Saturday 11 May 2013

[www.keralites.net] പതിനേഴാം നാള്‍ പുനര്‍ജന്മം

 

തകര്‍ന്നകെട്ടിടത്തില്‍ കുടുങ്ങിയ യുവതിക്ക്‌ പതിനേഴാം നാള്‍ പുനര്‍ജന്മം

 

ധാക്ക: പതിനേഴുദിവസത്തിനു ശേഷം മരണത്തിന്റെ െകെതട്ടിമാറ്റി രേഷ്‌മ ജീവിതത്തിലേക്കു െകെപിടിച്ചു കയറി. ബംഗ്ലാദേശില്‍ തകര്‍ന്നുവീണ എട്ടുനിലക്കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ പുറംലോകം കാണാതെ കുടുങ്ങിക്കിടന്ന യുവതിയെ പതിനേഴുദിവസത്തിനു ശേഷം രക്ഷിച്ചു.

ആയിരത്തിലധികം പേര്‍ മരിച്ച ദുരന്തത്തില്‍നിന്ന്‌ അദ്‌ഭുതകരമായി രക്ഷപ്പെട്ട യുവതിക്കു കാര്യമായ പരുക്കുകളില്ലായിരുന്നു. കഴിഞ്ഞ 24ന്‌ നിലംപൊത്തിയ റാണ പ്ലാസ എന്ന കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നാണു രേഷ്‌മയെന്ന യുവതിയെ െസെനികര്‍ ജീവനോടെ പുറത്തെടുത്തത്‌.

സംഭവം നടന്നു രണ്ടാഴ്‌ച പിന്നിട്ടതിനാല്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ ജീവന്‍ ബാക്കിയുണ്ടാവില്ലെന്ന നിഗമനത്തില്‍ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയ െസെനികരാണു രേഷ്‌മയെ കണ്ടെത്തിയത്‌. ബുള്‍ഡോസറുകളും ക്രെയിനുകളും ഉപയോഗിച്ചുള്ള തെരച്ചിലിനിടെയാണു മണ്ണിനടിയില്‍നിന്നു കരച്ചില്‍ കേട്ടത്‌. ഇതോടെ യന്ത്രങ്ങള്‍ മാറ്റിവച്ച്‌ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. തകര്‍ന്ന കെട്ടിടത്തിന്റെ ബീമിനും തൂണിനുമിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവതി. തളര്‍ന്ന്‌ അവശയായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തകരെ കണ്ടതോടെ യുവതി അവര്‍ക്കുനേരേ െകെവീശി. ഇതോടെ ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ളവ എത്തിച്ച ശേഷം ബീമും തൂണുകളും അറുത്തുമാറ്റി യുവതിയെ പുറത്തെടുക്കുകയായിരുന്നു. നിര്‍ജലീകരണം സംഭവിച്ച യുവതിക്ക്‌ പ്രഥമശുശ്രൂഷ നല്‍കിയശേഷം ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. കാര്യമായ പരുക്കുകളില്ലായിരുന്ന യുവതി തന്നെയാണു തന്റെ പേര്‌ രേഷ്‌മയെന്നാണെന്നു വെളിപ്പെടുത്തിയത്‌. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യദിവസങ്ങളില്‍ കെട്ടിടാവശിഷ്‌ടങ്ങളുടെ ഇടയിലൂടെ വിതറിയ ബിസ്‌കറ്റുകളും െപെപ്പുകളിലൂടെ ഒഴിച്ച വെള്ളവുമാണ്‌ തന്റെ ജീവന്‍ നിലനിര്‍ത്തിയതെന്നും രേഷ്‌മ പറഞ്ഞു.

കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നു കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ആയിരം കവിഞ്ഞ ദിവസം തന്നെയാണു രേഷ്‌മ ജീവിതത്തിലേക്കു െകെപിടിച്ചു കയറിയത്‌. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമാണു റാണ പ്ലാസ ദുരന്തം. അഞ്ചു തുണിമില്ലുകളാണ്‌ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്‌. കെട്ടിടാവശിഷ്‌ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യപ്പെടുന്നതോടെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment