Friday 16 August 2013

Re: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ

ഇനി കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കോ അതിന്റെ പോഷക സംഘടനകള്‍ക്കോ ഒരു സമരവും സമരിച്ച് വിജയിപ്പിക്കാനാകില്ല. അതാണ് അവര്‍ നടത്തിയ സെക്രട്ടേരിയറ്റ് ഉപരോധസമരത്തിന്റെ ബാക്കിപത്രം. പണ്ട് നാട്ടിലെ കടവത്ത് ഒരു മൂപ്പന്‍ പുലരുമ്പോള്‍ വന്ന് അവിടെയിരിക്കും. തോണിയില്‍ അക്കരെയിക്കരെ പോകുന്നവരോട് കാശ് ചോദിച്ചുവാങ്ങും. ആരും കൊടുക്കാതിരിക്കില്ല, എല്ലാവര്‍ക്കും മൂപ്പനെ പേടിയാണ്. ഒരു ദിവസം ഒരു പയ്യന്‍ കാശ് കൊടുക്കുമ്പോള്‍ അത് താഴെ വീണുപോയി. താഴെ വീണ നാണയം എടുക്കുമ്പോള്‍ പയ്യന്‍ അത് കണ്ടു. മൂപ്പന്‍ ഒറ്റക്കാലനാണ്. മറ്റേക്കാലിന്റെ മുട്ടിന് താഴെ ഇല്ല. നാണയമെടുത്ത് നിവര്‍ന്ന പയ്യന്‍ ധൈര്യസമേതം മൂപ്പനെ വെല്ലുവിളിച്ചു, കാശ് തരൂല്ല മൂപ്പാ.. കണ്ടുനിന്ന ആളുകള്‍ അന്തം വിട്ടുപോയി. അപ്പോള്‍ ആള്‍കള്‍ക്ക് മനസ്സിലായി മൂപ്പന് എഴുനേല്‍ക്കാന്‍ വയ്യ.

ആ കടവത്ത് മൂപ്പന്റെ അവസ്ഥയിലായി സി.പി.എം. അല്ലെങ്കിലും കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഹൂങ്ക് എപ്പോഴും വിജയിച്ചുപോകുന്നത് ജനാധിപത്യവാദികള്‍ വിഘടിച്ചു നില്‍ക്കുന്നത്കൊണ്ടും ആ പാര്‍ട്ടി അണികളെ പോലെ കോണ്‍ഗ്രസ്സുകാര്‍ ഒരുമ്പെട്ട് തെരുവില്‍ ഇറങ്ങാത്തത്കൊണ്ടുമാണ്. പത്ത് മാര്‍ക്സിസ്റ്റുകാരോട് നേര്‍ക്ക് നേര്‍ നില്‍ക്കാന്‍ അഞ്ച് കോണ്‍ഗ്രസ്സുകാര്‍ എല്ലാ സ്ഥലത്തും ഉണ്ടെങ്കില്‍ മാര്‍ക്സിസ്റ്റുകാരുടെ ഒരു പരാക്രമവും എവിടെയും വിലപ്പോവില്ല. അങ്ങനെ നടന്നതിന് സാക്ഷ്യങ്ങളുമുണ്ട്. കോണ്‍ഗ്രസ്സുകാര്‍ക്ക് പക്ഷെ ജീവിതം കഴിഞ്ഞിട്ടേ രാഷ്ട്രീയമുള്ളൂ. അല്ലാതെ കോണ്‍ഗ്രസ്സുകാര്‍ ഇല്ലാഞ്ഞിട്ടല്ല. എങ്ങനെ നോക്കിയാലും കേരളത്തില്‍ മാര്‍ക്സിസ്റ്റുകാരെക്കാളും കൂടുതല്‍ ജനാധിപത്യവിശ്വാസികളുണ്ട്.

ഉപരോധം അവസാനിപ്പിച്ചത് നഗരം ചോരക്കളമാകാതിരിക്കാന്‍ വേണ്ടിയാണെന്നാണ് ഇപ്പോള്‍ സകല മാര്‍ക്സിസ്റ്റ് നേതാക്കളും പറയുന്നത്. ഈ ബോധോധയം നിങ്ങള്‍ക്ക് ഉപരോധം തുടങ്ങുന്നതിന് മുന്നേ ഉണ്ടാകേണ്ടതല്ലേ? സമരം തുടങ്ങി 30 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണോ ബോധം വരേണ്ടത്? നടപ്പാക്കാന്‍ കഴിയാത്ത ഡിമാന്റ് മുന്നോട്ട് വെച്ച് ഭരണസിരാകേന്ദ്രം പിടിക്കാന്‍ ലക്ഷം പേരെ കൂട്ടി വന്നാല്‍ പിന്നെ പട്ടാളവും പോലീസും കാഴ്ചക്കാരായി നില്‍ക്കുമോ? അപ്പോള്‍ യുദ്ധം നടക്കും. ഒന്നുകില്‍ നിങ്ങള്‍ ജയിക്കും അല്ലെങ്കില്‍ പട്ടാളം ജയിക്കും. ആ ചോരക്കളി നിങ്ങള്‍ക്ക് എന്ത്കൊണ്ട് ആദ്യമേ മനസ്സിലായില്ല? അതിന് ഒരുങ്ങി വേണമല്ലോ നിങ്ങള്‍ വരേണ്ടത്. 

ഇനി മേല്‍ ജൂഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണല്ലോ നിങ്ങള്‍ സമരം ചെയ്യാന്‍ പോകുന്നത്. ഇത്രയും ബൃഹത്തായ മഹാസമരം നടത്തി വെറുംകൈയ്യോടെ മടങ്ങിയ നിങ്ങള്‍ ഈ പീറസമരം കൊണ്ട് എന്ത് നേടാനാണ് ? ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയും ഓഫീസും ഉള്‍പ്പെടുത്തിയാല്‍ തന്നെ ഉമ്മന്‍ ചാണ്ടി രാജി വെക്കും എന്ന് നിങ്ങളോട് ആരാ പറഞ്ഞേ? കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനും മാറ്റാനും ഒക്കെ കോണ്‍ഗ്രസ്സില്‍ സംവിധാനമുണ്ട്. അതൊക്കെ കോണ്‍ഗ്രസ്സ് നേതാക്കളുടെ അഭിപ്രായം കേട്ട് അവരുടെ ഹൈക്കമാണ്ട് ഉചിതമായ തീരുമാനം എടുത്ത് നടപ്പാക്കും. നിങ്ങളെ പോലെ മുഖ്യമന്ത്രിയെയോ പ്രതിപക്ഷ നേതാവിനെയോ മാറ്റാന്‍ പി.ബി.ക്ക് പോലും കഴിയാത്ത ഗതികേട് കോണ്‍ഗ്രസ്സിനില്ല. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഒരടി മുന്നോട്ടാഞ്ഞ സി.പി.എം. ഇപ്പോള്‍ രണ്ടടി പിറകോട്ട് പോയി. സോളാര്‍ തട്ടിപ്പ് തുക സക്കറിയ പറഞ്ഞ പോലെ വാളയാര്‍ ചെക്ക് പോസ്റ്റിലെ ഒരാഴ്ചത്തെ കൈക്കൂലി തുകയെക്കാളും കുറവാണെന്ന് ആര്‍ക്കാണറിയാത്തത്. അതിന് പകരം സി.പി.എം. ഇപ്പോള്‍ സവാളസമരം നടത്തിയിരുന്നെങ്കില്‍ രണ്ട് സീറ്റ് അധികം കിട്ടിയേനേ. അതില്‍ ഒരു ന്യായം ആളുകള്‍ കാണുമായിരുന്നു.


From: Mohammed Rafi Thoombath <Mohammed.Thoombath@mustanghdp.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 15 August 2013 7:18 AM
Subject: RE: [www.keralites.net] മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ

 
നമ്മുടെ തലസ്ഥാനനഗരിയിലും നടന്നു ഒരു സമരം. തിരുവനന്തപുരത്ത് അറുപതിനായിരത്തോളമോ അതില്‍ കൂടുതലോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രഖ്യാപിത ലക്ഷ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയായിരുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് മര്‍ദ്ദനമോ വെടിവെപ്പോ ഒന്നുമുണ്ടായില്ല. സമരക്കാരും സര്‍ക്കാരും ജനാധിപത്യമര്യാദ പാലിച്ചു. എന്നിട്ടും രണ്ടുദിവസം കഴിയും മുമ്പെ സമരം പിന്‍വലിച്ചു. അതും ലക്ഷ്യം നേടാതെ. ആ ലക്ഷ്യമോ റാബിയ അദവിയയിലെ സമരക്കാരുടേതിനെ അപേക്ഷിച്ചു നന്നെ നിസ്സാരവും വേഗം നേടാനാവുന്നതും. പട്ടാളഭരണം അവസാനിപ്പിച്ച് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരുന്നതിനെ അപേക്ഷിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി എത്രയോ അനായാസകരം.
ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാനാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ജനലക്ഷങ്ങള്‍ പങ്കാളികളാകുന്ന സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിലേറെക്കാലമായി റാബിയ അദവിയയില്‍ മാത്രം പത്തുലക്ഷത്തോളം പോരാളികള്‍ രാപ്പകല്‍ ഭേദമില്ലാതെ തെരുവില്‍ കഴിച്ചുകൂട്ടുകയാണ്. അവിടം തമ്പുകളുടെ മഹാനഗരമായി മാറിയിരിക്കുന്നു. പോരാളികളില്‍ പാതിയിലേറെ സത്രീകളാണ്. കഠിനമായി ചൂടില്‍ നോമ്പുനോറ്റും രാത്രി നമസ്‌കരിച്ചും റമദാന്‍ മുഴുവനും അവരവിടെ കഴിച്ചുകൂട്ടി. അതിനിടയില്‍ ഇരുനൂറോളം പേരെ പട്ടാളം വെടിവെച്ചുകൊന്നു. ആയിരങ്ങള്‍ക്ക് പരിക്കുപറ്റി. എന്നിട്ടും ഒരാള്‍ പോലും പിന്തിരിഞ്ഞുപോയില്ല. തീനും കുടിയും പഠനവും ചികിത്സയും എല്ലാം അവിടെ വെച്ചു തന്നെ. പട്ടാളത്തിന്റെ ഭീഷണികള്‍ക്ക് ഒരു കൊച്ചുകുട്ടിയെ പോലും പിന്തിരിപ്പിക്കാനായിട്ടില്ല. അങ്ങനെ റാബിയ അദവിയ മനുഷ്യചരിത്രത്തിലെ മഹാവിസ്മയമായി മാറിയിരിക്കുന്നു. ലോകം കണ്ട ഏറ്റം മഹത്തായ സഹനസമരം.
 
 
എന്നിട്ടും ഇടതുപക്ഷത്തിനു ലക്ഷ്യം കാണാതെ സമരം നിര്‍ത്തേണ്ടിവന്നു. കാരണം സമരം തുടരാന്‍ സാധ്യമല്ലെന്നതുതന്നെ. ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകളെപ്പോലെ ത്യാഗം സഹിക്കാനും പരീക്ഷണങ്ങളെ നേരിടാനും കേരളത്തിലെ ഇടതുപക്ഷത്തിനാവില്ല. രാഷ്ട്രീയ നേട്ടമില്ലെങ്കില്‍ ഇടതുപക്ഷ സമരം പാഴ്‌വേലയാണല്ലോ. എന്നാല്‍ ഇസ്‌ലാമിസ്റ്റുകള്‍ ഉറച്ചുവിശ്വസിക്കുന്നു ; തങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല. ദൈവം നല്‍കിയ സമയവും സമ്പത്തും ആരോഗ്യവും ആയുസും ജീവനും ജീവിതവും അവന്റെ മാര്‍ഗത്തില്‍ വിനിയോഗിക്കുകയാണ്. ഇവിടെ സംഭവിക്കുന്ന എന്തു നഷ്ടവും വമ്പിച്ച ലാഭത്തോടെ പരലോകത്ത് തിരിച്ചുകിട്ടും. ഭൂമിയിലെ താല്‍ക്കാലിക ജീവിതത്തേക്കാള്‍ എത്രയോ ഇരട്ടി മരണാനന്തര ലോകത്തെ ശാശ്വതജീവിതത്തെ സ്‌നേഹിക്കുന്നവരാണവര്‍. അതിനാല്‍ മര്‍ദ്ദനമോ കൊലയോ കഷ്ടനഷ്ടങ്ങളോ മരണം പോലുമോ അവര്‍ക്ക് പ്രശ്‌നമല്ല. എല്ലാം വരുംകാല ജീവിതത്തില്‍ അനേകമിരട്ടിയായി ലഭിക്കുമെന്നതിനാല്‍ സന്തോഷത്തോടെ എല്ലാറ്റിനും സ്വാഗതം ചെയ്യുന്നു. സ്വീകരിക്കുന്നു. ഇതുതന്നെയാണ് ഈജിപ്തിലെ ഇസ്‌ലാമിസ്റ്റുകളുടെ സമരത്തെ ഉജ്ജ്വലവും അതുല്യവും അത്യത്ഭുതകരവുമാക്കുന്നത്. ഒറ്റപ്പെട്ട വ്യക്തികളെയും ചെറുഗ്രൂപ്പുകളെയുമൊക്കെ ത്യാഗപൂര്‍ണമായ സമരത്തില്‍ അണിനിരത്താന്‍ മറുലോകത്ത് ഒന്നും പ്രതീക്ഷിക്കാനില്ലാത്ത ഭൗതികവാദികള്‍ക്കും സാധിച്ചേക്കും, സാധിച്ചേക്കാം. എന്നാല്‍ സ്വര്‍ഗത്തെ സമ്മാനമായി കാത്തിരിക്കുന്നവര്‍ക്കു മാത്രമേ പത്തും ഇരുപതും ലക്ഷങ്ങളെ ആഴ്ചകളും മാസങ്ങളുമൊക്കെ കൊടുംചൂടിലെ സമരഭൂമിയില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളൂ. ലക്ഷങ്ങള്‍ ഒത്തുകൂടുന്ന സമരരംഗത്ത് ഒരനിഷ്ട സംഭവവും ഉണ്ടാകാതിരിക്കുന്നതും അവരുടെ വിശ്വാസദാര്‍ഢ്യത്തിന്റെ സവിശേഷത തന്നെ.
 
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Jinto P Cherian
Sent: Wednesday, August 14, 2013 4:57 PM
To: Keralites@yahoogroups.com
Subject: Re: [www.keralites.net]
മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ
 
എന്തിനായിരുന്നു നേതാക്കളേ ഈ നാടകം...
ആവേശത്താല്‍ തരിച്ചു നിന്ന നാടിനെ,നാട്ടാരെ,നേരിനെ,നന്മയെ ഒക്കെ നിങ്ങള്‍ വഞ്ചിച്ചു..
 
എന്തു നേടി...? എത്ര കോടി കിട്ടി...?
 
ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ക്ക് ശക്തി പകരാന്‍ ഈ ജനസാഗരത്തെ കൂട്ടിക്കൊടുക്കേണ്ട ആവസ്യമുണ്ടായിരുന്നോ...?
 
എന്തോ മഹാകാര്യത്തിനു പോകുന്ന പോലെ നാട്ടില്‍ നിന്ന് യാത്രയയപ്പ് നേടി വന്നവര്‍ പട്ടി ചന്തക്കു പോയ പോലെ മടങ്ങി ചെല്ലുമ്പോള്‍ എന്തു മറുപടി പറയും..?
 
അരിയും തിന്നു ആശാരിച്ചിയെയും കടിച്ച ശേഷം ഇനിയും ബഹിഷ്ക്കരണവും കരിങ്കൊടിയും തുടരുമെന്നോ...?
 
ആര് വന്നു കരിങ്കൊടി പിടിക്കും...?
ആരെയാണ് ബഹിഷ്ക്കരിക്കേണ്ടത്...?
കൂട്ടിക്കൊടുപ്പുകാര്‍ ഇതിലും അന്തസ്സില്‍ സംസാരിക്കുമല്ലോ..?
 
സഖാക്കളെ, ഇന്ത്യാ മഹാരാജ്യത്ത് "ജുഡീഷ്യല്‍" അന്വേഷണം നടത്തി എത്ര കള്ളന്‍മാരെ ശിക്ഷിച്ചിട്ടുണ്ട് ???
 
"ജുഡീഷ്യല്‍" അന്വേഷണം നടത്തേണ്ടത് ഈ സമരത്തില്‍ നടന്ന അടിയൊഴുക്കുകള്‍ പുറത്ത് കൊണ്ടുവരാന്‍ വേണ്ടിയാണ്...
 
അടിയിലൂടെ മറിഞ്ഞ പണത്തിന്‍റെ,നേടിയ ഉറപ്പുകളുടെ,സമരസപ്പെടലുകളുടെ രാഷ്ട്രീയമാണ് ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരേണ്ടത്....
 
ഞങ്ങള്‍...ജനങ്ങള്‍...., നിങ്ങളെ സംശയിക്കുന്നു....
ഭരണ പ്രതിപക്ഷ സമരസം ഉണ്ടെന്നറിയാഞ്ഞിട്ടല്ല....
പക്ഷെ മോഴകളെ കൊമ്പന്‍ എന്ന് ധരിക്കരുത് എന്ന് മനസ്സിലാക്കാന്‍ വൈകി...
ഇതിനെ തെറ്റിപ്പൂ വിപ്ലവം/ചെമ്പനിനീര്‍ പൂ വിപ്ലവം എന്നൊക്കെ വാഴ്ത്തിയവര്‍..
അവരുടെ തലയില്‍ നിങ്ങള്‍ തിരുകിയത് കേവലം ചെമ്പരത്തിപ്പൂവ് മാത്രം...
കാരണം അവര്‍ക്കീ മുന്നണിയെപ്പറ്റി ഒരു ചുക്കും അറിയില്ല...
 
ഇനിയെങ്കിലും ഈ സമരത്തിനു വേണ്ടി പിരിച്ച പണം അതത്‌ ആളുകള്‍ക്ക് തിരിച്ചു നല്‍കണം...
കേന്ദ്ര സേനയെ വിളിച്ച പണവും,തിരുവനന്തപുരത്തെ വ്യാപരികല്‍ക്കുണ്ടായ നഷ്ടവും,പാര്‍ടി ഫണ്ടില്‍ നിന്നും നല്കണം....
 
 
ജനം ചെയ്യേണ്ടത്....(പാര്ടിക്കാരല്ല,ജനം..The Common Peoples.)..
 
1.വരുന്ന തിരഞ്ഞെടുപ്പിലും ഉമ്മനെ തന്നെ ക്ളിഫ്ഹൌസില്‍ അവരോധിക്കണം...
 
2.നിങ്ങളില്‍ നിന്ന് പിരിച്ച പണം ഇവരോട്‌ തിരികെ വാങ്ങണം...
 
3.ഇനി മേലില്‍ പിരിവുകള്‍ നല്‍കരുത്...
 
4.സമരഫലമായി ഉണ്ടായ മാലിന്യങ്ങള്‍ പാര്‍ടി ഓഫീസുകളില്‍ എത്തിക്കണം...

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 14 August 2013 2:10 PM
Subject: [www.keralites.net]
മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ
 
 
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധസമരവും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയഗ്രാഫ് വീണ്ടും ഉയര്‍ന്നു. സോളാര്‍ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസിലും ഭരണമുന്നണിയിലും ഒറ്റപ്പെട്ട അവസരത്തിലാണ് പ്രതിപക്ഷത്തെ തന്ത്രപരമായി തകര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം അജയ്യത തെളിയിച്ചത്. മുഖ്യമന്ത്രിയുടെ രാജി ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്ന സമയത്താണ് അപ്രതീക്ഷിത രാഷ്ട്രീയ കരണംമറിച്ചിലുകള്‍ക്ക് കേരളം സാക്ഷ്യംവഹിക്കുന്നത്.
പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നതിനിടെ സമരം അവസാനിപ്പിക്കാന്‍ സി.പി.എം നേതൃത്വവുമായി രഹസ്യധാരണയുണ്ടാക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന്‍െറ നേട്ടം എന്നതിലുപരി ഉമ്മന്‍ ചാണ്ടിയുടെ തന്ത്രജ്ഞതയുടെ വിജയവുമാണ്. ഇക്കാര്യത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നല്‍കിയ 'സഹായ'വും മുഖ്യമന്ത്രിക്ക് ഗുണകരമായി. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയെന്ന് തോന്നിപ്പിക്കുംവിധം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അതിനെ വിജയമായി ചിത്രീകരിച്ച് പ്രതിപക്ഷം ഉപരോധസമരം അവസാനിപ്പിക്കുകയുമായിരുന്നു. മുഖ്യമന്ത്രി രാജിവെച്ചുള്ള ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി തുടങ്ങിയ സെക്രട്ടേറിയറ്റ് ഉപരോധമാണ് പ്രതിപക്ഷത്തിന് അകാലത്തില്‍ അവസാനിപ്പിക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ രാജിക്കുള്ള മുറവിളി പ്രതിപക്ഷനേതാക്കള്‍ തുടരുന്നുണ്ടെങ്കിലും അണികളെ തൃപ്തിപ്പെടുത്താനുള്ള അടവ് മാത്രമാണത്.
കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ രണ്ടുദിവസം മുമ്പുതന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. സിറ്റിങ് ജഡ്ജിയെ ഉപയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് കഴിഞ്ഞദിവസംതന്നെ ഉന്നതതലങ്ങളില്‍ തീരുമാനിച്ചിരുന്നു. ഇന്നലെ രാവിലെ മന്ത്രിമാരുടെയും കക്ഷിനേതാക്കളുടെയും അടിയന്തരയോഗം മുഖ്യമന്ത്രിയുടെ ഒൗദ്യോഗികവസതിയില്‍ ചേര്‍ന്ന് ഇതിന് അംഗീകാരം നല്‍കി. പ്രതിപക്ഷം സമരം അവസാനിപ്പിക്കാന്‍ തയാറായാല്‍ മാത്രം അന്വേഷണം പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു ധാരണ. തീരുമാനങ്ങള്‍ ഉടന്‍തന്നെ സി.പി.എം നേതാക്കളെ അറിയിച്ചെങ്കിലും ആദ്യം അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചുനിന്നു. അതോടെ മുന്‍ തീരുമാനത്തില്‍ നേരിയ ഭേദഗതി വരുത്തി, സമരം പിന്‍വലിക്കുംമുമ്പ് അന്വേഷണം പ്രഖ്യാപിക്കാനുള്ള സന്നദ്ധത വിശ്വസ്തരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. ഇത് പ്രതിപക്ഷത്തിനും സ്വീകാര്യമായിരുന്നു. സമരം അവസാനിപ്പിച്ചെങ്കിലും ഇതിന് സന്നദ്ധമാകാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ച ഘടകമെന്തെന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. ഇത് സി.പി.എമ്മില്‍ പുതിയ വിവാദത്തിന് വഴിതെളിച്ചേക്കും.
സമരം നീണ്ടിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിന്‍െറ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡിന് പോലും പുനര്‍വിചിന്തനം ആവശ്യമാകുമായിരുന്നെന്നാണ് കരുതപ്പെട്ടിരുന്നത്. ജുഡീഷ്യല്‍ അന്വേഷണം മാത്രം പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയപ്പോള്‍ത്തന്നെ തന്‍െറ ഓഫിസ് അന്വേഷണപരിധിയില്‍ ഉള്‍പ്പെടില്ളെന്നും രാജിക്ക് തയാറല്ളെന്നും വ്യക്തമാക്കാന്‍ അദ്ദേഹം മറന്നില്ല. ഈ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍ തന്‍െറ രാജി ആഗ്രഹിക്കുന്നവര്‍ക്കും അദ്ദേഹം നല്‍കുന്ന വ്യക്തമായ സന്ദേശമാണ്. സര്‍ക്കാറിന്‍െറ നാളുകള്‍ എണ്ണപ്പെട്ടെന്ന് സംശയിച്ച നിര്‍ണായകഘട്ടത്തില്‍, ഘടകകക്ഷികളെ ഒപ്പംനിര്‍ത്തി പ്രതിപക്ഷത്തിനുമേല്‍ തന്ത്രപരമായ വിജയം നേടാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു. സമരം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചിലതിനോടെങ്കിലും വിയോജിപ്പുണ്ടെങ്കിലും കെ.പി.സി.സി പ്രസിഡന്‍റില്‍നിന്നും മറ്റും നിര്‍ലോഭമായ പിന്തുണയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. മന്ത്രിസഭാ പുന$സംഘടന ചര്‍ച്ചയില്‍ ഉണ്ടായ ക്ഷീണം മറികടക്കാന്‍ അല്‍പമെങ്കിലും അദ്ദേഹത്തിന് ഇത് സഹായകമാകും. മുഖ്യമന്ത്രിസ്ഥാനത്ത് നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ രാജി തല്‍ക്കാലത്തേക്കെങ്കിലും അടഞ്ഞ അധ്യായമായി കണക്കാക്കേണ്ടിവരും.
 

www.keralites.net



This email and any files attached to it contain confidential information. Please notify the sender if you have received this email in error. If you are not the intended recipient, any use or disclosure of this email or any attached files is prohibited.


No comments:

Post a Comment