Saturday 4 May 2013

[www.keralites.net] മുളപ്പിച്ച ചെറു പയറിന്റെ പോഷക ഗുണങ്ങൾ

മുളപ്പിച്ച ചെറു പയർ ആരോഗ്യത്തിന്‌ അത്യുത്തമം.....


പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം ചെറുപയർ മുളപ്പിച്ചു കഴിക്കുന്നതിൽ ഒരു രഹസ്യമുണ്ട്,ശരീര പോഷണത്തിനുള്ള വിറ്റമിനുകളുടെ ഒരു കലവറ തന്നെ ആണ്
പ്രകൃതി അതിൽ ഒരുക്കി വച്ചിരിക്കുനത്. കഫ-പിത്തങ്ങളെ ശമിപിക്കുന്നതിനും, രക്ത വർദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്
നേത്ര രോഗികൾക്കും, മഞ്ഞ പിത്തം ബാധിച്ചവർക്കും നല്ലതാണെങ്കിലും വാതരോഗികൾക്ക്‌ ഹിതകരമല്ലെന്നാണ് പറയുന്നത്.
ഫസിയോളാസ് ഔറിസ് എന്നാ ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെറു പയർ ഇന്ത്യയിൽ എല്ലായിടത്തും കൃഷി ചെയ്യുന്നു പച്ച ,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന ചെറു പയറുകളിൽ മുന്തിയ ഇനമായി കണ്ടു വരുന്നത് ആഫ്രിക്കയിലാണ് . ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ 25 മില്ലി ലിറ്റർ ചെറുപയർ സൂപ്പ് ദിനവും മൂന്നു നേരം കഴിച്ചാൽ മതി.
അത് പോലെ ഇതിന്റെ പോടീ താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ മാറുന്നതിനും ശരീര കാന്തിക്കും ഗുണപ്രധമാണ്. ശിശുക്കൾക്ക് ഉണ്ടാവുന്ന മൂത്ര തടസ്സത്തിന് ചെറുപയർ, ചെമ്പരത്തി വേര് എന്നിവ ചേർത്ത ഔഷധം ഉപയോഗിച്ച് വരുന്നു ചെറു പയറും സമം ഉണക്കലരിയും കഞ്ഞി വെച്ച് പശുവിൻ നെയ്യ് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത്‌ നാഡി പിഴ സംബദ്ധമായ രോഗങ്ങൾക്ക് നല്ല ഒരു ചികിത്സയാണ്.
വിവിധ ജീവകങ്ങളുടെ സാനിധ്യം ഉള്ളതിനാൽ ശരീര പുഷ്ടിയും ബലവും പ്രധാനം ചെയ്യും എങ്കിലും തടിച്ചവർ ഉപയോഗം കുറക്കുന്നതാണ് നല്ലത് മുളപ്പിച്ച പയർ കൊണ്ടുള്ള കഞ്ഞിയിൽ തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നത്‌ ഹൃദ്രോഗികൾക്ക് ഫലം ചെയ്യുമെന്നു കണ്ടു വരുന്നു പനി ശമിച്ചു ശരീര താപം ക്രമീകരിച്ചു പിത്ത -അമ്ല രോഗങ്ങളെ ഭേദമക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങൾ ഗുണകരമാകുന്നു നാട്ടിന പുറങ്ങളിലെ പുട്ടും ചെറു പയറുകറിയും ആർക്കാണ് ഇഷ്ടമല്ലാത്തത്‌. :-) അത് പോലെ തന്നെ ചെറുപയർ പരിപ്പ് കൊണ്ടുന്നക്കുന്ന പ്രഥമൻ കേമം തന്നെ അല്ലെ...!



From an email

Nandakumar

www.keralites.net

No comments:

Post a Comment