സിനിമയില്‍ ടി.പിയായി വേഷമിടാന്‍ ടി.പിയുടെ നാട്ടുകാരന്‍
സിനിമയിലെ ടി.പി ചന്ദ്രശേഖരനാവാന്‍ അദ്ദേഹത്തിന്റെ ചോരവീണ മണ്ണില്‍ നിന്നും നായകന്‍. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ഒഞ്ചിയം സ്വദേശിയും ടി.പിയുടെ അതേ രൂപസാദൃശ്യവുമുള്ള പുതുമുഖക്കാരനെയായ സുരേഷിനെയാണ് തന്റെ സിനിമയില്‍ നായകനാക്കാന്‍ സംവിധായകന്‍ മൊയ്‌തു താഴത്ത് തീരുമാനിച്ചിരിക്കുന്നത്. 19-ല്‍ അധികം നിര്‍മാതാക്കളെയും അഞ്ചു മലയാളസിനിമയിലെ മുന്‍നിരനായകരെയും സമീപിക്കുകയും അവര്‍ പിന്‍മാറുകളും ചെയ്‌ത സാഹചര്യത്തിലാണ് സി.പി.എം കോട്ടയില്‍ നിന്നും തന്നെ പുതുമുഖ നായകനെകണ്ടെത്തി സംവിധായകന്‍ ചിത്രീകരണം തുടങ്ങാന്‍ പോകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത ആഴ്‌ച ഒഞ്ചിയത്ത് ആരംഭിക്കും.
ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.
ടി.പിയുടെ ജീവിതകഥ സിനിമയാക്കണമെന്ന ആഗ്രഹവുമായി ഒരുവര്‍ഷമായി സംവിധായകന്‍ മൊയ്‌തുതാഴത്ത് നടക്കാന്‍ തുടങ്ങിയിട്ട്. എറ്റവും ഒടുവില്‍ നടന്‍ വിജയരാഘവന്‍ ടി.പിയുടെ വേഷം ചെയ്യാമെന്നും എറ്റു. എന്നാല്‍ ഭീഷണിയെതുടര്‍ന്ന് അദ്ദേഹവും പിന്‍മാറി. നായകനെ തേടിയുള്ള യാത്രയിലാണ് ടി.പിയുടെ രൂപ സാദൃശ്യമുള്ള ഇയാളെകുറിച്ചു വിവരം ലഭിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. സിനിമയുടെ ഷൂട്ടിംഗ് കഴിയുന്നതുവരെ താനാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് ആരും അറിയരുതെന്ന നിര്‍ബന്ധം മാത്രമെ നായകന് ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെയാണ് നായകനെ കണ്ടെത്തിയ വിവരം സംവിധായകന്‍ പുറത്തുപറയാതിരുന്നതും.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net