Tuesday, 15 October 2013

[www.keralites.net] =?utf-8?B?4LSH4LSk4LS+4LSj4LWNIOC0puC0sOC1jeC0tuC0qOC1jTsg4LSF4

 

HTML clipboard

ഇതാണ് ദര്ശന്‍; അടൂരിന്റെ പാട്ടുകാരി ചന്ദ്രലേഖയെ നിങ്ങളിലേക്കെത്തിച്ച കലാസ്നേഹി !

 

ഇത് ദര്‍ശന്‍. തന്റെ നോക്കിയ c503 ഫോണില്‍ ഒരു വര്‍ഷം മുന്‍പ് ഇദ്ദേഹം റെക്കോര്‍ഡ്‌ ചെയ്ത ഒരു വീഡിയോ ആയിരുന്നു ഇക്കഴിഞ്ഞ മൂന്നാല് ദിവസങ്ങളായി മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. ഒരു കൌതുകത്തിന് എന്നാല്‍ തന്റെ ചേച്ചി എവിടെയെങ്കിലും എത്തണം എന്ന ആഗ്രഹം ഉള്ളില്‍ വെച്ച് കൊണ്ട് തന്നെയായിരുന്നു ദര്‍ശന്‍ ആ വീഡിയോ യൂട്യൂബില്‍ ഇട്ടതും. അന്ന് വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോള്‍ തന്നെ ദര്‍ശന്‍ തന്റെ ചേച്ചിയോടും ഭര്‍ത്താവ് രഘുവിനോടും പറഞ്ഞിരുന്നു താനിത് യൂട്യൂബില്‍ ഇടുമെന്നും ചേച്ചിയുടെ ഈ വീഡിയോ ലോകം കാണുമെന്നും എന്നെങ്കിലും നല്ലൊരു അവസരം ചേച്ചിയെ തേടിയെത്തും എന്നും. ഇന്ന് രാവിലെ ബൂലോകവുമായി സംസാരിക്കുമ്പോള്‍ ആ സന്തോഷമായിരുന്നു ദര്‍ശന്റെ വാക്കുകളില്‍ മുഴുവനും ഉണ്ടായിരുന്നത്. ഇത്രയും ശബ്ദ മാധുര്യമുള്ള കാലത്തിന്റെ ചവറ്റു കൊട്ടയില്‍ അലിഞ്ഞു പോവേണ്ടിയിരുന്ന ഒരു കലാകാരിയെ ലോകമറിയുന്ന ആളാക്കി തീര്‍ത്തതില്‍ നമ്മള്‍ മാധ്യമങ്ങളെക്കാള്‍ അധികം ദര്‍ശന്റെ പങ്ക് ബൂലോകം ഉയര്‍ത്തി കാണിക്കുന്നു.

ഭാര്യ ഷര്‍മിളക്കൊപ്പം

കഴിഞ്ഞവര്‍ഷം ഓണത്തിനാണ് ചന്ദ്രലേഖ ഇത് ആലപിച്ചത്. പറക്കോട് ബന്ധുവീട്ടില്‍വച്ചായിരുന്നു ആദ്യമായി മൂളിയത്. ഭര്‍ത്താവ് രഘുവിന്റെ അപ്പച്ചിയുടെ മകനായ ദര്‍ശന്‍ ഇത് തന്റെ നോക്കിയ c503 ഫോണില്‍ പകര്‍ത്തുകയും യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുകയുമായിരുന്നു. വീഡിയോ റെക്കോര്‍ഡ്‌ ചെയ്താല്‍ ഈ നോക്കിയ ഫോണില്‍ ശബ്ദം ക്ലിയര്‍ ആയി കേള്‍ക്കും എന്നത് അതിന്റെ മേന്മയായി ദര്‍ശന്‍ പറയുന്നു. തന്റെ യൂട്യൂബ് പ്രൊഫൈല്‍ ആയ ഫോള്‍ക്ക് സ്റ്റുഡിയോ ഇന്ത്യയില്‍ ആയിരുന്നു ദര്‍ശന്‍ ഇത് അപ്‌ലോഡ്‌ ചെയ്തിരുന്നത്. പാകിസ്ഥാനി ടെലിവിഷന്‍ സീരീസ് ആയ കോക്ക് സ്റ്റുഡിയോയില്‍ ആകൃഷ്ടനായാണ്‌ താന്‍ അത്തരമൊരു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതെന്ന് ദര്‍ശന്‍ പറഞ്ഞു.

വീഡിയോ അപ്‌ലോഡ്‌ ചെയ്തു ഈ ഒരു വര്‍ഷം ആകും വരെ ആരും അതിലേക്ക് കയറുക പോലും ചെയ്തില്ല. അതിനു ശേഷം ഈ വീഡിയോ കണ്ട ആരോ അത് വീണ്ടും ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്യുന്നതോടെയാണ് സംഭവം കേരളക്കരയെ ഒന്നടങ്കം ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തില്‍ വൈറലായി മാറുന്നത്.

സലിംകുമാറിനോപ്പം ദര്‍ശനും കുടുംബവും

ഈ പുകിലുകള്‍ എല്ലാം നടക്കുമ്പോഴും നിശബ്ദമായി സന്തോഷത്തോടെ നിന്ന് കാണുകയായിരുന്നു ദര്‍ശന്‍ . കൊച്ചി കാക്കനാട്ടാണ് ദര്‍ശന്‍ അച്ഛന്‍ സോമനും അമ്മ ലക്ഷ്മിക്കും ഭാര്യ ഷര്‍മിളക്കും ഒപ്പം താമസിക്കുന്നത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ബിഎഫ്എ പെയിന്റിംഗ് ഗ്രാജ്വേറ്റ് ആയ ദര്‍ശന്‍ കൊച്ചിയിലെ കാരില്ലോണ്‍ മീഡിയ എന്ന കമ്പനിയിലും മുംബൈയിലെ ആനിമേഷന്‍ ഡയമെന്‍ഷന്‍സിലും ജോലി ചെയ്തിട്ടുണ്ട്. ഡിസ്കവറി കിഡ്സ്‌ തുടങ്ങിയ കാര്‍ട്ടൂണ്‍ ചാനലുകള്‍ക്ക് വേണ്ടി പ്രോജക്റ്റ് വര്‍ക്കുകളും ചെയ്തിട്ടുണ്ട് ഇദ്ദേഹം.

ദര്‍ശന്റെ യൂട്യൂബ് പ്രൊഫൈലില്‍ അപ്‌ലോഡ്‌ ചെയ്ത മറ്റൊരു വീഡിയോ

എന്തായാലും പാട്ടുകേള്‍ക്കാനായ് ഒരു 'ടേപ്പ് റെക്കോര്‍ഡര്‍' പോലുമില്ലാത്ത, ദാരിദ്ര്യം വന്നുപോയി കൊണ്ടിരുന്ന ഒരു വീട്ടില്‍ നിന്നും യൂട്യൂബ് സെലിബ്രിറ്റിയായി വളര്‍ന്നു കഴിഞ്ഞ ചന്ദ്രലേഖയെ നമുക്ക് പരിചയപ്പെടുത്തി തന്നതില്‍ ദര്‍ശനോടുള്ള എല്ലാം നന്ദിയും ബൂലോകം ടീം അറിയിക്കട്ടെ.

ദര്‍ശന്റെ യൂട്യൂബ് പ്രൊഫൈല്‍ ഇതാണ്.

 

അടൂരിന്റെ പാട്ടുകാരി ചന്ദ്രലേഖയെ കാണുവാന്‍ ഗായിക ചിത്ര വരില്ലേ ?

വെറും വീട്ടുവേഷത്തില്‍ പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ, വെറുതേ പാടിയ പാട്ട് ഇന്ന് മലയാളികള്‍ക്കിടയില്‍ തരംഗമായി മാറിയ കഥ നമ്മള്‍ കണ്ടു. ലണ്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പല റേഡിയോ, മാധ്യമ സ്ഥാപനങ്ങളില്‍നിന്നു വരെ ചന്ദ്രലേഖക്ക് ഫോണ്‍ വരികയാണ്. തങ്ങളുടെ അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിക്കുവാന്‍ വേണ്ടിയാണ് ഓരോരുത്തരും വിളിക്കുന്നത്‌. മലയാളത്തിലെ ഒട്ടു മിക്ക ന്യൂസ്‌ ചാനലുകളും ചന്ദ്രലേഖയെ അഭിമുഖം ചെയ്തു കഴിഞ്ഞു. എന്നാല്‍ ചന്ദ്രലേഖ എന്നും മനസ്സില്‍ താലോലിച്ചു നടന്നിരുന്ന ഒരു മോഹം സാക്ഷാല്‍ക്കരിക്കപ്പെടുമോ? മലയാളത്തിന്റെ വാനമ്പാടി ചിത്രയെ ഒന്ന് നേരിട്ട് കാണണമെന്ന മോഹം ?

