Tuesday 7 May 2013

[www.keralites.net] 70,000 അംഗങ്ങള്‍ സി.പി.എം വിട്ടു -ബര്‍ലിന്‍

 

 

Fun & Info @ Keralites.net

ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണം

 

കണ്ണൂര്‍: 70,000 അംഗങ്ങള്‍ സി.പി.എം വിട്ടുവെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വെളിപ്പെടുത്തല്‍. ഇത് തിരുവനന്തപുരം എ.കെ.ജി സെന്‍ററില്‍ നിന്ന്് തനിക്ക് ലഭിച്ച രഹസ്യവിവരമാണെന്നും അത് എല്ലാവരെയും അറിയിക്കുകയാണെന്നും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണ ചടങ്ങില്‍ ബര്‍ലിന്‍ പറഞ്ഞു. 2012 മാര്‍ച്ച് 31ന് എ.കെ.ജി സെന്‍ററിലെ കണക്ക് പ്രകാരം സി.പി.എം അംഗസംഖ്യ 3.23 ലക്ഷമാണ്. ഇതില്‍ നിന്നാണ് ഇത്രയും അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്നത്. അതില്‍ ഈ വേദിയില്‍ ഇരിക്കുന്ന എന്‍.ജി.ഒ യൂനിയന്‍ നേതാവായിരുന്ന പി.പി. മോഹനനും ഉള്‍പ്പെടും.

എ.കെ.ജി, ഇ.എം.എസ്, അഴീക്കോടന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടി ഇപ്പോള്‍ നയിക്കുന്നത് 12 മുതലാളിമാരാണ്. യൂസഫലി, വരദരാജന്‍, കൃഷ്ണന്‍നായര്‍, ശോഭാ മേനോന്‍ (പി.എന്‍.സി മേനോന്‍), പുരുഷോത്തമന്‍ തുടങ്ങിയവരാണവര്‍. കോയമ്പത്തൂരില്‍ അമൃതയില്‍ പഠിച്ച പിണറായിയുടെ മകളുടെ ഗാര്‍ഡിയന്‍ വരദരാജനായിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ വരദരാജന്‍െറ ഇലക്ട്രോസ്മെല്‍റ്റ് എന്ന സ്ഥാപനത്തിന് വേണ്ടി പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് ലൈന്‍ വലിച്ചു. ഇതിന്‍െറ പ്രത്യുപകാരമായാണ് പിണറായിയുടെ മകള്‍ക്ക് സീറ്റ് നല്‍കിയത് -ബര്‍ലിന്‍ പറഞ്ഞു.
രവി പിള്ളക്ക് പത്മശ്രീ നല്‍കിയത് കോടിയേരിയാണ്. വി.എസ് മാത്രമാണ് ഇതിനെ എതിര്‍ത്തത്. രവി പിള്ളക്ക് പത്മശ്രീ ലഭിച്ചതിന് കോടിയേരിക്ക് ലഭിച്ചത് രവി പിള്ളയുടെ സ്ഥാപനത്തില്‍ കോടിയേരിയുടെ മകന് ഏഴുലക്ഷം രൂപ ശമ്പളത്തില്‍ ജോലി. രവി പിള്ളയുടെ ഐ.ടി കമ്പനിയില്‍ മാനേജിങ് ഡയറക്ടറാണ് പിണറായിയുടെ മകള്‍. മുതലാളിമാരാണ് സി.പി.എമ്മിനെ നയിക്കുന്നത് -ബര്‍ലിന്‍ പറഞ്ഞു. കെ.സി. ഉമേഷ് ബാബു അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമ, കെ.കെ. മാധവന്‍, എന്‍.ജി.ഒ യൂനിയന്‍ മുന്‍ നേതാവ് പി.പി. മോഹനന്‍, അഡ്വ. എ. ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
സാക്ഷികളെ കൂറുമാറ്റിയാല്‍ കേസ് തോല്‍ക്കുമെന്ന് ആരും കരുതേണ്ട -അഡ്വ. എ. ജയശങ്കര്‍
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളെ കൂറുമാറ്റിയാല്‍ കേസ് തോല്‍ക്കുമെന്ന് ആരും കരുതേണ്ടെന്ന് മാധ്യമ നിരൂപകന്‍ അഡ്വ.എ. ജയശങ്കര്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹസര്‍ സാക്ഷികള്‍ മാത്രമാണ് കൂറുമാറിയത്. മറ്റ് സാക്ഷികള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്. എല്ലാ പ്രതികളെയും വെറുതെ വിട്ടാലും ധാര്‍മിക അധ$പതനം സി.പി.എമ്മിനെ വേട്ടയാടും -ജയശങ്കര്‍ പറഞ്ഞു. തന്നെ ചാനലിലൂടെ തെറിവിളിച്ച ഇ.പി. ജയരാജന് പോഷകാഹാരകുറവാണെന്ന് ജയശങ്കര്‍ പരിഹസിച്ചു. ചെറുപ്പത്തില്‍ ശരിയായ രീതിയില്‍ പോഷകാഹാരം ലഭിക്കാതിരുന്നതുകൊണ്ടാണ് ശരീരം വീര്‍ത്തതും ബുദ്ധി കുറഞ്ഞതും. അതുകൊണ്ടാണ് ഈ സംസ്കാരം കാണിക്കുന്നത്. അത് ആ പാര്‍ട്ടിയുടെ സംസ്കാരമാണ്. തനിക്ക് ഊറിച്ചിരിക്കാനേ തോന്നിയുള്ളൂ. കാരണം താന്‍ എറണാകുളം ലോ കോളജിലാണ് പഠിച്ചത്. അവിടെ അഭിസംബോധന തന്നെ തെറിയാണ്. തനിക്കറിയാവുന്ന തെറികളില്‍ ഏഴിലൊന്ന് ജയരാജന് അറിയില്ല. താന്‍ വിളി തുടങ്ങിയാല്‍ ജയരാജന്‍ ബോധം കെട്ടുവീഴും. ഒരു വിഭാഗം നേതാക്കളുടെ ഈ പോക്കില്‍ മറുവിഭാഗത്തിന് ഏറെ വിങ്ങലുണ്ട്. ആനത്തലവട്ടം ആനന്ദനോടും തോമസ് ഐസക്കിനോടും ചോദിച്ചാല്‍ അതറിയാം -ജയശങ്കര്‍ പറഞ്ഞു.
Courtesy:Madhyamam online

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment