുറത്തും.
ഈ യാത്രയിലെല്ലാം ഓരോ വ്യക്തിയും ഓരോ മുഖങ്ങളെയും പരിശോധിച്ചു കൊണ്ടേയിരിക്കുന്നു. ഓരോരുത്തരുടെയും മനസ്സ് തുറന്നു നോക്കി അവിടെ തനിക്ക് സമാനമായതെന്തെങ്കിലും ഉണ്ടോ എന്നുള്ള അന്വേഷണം. താന്‍ ചിന്തിക്കുന്നത് പോലെ, താന്‍ ആഗ്രഹിക്കുന്നത് പോലെ സമാനമായി ചിന്തിക്കുന്ന ഒരാളെ കണ്ടെത്താന്‍ ഉള്ള മനസ്സിന്‍റെ ആഗ്രഹം എന്നും എപ്പോഴും നടക്കുന്നു. ഇത് നിരന്തരമായ ഒരന്വേഷണമാണ്. അറിഞ്ഞോ അറിയാതെയോ ഇത് സംഭവിക്കുന്നുണ്ട്.
ഈ പ്രപഞ്ചത്തിലെ ഒരാളും മനസ്സാല്‍ മറ്റൊരാളെ പോലെയാകുന്നില്ല എങ്കിലും അല്‍പ്പമെങ്കിലും ഒരു സാമ്യത കണ്ടെത്തിയാല്‍ അവിടെ അവസാനിക്കും താന്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റക്കല്ല എന്നുള്ള അനുഭവം. അതുവരെ ആരൊക്കെ കൂടെയുണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയില്‍ ഒറ്റക്ക് തന്നെയാണ്. ഈ ഒറ്റപ്പെടല്‍ മനസ്സിലേക്ക് വന്നെത്തുന്ന ചില നിമിഷങ്ങളുണ്ടാകും ജീവിതത്തില്‍... www.keralites.net 

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net






No comments:
Post a Comment