Saturday 7 September 2013

[www.keralites.net] അത്തപൂക്കളം നിറയ്ക്കാന്‍ പേഴ്സ് തുറക്കുന്ന മനുഷ്യര്‍

 


ചെമ്പരത്തി, ചെത്തി, കോളാമ്പി, തുമ്പ ഇവയെയെല്ലാം പടിയടച്ച് പിണ്ഡം വച്ച മനുഷ്യര്‍ അത്തപൂക്കളം 

 
നിറയ്ക്കാന്‍ പേഴ്സ് തുറക്കുന്നു. ഓണം ഒരോര്‍മ്മ മാത്രമാകുന്ന കാലത്തിനാണ് ഇപ്പോള്‍ പൂവിട്ടിരിക്കുന്നത്.

 
 ഒരിക്കലും കൊഴിയാത്ത ഈ പൂവുകള്‍ ഇനിയും വിടരുക തന്നെ ചെയ്യും. പൂവുകളുടെ ചിത്രങ്ങള്‍, 

 
പൂക്കളങ്ങളുടെ ചിത്രങ്ങള്‍ ഇതൊക്കെ മരണപ്പെട്ടവരുടെ പോര്‍ട്രെയ്റ്റ് പോലെ കാലം ബാക്കി വച്ചിട്ടുണ്ട്. 

 
അത് കണ്ടു നമുക്ക് പട്ടണത്തിലേക്കുള്ള വഴികളില്‍ ഇനിയും യാത്ര തുടരാം. ഓണം നഷ്ടമായത് ഓര്‍ത്ത് 

 
ആരും വിഷമിക്കേണ്ടതില്ല. ഇന്നത്തെ കുട്ടികള്‍ക്ക് വേണ്ടത് അവര്‍ കണ്ടെത്തുക തന്നെ ചെയ്യും, അല്ലെങ്കില്‍ 

 
കാലം അവര്‍ക്കായി മറ്റൊരു ഓണം ഒരുക്കി വച്ചിരിക്കും. ആര്‍ക്കും ഒരു ബാല്യവും നഷ്ടപ്പെടുന്നില്ല. 

 
കാലഘട്ടത്തിനു അനുസരിച്ച്, നിഷ്കളങ്കതക്ക് അനുസരിച്ചുള്ളവ ആരോ പങ്കു വച്ച് നല്‍കി 

 
കൊണ്ടേയിരിക്കുന്നു. ഇത് അനുസ്യൂതം തുടരുക തന്നെ ചെയ്യും. കഴിഞ്ഞൊരു തലമുറ അനുഭവിച്ചത് മാത്രം

 
 നന്നെന്ന് പറയാനാകില്ല. അതിലും നല്ലതും ചീത്തയും ഉണ്ടായിരിക്കണം. എന്നാല്‍ വര്‍ത്തമാനത്തില്‍ നിന്ന് 

 
കൊണ്ട് പുറകിലേക്ക് നോക്കുമ്പോള്‍ തോന്നും സുന്ദരമായിരുന്ന ആ കാലത്തെ. എന്നാല്‍ അന്നത്തെ കാലത്തും

 
 ഇത് തന്നെ തോന്നിയിരിക്കണം...
 
 

 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment