Tuesday, 11 June 2013

[www.keralites.net] അക്ഷയജട്ടീയ ! (കോണകതൃതീയ)

 

അക്ഷയജട്ടീയ ! (കോണകതൃതീയ)

അക്ഷയജട്ടീയ ! (കോണകതൃതീയ)
ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. "ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം" എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.
അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് ജട്ടിശാത്രത്തിലുണ്ട്. ജട്ടിപുണ്യം എന്ന അധ്യായത്തിലാണ് അക്ഷയജട്ടീയദിനത്തില്‍ ജട്ടി വാങ്ങുന്നതിന്റെ ഗുണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും നേര്‍ക്കു നേര്‍ വരികയും അപ്പോള്‍ മറ്റൊരു ട്രാക്കില്‍ ബുധന്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന അസുലഭ മൂഹൂര്‍ത്തമാണ് അക്ഷയജട്ടീയ. ഇൌ മൂന്നു ഗ്രഹങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ വരുന്നത് എന്നതുകൊണ്ടാണ് ഇൌ ദിവസം അക്ഷയജട്ടീയ ആയി ആചരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും തമ്മില്‍ ചേരുമ്പോള്‍ ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മൂന്നിനും ഇടയില്‍ കാണുന്ന സ്പേസിന് ഒരു ജട്ടിയുടെ രൂപമാണെന്നതിനാലാണ് ഈ അപൂര്‍വമുഹൂര്‍ത്തത്തിന് അക്ഷയജട്ടീയ എന്നു പേരു വന്നത്.
അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കുന്നവര്‍ക്ക് പുതിയ ജോലി മുതല്‍ പലതും ലഭിക്കുമെന്നാണ് വിശ്വാസം. ധരിക്കുന്നത് പുതിയ ജട്ടിയാണെങ്കില്‍ പറയുകയും വേണ്ട. അതുപോലെ തന്നെ അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കാതിരിക്കുക, ജട്ടി അലക്കാതിരിക്കുക, അലക്കിയ ജട്ടി ഉണങ്ങാതിരിക്കുക, ഉണങ്ങാത്ത ജട്ടി ധരിക്കുക തുടങ്ങിവയൊക്കെ ജട്ടിദോഷമായാണ് കാണുന്നത്. ജട്ടിദോഷം സംഭവിച്ചാല്‍ പിന്നെ ആ വര്‍ഷത്തേക്ക് ജട്ടി വഴി അനേകം ദോഷങ്ങള്‍ സംഭവിക്കുമത്രേ. അതുകൊണ്ട് ജട്ടിദോഷം സംഭവിച്ചവര്‍ അടുത്ത അക്ഷയജട്ടീയ വരെ ജട്ടി ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. എങ്കിലും വ്യാഴത്തിനു മേല്‍ ശുക്രന്റെ ഒരു അഭിനിവേശം ബാക്കി നില്‍ക്കുന്നതുകൊണ്ട് കോണകം ഉടുത്ത് കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.
അക്ഷയജട്ടീയയോടനുബന്ധിച്ച് വിവിധ ജട്ടിക്കടകളു ജട്ടിക്കമ്പനികളും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, മലയാളത്തിലെ നമ്പര്‍ വണ്ണായ ഈ ബ്ളോഗില്‍ പോലും അക്ഷയജട്ടീയയോടനുബന്ധിച്ച് സ്പെഷല്‍ ജട്ടികള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ബെര്‍ളിച്ചായന്റെ ഫോട്ടോ പതിച്ച ജട്ടികളാണ് സ്പെഷലായി വില്‍ക്കുന്നത്. ഇതിനോടകം നാലായിരത്തിലേറെ ഫാന്‍സ് അക്ഷയജട്ടീയ ജട്ടികള്‍ക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
അക്ഷയജട്ടീയ തട്ടിപ്പാണെന്നും അത് ജട്ടിമാഫിയയുടെ പുതിയ വിപണന തന്ത്രമാണെന്നും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് പാടെ ഖണ്ഡിക്കുന്ന അനുഭവങ്ങവാണ് ജട്ടിസാക്ഷികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അക്ഷയജട്ടീയ ദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സന്തോഷ് പറയുന്നത് ശ്രദ്ധിക്കൂ: "കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍ തന്നെ എന്തോ ഒരു മതിഭ്രമം ആയിരുന്നു. അതുകൊണ്ട് തന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. എന്റെ വിവാഹത്തിനു പോലും ജട്ടി ധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, കുറെക്കാലം. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോട് പറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് അന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി അക്ഷയജട്ടീയ ദിവസം ഞാന്‍ 15 ജട്ടികള്‍ വാങ്ങിച്ചു. ആറു മാസം തികയുന്നതിനു മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 15 ജട്ടികള്‍ വീതം സ്വന്തമായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഒരോ ജട്ടികള്‍ വീതമാണ് ഞാന്‍ നല്‍കാറുള്ളത്."

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment