Wednesday 24 April 2013

[www.keralites.net] അമ്മായിഅമ്മയെ സംരക്ഷിച്ചില്ലെങ്കില്‍...............................

 

അമ്മായിഅമ്മയെ സംരക്ഷിച്ചില്ലെങ്കില്‍ ഭാര്യയായി തുടരാന്‍ അര്‍ഹതയില്ല

അഹമ്മദാബാദ്: ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ തയ്യാറാവാത്ത സ്ത്രീക്ക് ഭാര്യയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. സൂറത്ത് സ്വദേശിയായ ഒരു ഡോക്ടര്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ അടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു.

തന്റെ അമ്മയെ ഡോക്ടര്‍കൂടിയായ ഭാര്യ കൂടെ താമസിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. ഇതുകാരണം അമ്മ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മാത്രമല്ല അച്ഛന്‍ കാന്‍സര്‍ ബാധിച്ച് കിടക്കുമ്പോള്‍ ശുശ്രൂഷിക്കാന്‍ പോകുന്നതിനെയും ഭാര്യ എതിര്‍ത്തു. അച്ഛന്റെ മരണശേഷം അമ്മയെ വീട്ടില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും ഭാര്യ സമ്മതിച്ചില്ലെന്ന് ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു.

സ്ത്രീയുടെ പ്രവൃത്തികള്‍ മാനസിക ക്രൂരതകളാണെന്ന് വിലയിരുത്തിയാണ് കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്. 15 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 2007-ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചപ്പോള്‍ ഹര്‍ജി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് അപ്പീല്‍ പോവുകയായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment