Thursday 22 August 2013

[www.keralites.net] സിറിയ: കൂട്ടുക്കുരുതി, പലായനം...

 

സിറിയ: കൂട്ടുക്കുരുതി, പലായനം...


സിറിയയില്‍ സൈന്യത്തിന്റെ രാസായുധ കൂട്ടക്കുരുതി, 1300 മരണം
ദമാസ്‌കസ്: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ ബുധനാഴ്ച സൈന്യം 1300-ലേറെ പേരെ കൂട്ടക്കൊല ചെയ്തു. നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ പൊരുതുന്ന വിമതസേന തമ്പടിച്ചതെന്ന് കരുതുന്ന ഘൗട്ട മേഖലയില്‍ രാസായുധം വഹിക്കുന്ന ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കുരുതിയെത്തുടര്‍ന്ന് പ്രതിപക്ഷ ദേശീയ സഖ്യം അന്താരാഷ്ട്ര ഇടപെടല്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സിറിയന്‍ സൈന്യം നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘം ഇപ്പോള്‍ സിറിയയിലുണ്ട്. എന്നാല്‍, പതിവുപോലെ സിറിയന്‍ സര്‍ക്കാര്‍, രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. മാരകമായ സരിന്‍ വാതകമാണ് കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്നു. സരിന്‍ ധാരാളമായി സൈന്യത്തിന്റെ പക്കലുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും ഒട്ടേറെ കുട്ടികളും സ്ത്രീകളുമുണ്ട്. പരിക്കേറ്റവര്‍ക്ക് മതിയായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളവും ഉള്ളിയും മാത്രം ഉപയോഗിച്ചാണ് ചില ആസ്പത്രികളില്‍ ചികിത്സയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണുകള്‍ തുറിച്ച, വിരലുകള്‍ മരവിച്ച, വായില്‍ നിന്ന് നുരയും പതയും പുറത്തുവരുന്ന കുട്ടികളാണ് ആസ്പത്രിയിലെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പലര്‍ക്കും കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ദമാസ്‌കസ് നഗരാതിര്‍ത്തിക്ക് പുറത്തുള്ള ഇര്‍ബിന്‍, ഡ്യൂമ, മൗദാമിയഎന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുമെന്ന് ബ്രിട്ടനും ഫ്രാന്‍സും വ്യക്തമാക്കി. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ യു.എന്‍. പരിശോധകരെ അനുവദിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗും സിറിയയോട് ആവശ്യപ്പെട്ടു. സൗദി അറേബ്യയും അറബ് ലീഗും ഇതേ ആവശ്യമുന്നയിച്ചു.

അടങ്ങാത്ത വിമതവീര്യം

അറബ് ലോകത്താകമാനം പുത്തനുണര്‍വേകിയ അറബ് വസന്തത്തിന്റെ അലയൊലികള്‍ സിറിയയിലും എത്തിയിരുന്നു.പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ രാജി ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തിറങ്ങിയതോടെ 2011 മാര്‍ച്ചിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിഷേധിച്ചവരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. കൂടുതല്‍ ജനം തെരുവിലിറങ്ങുകയും എതിരാളികളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ഉറച്ചിറങ്ങുകയും ചെയ്തതോടെ രാജ്യം രക്തരൂഷിതമായ ആഭ്യന്തര യുദ്ധത്തിലേക്ക് വീണു. വിമതരും ഭരണകൂടവും തമ്മിലുള്ള യുദ്ധത്തില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ ആയിരങ്ങള്‍ കൊല്ലപ്പെട്ടു. പത്തുലക്ഷത്തിലേറെ സിറിയക്കാര്‍ അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, ലെബനന്‍, ഇറാഖ്, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. സൈന്യവും സര്‍ക്കാര്‍ അനുകൂല പോരാളികളായ ഷാബിഹയും അന്താരാഷ്ട്ര മനുഷ്യാവാകാശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് യു.എന്‍. ആരോപിക്കുന്നു. 2011 മെയില്‍ യൂറോപ്യന്‍ യൂണിയന്‍ സിറിയ്ക്ക് ആയുധം നല്‍കുന്നത് നിര്‍ത്തിവെച്ചു. റഷ്യയും ഇറാനും നല്‍കുന്ന വമ്പന്‍ ആയുധങ്ങളുമായി പോരാട്ടത്തിനിറങ്ങുന്ന സൈന്യത്തിനുമേല്‍ മേല്‍ക്കൈ നേടാന്‍ വിമതര്‍ക്കായിട്ടില്ല.

ദൃശ്യങ്ങള്‍

Fun & Info @ Keralites.net
Syrian citizens trying to identify dead bodies, after an alleged poisonous gas attack fired by regime forces, according to activists in Arbeen town, Damascus, Syria, Wednesday, Aug. 21, 2013.

Fun & Info @ Keralites.net
A Syrian man helping a woman as she mourns over the dead bodies of children

Fun & Info @ Keralites.net
A Syrian man mourns over a dead body

Fun & Info @ Keralites.net
A man and woman mourn over the dead bodies of Syrian men

Fun & Info @ Keralites.net
A Syrian boy holding an Arabic placard that reads: 'if Syria's children bled petrol, the entire world would have intervened,' during a demonstration against the alleged chemical weapons attack at the suburbs of Damascus, in Aleppo, Syria, Wednesday, Aug. 21, 2013.

Fun & Info @ Keralites.net
A Syrian military soldier holds his AK-47 with a sticker of Syrian President Bashar Assad and Arabic that reads, 'Syria is fine,' as he stands guard at a check point on Baghdad street, in Damascus, Syria, Wednesday, Aug. 21, 2013.

Fun & Info @ Keralites.net
A Syrian man who lives in Beirut, lights a candle and holds a placard during a vigil against the alleged chemical weapons attack on the suburbs of Damascus, in front the United Nations headquarters in Beirut, Lebanon, Wednesday, Aug. 21, 2013.

Fun & Info @ Keralites.net
A Syrian man who lives in Beirut, holds up a placard during a vigil against the alleged chemical weapons attack on the suburbs of Damascus, in front the United Nations headquarters in Beirut, Lebanon, Wednesday, Aug. 21, 2013.

Fun & Info @ Keralites.net
Fun & Info @ Keralites.net
Syrian refugees cross into Iraq at the Peshkhabour border point in Dahuk, 260 miles (430 kilometers) northwest of Baghdad, Iraq, Tuesday, Aug. 20, 2013. Around 30,000 Syrians, the vast majority of them Kurds, have fled the region over a five-day stretch and crossed the border to the self-ruled Kurdish region of northern Iraq. Another 4,000 made the trek across the frontier Tuesday, said Youssef Mahmoud, a spokesman for the UNHCR in Iraqi Kurdistan.

Fun & Info @ Keralites.net
Syrian refugees cross into Iraq at the Peshkhabour border point in Dahuk

Fun & Info @ Keralites.net
Syrian refugees cross into Iraq at the Peshkhabour border point in Dahuk

Fun & Info @ Keralites.net
Syrian refugees

Fun & Info @ Keralites.net
Fun & Info @ Keralites.net
Syrian refugees gather for food aid after crossing into Iraq at the Peshkhabour border point in Dahuk, 260 miles (430 kilometers) northwest of Baghdad, Iraq, Tuesday, Aug. 20, 2013.

Fun & Info @ Keralites.net
Syrian refugees gather for food aid after cross into Iraq at the Peshkhabour border point in Dahuk

Fun & Info @ Keralites.net
Syrian refugees gather for food aid

Fun & Info @ Keralites.net
refugees

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
A general view of the Kawergost refugee camp in Irbil, 217 miles (350 kilometers) north of Baghdad, Iraq, Wednesday, Aug. 21, 2013. Around 34,000 Syrians, the vast majority of them Kurds, have fled the region over a five-day stretch and crossed the border to the self-ruled Kurdish region of northern Iraq. (AP Photo/Hadi Mizban)

Fun & Info @ Keralites.net




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment