Sunday 2 June 2013

[www.keralites.net] യൂസുഫലി പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ല്ള

 

യൂസുഫലി പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ല്ള- പിണറായി

Description: http://w.sharethis.com/images/check-small.png

(ഫയല്‍ ഫാട്ടോ)

തിരുവനന്തപുരം: വ്യവസായ പ്രമുഖന്‍ എം. എ യൂസുഫലിക്ക് പിന്തുണയുമായി പിണറായി വിജയനും രംഗത്ത്. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് യുസുഫലി പിന്മാറേണ്ടതില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് മുഖാമുഖത്തില്‍ പറഞ്ഞു. അദ്ദേഹം കേരളത്തില്‍ ഇനിയും നിക്ഷേപം നടത്തണം. യുസുഫലിലെ അവസാന ആശ്രയമായി കാണുന്ന മലയാളികള്‍ ഏറെയാണ്. അദ്ദേഹത്തെ മാത്രമല്ല, നാടിന്റെവികസനത്തിന് സഹായകമാവുന്ന ഏല്ലാ നിക്ഷേപകരേയും പാര്‍ട്ടി സ്വാഗതം ചെയ്യും. യുസുഫലിയെയും അദ്ദേഹത്തിന്റെസ്ഥാപനങ്ങളേയും അന്ധമായി എതിര്‍ക്കില്ല. അദ്ദേഹത്തിനെതിരായ മുദ്രാവാക്യം സി. പി.എം ഉയര്‍ത്തിയിട്ടില്ല. പോര്‍ട്ട് ട്രസ്റ്റ് മാനദണ്ഡ ലംഘനം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് പാര്‍ട്ടി ആവശ്യപ്പെട്ടതെന്നും പിണറായി വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം യുസുഫലിക്കും ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ലുലു നര്‍മാണത്തിന് അനുമതി നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും അനുമതി നല്‍കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നൂം പിണറായി പറഞ്ഞു. ലുലുമാളിന് മുന്നില്‍ നിര്‍മിക്കുന്ന ഫൈ്ള ഓവറിന്റെചെലവ് ലുലു ഗ്രൂപ്പ് വഹിക്കണമെന്നാണ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടത്. ഇതില്‍ ന്യായമുണ്ട്് കാരണം അവിടുത്തെ ഗതാഗതക്കുരുകിന് കാരണം ലുലുമാളാണ്്് അപ്പോള്‍ അത് പരിഹരിക്കേണ്ടത് അവരുടെ ചുമതലയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും , ഫൈ്ള ഓവര്‍ നിര്‍മാണ ചെലവ് മുഴുവനായും സര്‍ക്കാര്‍ ഏറ്റെടുത്താലും സി. പി.എം സമരം നടത്തില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment