പ്രശസ്ത പിന്നണി ഗായകന്‍ പി ബി ശ്രീനിവാസ് അന്തരിച്ചു

മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. തമിഴ്, തെലുങ്ക്, കന്നട, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം, ഗായകനും കവിയും സംഗീത പണ്ഡിതനും ആയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. സിനിമാരംഗത്തുനിന്ന് പിന്‍വാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളില്‍ സജീവമായിരുന്നു.
1954 ല്‍ പുത്രധര്‍മ്മം എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ എത്തിയത്. നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ പാടിയ 'മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രിനിവാസിനെ മലയാളി മനസില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചത്.
അദ്ദേഹം ആലപിച്ച മറ്റ് ചില പ്രധാന മലയാള ചലച്ചിത്ര ഗാനങ്ങള്‍ : 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക), ' നിറഞ്ഞകണ്ണുകളോടെ.. '(സ്‌കുള്‍മാസ്റ്റര്‍), 'തുളസീ..വിളികേള്‍ക്കൂ.. (കാട്ടുതുളസി), ' ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ.. '(കളഞ്ഞു കിട്ടിയ തങ്കം), 'ആകാശത്തിലെ കുരുവികള്‍ വിതക്കുന്നില്ല..'(റെബേക്ക ), 'വനദേവതമാരെ വിടനല്‍കൂ... '(ശകുന്തള), 'യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ.. '(അയിഷ), 'കിഴക്കു കിഴക്കൊരാനാ.. '(ത്രിവേണിയില്‍ ലതയോടൊപ്പം), 'രാത്രി.....രാത്രി....' (ഏഴുരാത്രികള്‍), 'ഗീതേ ഹൃദയസഖി ഗീതേ.... '(പൂച്ചക്കണ്ണി), ' കാവിയുടുപ്പുമായി.... '(സന്ധ്യ), ' ക്ഷീരസാഗര... '(കുമാരസംഭവം), ' കരളില്‍കണ്ണീര്‍ നിറഞ്ഞാലും... '(ബാബുമോന്‍), 'അത്യുന്നതങ്ങളില്‍ ഇരിക്കും... '(ഇനിയൊരുജന്മം തരൂ).
അറുപതകളിലും എഴുപതുകളിലുമാണ് മലയാളത്തില്‍ അദ്ദേഹം സജീവമായിരുന്നത്. മലയാളത്തിലെ അക്കാലത്തെ എല്ലാ പ്രശസ്ത സംഗീതസംവിധായകരോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭക്തിഗാനരംഗത്തും ശ്രീനിവാസ് ശ്രദ്ധ നേടിയിരുന്നു. മല്ലികാര്‍ജുന സ്‌ത്രോത്രം, സംസ്‌കൃതഭക്തിഗാനങ്ങള്‍, പുരന്ദരദാസന്റെ കൃതികള്‍, ശ്രീവെങ്കടേശ്വര സുപ്രഭാതം, മുകുന്ദമാല എന്നിവയെല്ലാം പാടിയിട്ടുണ്ട്.
തമിഴ്‌നാട് സംഗീതനാടക അക്കാദമി ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, കമുകറ അവാര്‍ഡ് തുടങ്ങിയവയും അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാകിനടയില്‍ 1930 സപ്തംബര്‍ 22 നാണ് അദ്ദേഹം ജനിച്ചത്.
കാലങ്ങളില്‍ അവള്‍ വസന്തം..

1954 ല്‍'പുത്രധര്‍മ്മം' എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ എത്തിയത്. 'മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട് ..'(നിണമണിഞ്ഞകാല്പ്പാടുകള്‍) 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക) ' നിറഞ്ഞകണ്ണുകളോടെ.. '(സ്‌കുള്‍മാസ്റ്റര്‍) 'തുളസീ..വിളികേള്‍ക്കൂ.. (കാട്ടുതുളസി) ' ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ.. '(കളഞ്ഞു കിട്ടിയ തങ്കം) 'ആകാശത്തിലെ കുരുവികള്‍ വിതക്കുന്നില്ല..'(റെബേക്ക ) 'വനദേവതമാരെ വിടനല്‍കൂ... '(ശകുന്തള) 'യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ.. '(അയിഷ) 'കിഴക്കു കിഴക്കൊരാനാ.. '(ത്രിവേണിയില്‍ ലതയോടൊപ്പം) 'രാത്രി.....രാത്രി....' (ഏഴുരാത്രികള്‍) 'ഗീതേ ഹൃദയസഖി ഗീതേ.... '(പൂച്ചക്കണ്ണി) ' കാവിയുടുപ്പുമായി.... '(സന്ധ്യ) ' ക്ഷീരസാഗര... '(കുമാരസംഭവം) ' കരളില്‍കണ്ണീര്‍ നിറഞ്ഞാലും... '(ബാബുമോന്‍) 'അത്യുന്നതങ്ങളില്‍ ഇരിക്കും... '(ഇനിയൊരുജന്മം തരൂ) തുടങ്ങിയ നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം അറുപതകളിലും എഴുപതുകളിലും മലയാളത്തിലും സജീവമായി. മലയാളത്തിലെ അക്കാലത്തെ എല്ലാ പ്രശസ്ത സംഗീതസംവിധായകരോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.തമിഴ്, തെലുങ്ക്,കന്നട, ഉറുദു,ഹിന്ദി, ഇംഗ്ലീഷ്, സംസ്‌ക്യതം തുടങ്ങിയ വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പി.ബി.എസ്. ഗായകന്‍ മാത്രമല്ല കവിയും സംഗീതപണ്ഡിതനുമാണ്.
എസ്.ജാനകിയെയും പി.സുശീലയേയുംപോലെ ആന്ധ്രയില്‍ നിന്നാണ് പി.ബി.ശ്രീനിവാസും ദക്ഷിണേന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്ന ചെന്നെയിലെത്തി ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. കാക്കിനാഡയിലെ ഒരു സാധാരണകുടുബത്തില്‍ മണിന്ദ്രസ്വാമിയുടേയും ശേഷഗിരി അമ്മാളിന്റെയും മകനായ ശ്രീനിവാസന്‍ അമ്മപാടുന്ന ഭക്തിഗാനങ്ങള്‍ കേട്ടാണ് വളര്‍ന്നത്.

'അമ്മ നല്ല പാട്ടുകാരിയായിരുന്നുവെങ്കിലും ഭക്തിഗാനങ്ങളേക്കാള്‍ അന്നെനിക്കിഷ്ടം ഹിന്ദി സിനിമാഗാനങ്ങളായിരുന്നു. അതിനിടെ കര്‍ണ്ണാടക സംഗീതം കുറേക്കാലംപഠിക്കുകയും പല സംഗീത പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. സിനിമയില്‍ പാടണംഎന്ന ആഗ്രഹം അപ്പോഴേ ഉണ്ടായിരുന്നു. പഴയ ഒരു നാടകനടനായിരുന്ന അപ്പുപ്പൂന്‍ കൃഷ്ണമാചാരി എന്നെ പാട്ടുപഠിക്കാന്‍ വളരെ പ്രോത്സാഹിപ്പിച്ചു.എന്നാല്‍ അച്ഛന് സംഗീതത്തോട് വലിയ എതിര്‍പ്പില്ലായിരുന്നെങ്കിലും സിനിമയോട് വലിയ ദേഷ്യമായിരുന്നു സിനിമയില്‍ പോയാല്‍ ഞാനും എന്റെ പാടാനുള്ള കഴിവുമെല്ലാം നശിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് പഠനം പുര്‍ത്തിയാക്കിയിട്ടുമാത്രമേ എവിടെയും പോകാവു എന്ന അച്ഛന്റെ നിര്‍ബ്ബന്ധം കാരണം ഡിഗ്രിയും ഹിന്ദി വിശാരദും കഴിഞ്ഞാണ് ഞാന്‍ എന്റെ വഴി തേടിതുടങ്ങിയത്. സിനിമയില്‍ അവസരം തേടി ചെന്നൈയിലേക്കുപോകാന്‍ വീട്ടില്‍ സമ്മതിച്ചില്ല. മറിച്ച് സിനിമയില്‍ പോയാല്‍ ആപത്താണെന്ന് അച്ഛന്‍ ജ്യോത്സ്യനെക്കൊണ്ടുപോലും പറയിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു.'
പ്രശസ്ത വീണവിദ്വാനായിരുന്ന ഇമണി ശങ്കരശാസ്ത്രികള്‍ ശ്രീനിവാസന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം അക്കാലത്ത് ജമിനി സ്റ്റുഡിയോയില്‍ സംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. മകന്റെ സിനിമാമോഹം എത്ര ശ്രമിച്ചാലും മാറുന്നതല്ലെന്നു മനസ്സിലായപ്പോള്‍ അദ്ദേഹം ഒടുവില്‍ മകനേയും കൂട്ടി ചെന്നെയില്‍വന്ന് ശങ്കരശാസ്ത്രികളെ കണ്ടു. കുടുംബ സുഹൃത്തുകൂടിയായതുകൊണ്ട് എല്ലാകാര്യങ്ങളും തുറന്നു സംസാരിച്ച് അദ്ദേഹം മകന്റെ കാര്യത്തില്‍ ശാസ്ത്രികളുടെ ഉപദേശം തേടി. ശാസ്ത്രികള്‍ പി.ബി.എസിനെക്കൊണ്ട് ചില പാട്ടുകള്‍ പാടിച്ചു. മുഹമ്മദ്‌റഫിയുടെ ഹിന്ദി ഗാനങ്ങളാണ് പാടികേള്‍പ്പിച്ചതെങ്കിലും ആ ബേസുകലര്‍ന്ന ശബ്ദം അദ്ദേഹത്തിനു പിടിച്ചു. മകന്‍ കുറച്ചുകാലം തന്റെകൂടെ നില്‍ക്കട്ടെ എന്നുപറഞ്ഞ് ശാസ്ത്രികള്‍ കൂട്ടുകാരനെ യാത്രയാക്കുകയും ചെയ്തു.
ആര്‍.കെ. നാരായണന്റെ 'മിസ്റ്റര്‍ സമ്പത്ത്' എന്ന നോവല്‍ ജമിനി സിനിമയാക്കുന്ന സമയമായിരുന്നു അത്.രാജശ്വരറാവുവിന്റെ 'പ്രേമപാശം' ജിക്കിയോടൊപ്പം 'സമയ സഞ്ജീവ്' 'മക്കളെപ്പെറ്റ മകാരാശി'യില്‍ എസ്.ജാനകിയോടൊപ്പം ഡുയറ്റും പാടി. 1959 ലാണ് പി.സുശീലയോടൊപ്പം 'വീരപാണ്ഡ്യകട്ടബൊമ്മന്‍'എന്ന ചിത്രത്തില്‍ ജമിനിഗണേശനുവേണ്ടി പാടിയത്. ജി.രാമനാഥനായിരുന്നു സംഗീതസംവിധായകന്‍. അക്കാലത്ത് എ.എം.രാജയായിരുന്നു ജമിനിഗണേശനുവേണ്ടി സ്ഥിരമായി പാടിയിരുന്നത്. കട്ടബൊമ്മന്‍ ഹിറ്റായെങ്കിലും ജമിനിഗണേശന്റെ സ്ഥിരം ഗായകനായിമാറാന്‍ പി.ബി.എസിന് കുറച്ചുകാലം കൂടി കാത്തുനില്‍ക്കേണ്ടിവന്നു. അമ്പതുകളില്‍ ആറേഴുചിത്രങ്ങളിലുടെ പി.ബി.ശ്രീനിവാസ് എന്ന പിന്നണി ഗായകന്‍ തമിഴ് സിനിമാരംഗത്ത് മെല്ലെ ചുവടുറപ്പിക്കുകയായിരുന്നു.

1961 ല്‍ എ.വി.എം. 'പാവമന്നിപ്പ്' എന്ന പടത്തിന്റെ ജോലികള്‍ തുടങ്ങിയ സമയം. ജമിനിഗണേശന്‍ തന്റെകാമുകിയെ ഓര്‍മ്മിച്ചുകൊണ്ട് പാടുന്ന ഒരു ഗാനമുണ്ട് ഇതില്‍. ജമിനിഗണേശന്റെ സ്ഥിരം ഗായകനായ എ.എം. രാജയ്ക്കു പകരം ഇത് പി.ബി.എസ്സിനെക്കൊണ്ടു പാടിച്ചാല്‍ നന്നായിരിക്കുമെന്ന് സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനുതോന്നി. പടത്തിന്റെ സംവിധായകന്‍ ഭീംസിംഗിനൊപ്പം വിശ്വനാഥന്‍ എ.വി.എം.സ്റ്റുഡിയോയുടമ മെയ്യപ്പചെട്ടിയാരെക്കണ്ട് അനുമതി തേടി. 'നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ശ്രീനിവാസന്റെ കാര്യത്തില്‍ വിശ്വാസമുണ്ടെങ്കില്‍ പാടിക്ക് ' എന്നായിരുന്നു ചെട്ടിയാരുടെ മറുപടി. അങ്ങനെ കണ്ണദാസന്‍ എഴുതിയ 'കാലങ്ങളില്‍ അവള്‍ വസന്തം.....'എന്ന ഗാനം പി.ബി.എസ് പാടി. ഈ പടം സുപ്പര്‍ഹിറ്റായതോടൊപ്പം അതിലെ പാട്ടുകളും ഹിറ്റായി. കാമുകിയെ വസന്തമായും മാസങ്ങളില്‍ മാര്‍കഴിയായും വര്‍ണ്ണിക്കുന്ന കണ്ണദാസന്റെ മനോഹരമായ വരികളും എളുപ്പം മനസ്സിലേക്കുകടന്നുവരുന്ന ഇതിന്റെലളിതമായ ട്യൂണും പുതുമയാര്‍ന്ന ബേസ് വോയസും ഈ ഗാനത്തെ നല്ലൊരു റൊമാന്റിക് മെലഡിയാക്കിമാറ്റി. 'ഈ ഒരു പാട്ടാണ് എന്റെ തലയിലെഴുത്ത് മാറ്റിയത് ' എന്നു പി.ബി.എസ് പലപ്പോഴും പറയാറുണ്ട്. ഈ പാട്ട് , അതു പാടിയിഗായകന്റെ ജീവിതത്തിലും വസന്തകാലംകൊണ്ടുവന്നു. ഇതോടെ ജമിനിഗണേശന്റെ സ്ഥിരം ഗായകനായി അദ്ദേഹം മാറി. ഒന്നിനുപിറകേ ഒന്നായി പ്രേമഗാനങ്ങള്‍ . വിശ്വനാഥന്‍ രാമമൂര്‍ത്തിയുടെ ഗാനങ്ങള്‍ പി.ബി.എസ്സിനെ അക്കാലത്തെ മുന്‍നിര ഗായകനാക്കി ഉയര്‍ത്തി. 'കാത്തിരുന്ന കണ്‍കള്‍', 'പോലീസുകാരന്‍ മകന്‍', 'വീര അഭിമന്യു', 'ചുമൈതാങ്കി' ,'പാശം', 'കാതലിക്ക നേരമില്ലെ' തുടങ്ങിയ ചിത്രങ്ങളിലുടെയാണ് പി.ബി.എസ് മുന്നേറിയത്. മാടി മേലേ മാടി കട്ടി , നാളാം നാളാം തിരുനാളാം (വാഴ്‌കൈ പടകു) റോജാ മലരേ രാജകുമാരി , പാടാത്ത പാട്ടെല്ലാം (വീരത്തിരുമകന്‍) നിനൈപ്പതെല്ലാം നടന്തുവിട്ടാല്‍ (നെഞ്ചില്‍ ഒര്‍ ആലയം ) എല്ലാം നാടക മേടൈ (പാശമും നേശമും ) ഇങ്ങനെ നിരവധി ഹിറ്റുഗാനങ്ങള്‍.
'എനിക്ക് ഇഷ്ടമുള്ള കാതിനിമ്പമുള്ള സംഗീതം. അത്തരം സംഗീതസംവിധായകരുണ്ടായത് എന്റെ ഭാഗ്യം. അങ്ങനെ മനോഹരമായ, മനസ്സിനുപിടിച്ച പാട്ടുകള്‍ പാടാന്‍ പറ്റിയത് എന്റെ ഭാഗ്യം.' പി.ബി.എസ്സിന്റെ ഹിറ്റുപാട്ടുകളുടെ മുഖ്യശില്പികള്‍ എം.എസ്. വിശ്വനാഥന്‍-രാമമൂര്‍ത്തി ടീം ആയിരുന്നു.തമിഴ് സിനിമയില്‍ അദ്ദേഹം ജമിനിഗണേശന്റെ ശബ്ദമായിമാറിയതുപോലെ കന്നടയില്‍ രാജ്കുമാറിന്റെ സ്ഥിരം ഗായകനായിരുന്നു.രാജ്കുമാറിനുവേണ്ടി 180 ചിത്രങ്ങളില്‍ പാടിയ പി.ബി.എസ്സ് അവിടത്തെ പ്രശസ്ത ഗായകന്‍ മാത്രമല്ല കന്നടക്കാരുടെ ഇഷ്ട താരവുമായിമാറി. 'ഞാന്‍ ശരീരം പി.ബി.എസ് എന്റെ ശാരീരം ' എന്നാണ് രാജ്കുമാര്‍ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചിരുന്നത്.

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___