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഇതിനകം തന്നെ ചന്ദ്രലേഖയെ തങ്ങളുടെ അടുത്ത പ്രൊജക്റ്റിലേക്ക് എടുത്തു കഴിഞ്ഞു. കൂടാതെ ഒരു ചാനല്‍ വഴി ഗായിക ചിത്ര ചന്ദ്രലേഖയെ വിളിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ വികാരാധീനയായി ഫോണില്‍ സംസാരിച്ച ചന്ദ്രലേഖ പിന്നീടു മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. വാനമ്പാടിയെ കാണണമെന്നത്..

മലയാളത്തിന്റെ വാനമ്പാടി സോഷ്യല്‍ മീഡിയയിലെ രാജഹംസത്തെ കാണാന്‍ എത്തുമോ? ചന്ദ്രലേഖ കാത്തിരിക്കുകയാണ്. അതുമല്ലെങ്കില്‍ ചിത്രയെ എവിടെ വെച്ചെങ്കിലും കാണുവാനുള്ള ഒരവസരം ഈ ഗായികക്ക് ലഭിക്കില്ലേ? നമുക്ക് പ്രാര്‍ഥിക്കാം…

 

ചാനല്‍ ക്യാമറയ്ക്ക് മുന്‍പില്‍ അടൂരിന്റെ പാട്ടുകാരിക്ക് നിയന്ത്രണം വിട്ടു; ചന്ദ്രലേഖ വിതുമ്പിക്കരഞ്ഞു

ഒരൊറ്റ യൂട്യൂബ് വീഡിയോയിലൂടെ മലയാളി ജനത ഒന്നടങ്കം ബഹുമാനിക്കുന്ന ഗായികയായി മാറിയ അടൂരിന്റെ പാട്ടുകാരി ചന്ദ്രലേഖക്ക് തന്നെ അഭിമുഖം നടത്താന്‍ വന്ന മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല. രണ്ടു ദിവസങ്ങള്‍ കൊണ്ട് ഒരൊറ്റ വീഡിയോ കാരണം താന്‍ ലോകമറിയുന്ന പാട്ടുകാരി ആയി മാറിയതില്‍ ഉള്ള അതിയായ സന്തോഷവും അതിശയവും ആണ് കരച്ചിലായി ചന്ദ്രലേഖയില്‍ നിന്നും വന്നത്.

എല്ലാ ദൈവത്തിന്റെ അനുഗ്രഹം എന്ന് പറഞ്ഞ ചന്ദ്രലേഖ ആദ്യമായി ഒരു ടിവി ക്യാമറയ്ക്ക് മുന്‍പില്‍ പാടി തീര്‍ന്നതോടെ വിതുമ്പിക്കരയുകയായിരുന്നു. ദേശീയ മാധ്യമങ്ങള്‍ വരെ അന്വേഷിച്ചു തുടങ്ങിയ ചന്ദ്രലേഖക്ക് ഇപ്പോള്‍ ഒരു ആഗ്രഹമേ ഉള്ളൂ. ചിത്രയെ നേരില്‍ കാണണം എന്നുള്ളതാണ് അത്.

 

അടൂരിന്റെ പാട്ടുകാരി ഒടുവില്‍ സിനിമയിലേക്ക്; പിന്നണി ഗായികയായി അരങ്ങേറ്റം

ഒരൊറ്റ യൂട്യൂബ് വീഡിയോയിലൂടെ മലയാളി ജനത ഒന്നടങ്കം ബഹുമാനിക്കുന്ന ഗായികയായി മാറിയ അടൂരിന്റെ പാട്ടുകാരി ചന്ദ്രലേഖയെ തേടി ഒടുവില്‍ സിനിമയില്‍ നിന്നുമുള്ള വിളി. പിന്നണിഗായികയായി ചന്ദ്രലേഖയെ തങ്ങളുടെ അടുത്ത ചിത്രത്തിലേക്ക് വിളിക്കാനിരിക്കുകയാണ് മലയാളത്തിലെ പ്രമുഖരായ 3 സംവിധായകര്‍ . ബിജിപാല്‍, രതീഷ് വേഗ, റോണി റാഫേല്‍ എന്നീ സംവിധായകരാണ് ചന്ദ്രലേഖയെ തേടി വന്നിരിക്കുന്നത്. ഒരു ചാനലില്‍ ഈ വാര്‍ത്ത‍ കേള്‍ക്കാനിടയായതാണ് ചന്ദ്രലേഖയെ തേടി ഇവരെത്താന്‍ കാരണം. ഇതിനകം തന്നെ ചിത്രയും ലതികയും ചന്ദ്രലേഖയെ അനുമോദിച്ചിട്ടുണ്ട്.

ഭര്‍ത്താവ് രഘുവിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍ ചന്ദ്രലേഖ തന്റെ പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വെച്ച് പാടിയ 'രാജഹംസമേ..' എന്ന ചമയത്തിലെ അനശ്വര ഗാനം കഴിഞ്ഞ വര്‍ഷമാണ്‌ യൂട്യൂബില്‍ ഇട്ടിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റാരോ അത് ഫേസ്ബുക്കിലും മറ്റും ഷെയര്‍ ചെയ്തതോടെയാണ് രണ്ടു ദിവസമായി കേരളത്തില്‍ ഈ ഗാനവും ചന്ദ്രലെഖയും വൈറലായി മാറിയിരിക്കുന്നത്. വൈക്കം വിജയലക്ഷ്മി പാടിയ കാറ്റേ കാറ്റേ എന്ന ഗാനത്തിനുശേഷം സോഷ്യല്‍ സൈറ്റില്‍ ഇത്രയും ഹിറ്റായ ഗാനം ഉണ്ടായിട്ടില്ല.

കുടുംബ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പാട്ടു പഠിക്കാനൊന്നും അവസരം ലഭിക്കാതിരുന്ന ചന്ദ്രലേഖ നേരത്തെ ഒരു ഗാനമേള ട്രൂപ്പില്‍ പാടാന്‍ പോകുമായിരുന്നെങ്കിലും വിവാഹശേഷം കുടുംബിനിയായി ഒതുങ്ങിക്കഴിയുകയായിരുന്നു. അതിനിടയിലാണ് ഗാനം യു ട്യൂബിലെത്തുന്നതും ചന്ദ്രലേഖ ശ്രദ്ധിക്കപ്പെടുന്നതും.

ഇപ്പോള്‍ വീഡിയോ കണ്ടവര്‍ കണ്ടവര്‍ വിളിക്കുകയാണത്രെ. മിക്കവരും ഫോണിലൂടെ പാട്ട് വീണ്ടും കേട്ട്‌ വീഡിയോ സത്യമെന്ന് ഉറപ്പിച്ചു. പാടിപ്പാടി തളര്‍ന്നുവെന്ന് ചന്ദ്രലേഖ പറയുന്നു. ലണ്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പല റേഡിയോ, മാധ്യമ സ്ഥാപനങ്ങളില്‍നിന്ന് വിളിയെത്തി. വെറും വീട്ടുവേഷത്തില്‍ പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ, വെറുതേ പാടിയ പാട്ടിലെ മികവാണ് സംഗീത സ്‌നേഹികളുടെ മനസ്സ് കീഴടക്കിയത്.

അടൂരിന്റെ പാട്ടുകാരിയെ കുറിച്ച് ദേശീയ മാധ്യമങ്ങളിലും വാര്‍ത്ത‍; ചന്ദ്രലേഖ ഹിറ്റ്‌ !

Decrease Font SizeIncrease Font SizeText SizePrint This PageSend by Email

തന്റെ പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വെച്ച് ചന്ദ്രലേഖ പാടിയ 'രാജഹംസമേ..' എന്ന ചമയത്തിലെ അനശ്വര ഗാനം ആ സാധാരണ സ്ത്രീയെ കൊണ്ടെത്തിച്ചത് ലോകമെങ്ങുമുള്ള ജനമനസ്സുകളിലേക്കായിരുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ കണ്ടാല്‍ മനസ്സിലാവുക. തന്റെ കുമ്മായം തേക്കാത്ത വീടിന്റെ അടുക്കളയില്‍ വെച്ച് ഒരു മൊബൈല്‍ ക്യാമറയെ നോക്കി പാടുമ്പോള്‍ അടൂര്‍ വടശ്ശേരിക്കര പറങ്കിമാംമൂട്ടില്‍ രഘുനാഥിന്റെ ഭാര്യ ചന്ദ്രലേഖ ഒരിക്കലും ഇങ്ങനെയൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. അതേ, ചന്ദ്രലേഖയുടെ പാട്ട് ഇന്നു യുട്യൂബിലെ വന്‍ ഹിറ്റുകളിലൊന്നായി മാറി കൊണ്ടിരിക്കുന്നു. ഓരോ മിനിറ്റിലും ഇത് ആറ് പേര്‍ വച്ച് ഷെയര്‍ ചെയ്യുന്നു. അതും കൂടാതെ സി എന്‍ എന്‍ ഐ ബി എന്നിന്റെ കീഴിലുള്ള ദേശീയ മാധ്യമമായ ഫസ്റ്റ്പോസ്റ്റില്‍ ഈ യുവതിയെ കുറിച്ച് ഒരു ലേഖനം തന്നെ വന്നിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം ഓണത്തിനാണ് ചന്ദ്രലേഖ ഇത് ആലപിച്ചത്. പറക്കോട് ബന്ധുവീട്ടില്‍വച്ചായിരുന്നു ആദ്യമായി മൂളിയത്. ഭര്‍ത്താവ് രഘുവിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്യുകയുമായിരുന്നു. യു ട്യൂബില്‍ ഇത് വന്ന് ഒരു കൊല്ലമായെങ്കിലും ഇത് സത്യമോ എന്ന് പലരും സംശയിച്ചു. അത്തരം കമന്റുകള്‍ വന്നപ്പോള്‍ മൂന്നുദിനം മുമ്പ് ഇവരുടെ മറ്റൊരു ബന്ധുവായ ബിജുവാണ് ചന്ദ്രലേഖയുടെ മൊബൈല്‍ നമ്പര്‍ വീഡിയോയില്‍ ചേര്‍ത്തത്. വീഡിയോ കണ്ടവര്‍ കണ്ടവര്‍ വിളിതുടങ്ങി. മിക്കവരും ഫോണിലൂടെ പാട്ട് വീണ്ടുംകേട്ട്‌വീഡിയോ സത്യമെന്ന് ഉറപ്പിച്ചു. പാടിപ്പാടി തളര്‍ന്നുവെന്ന് ചന്ദ്രലേഖ പറയുന്നു. ലണ്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നുമുള്ള പല റേഡിയോ, മാധ്യമ സ്ഥാപനങ്ങളില്‍നിന്ന് വിളിയെത്തി. വെറും വീട്ടുവേഷത്തില്‍ പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ, വെറുതേ പാടിയ പാട്ടിലെ മികവാണ് സംഗീത സ്‌നേഹികളുടെ മനസ്സ് കീഴടക്കിയത്.

ഈ ഗാനം ലോകത്തിന് സമര്‍പ്പിക്കുമെന്നാണ് ഭര്‍ത്താവ് രഘു പറയുന്നത്. ഈ ഗായികയുടെ മൊബൈല്‍ നമ്പര്‍ 8943398607 ആണ്.

ചന്ദ്രലേഖയുടെ പാട്ട് കാണുവാന്‍ ഈ പോസ്റ്റ്‌ സന്ദര്‍ശിച്ചാല്‍ മതി

 

 With Best Regards. ?

 

RAHUL RAVI KUMAR

E&I DEP

SSSP PROJECT

SHAH2-ABUDHABI,U.A.E

E mail:- rravikumar@ccc.ae


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment