__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
ചണ്ഡിഗഢ്: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയും റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫും തമ്മിലുള്ള ഇടപാടുകളിലെ തട്ടിപ്പ് പുറത്തുകൊണ്്ടുവന്നതിലൂടെ സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യാഗസ്ഥന്‍ അശോക് ഖെംകയ്ക്ക് വീണ്്ടും സ്ഥലം മാറ്റം. ആറുമാസത്തിനിടെ രണ്്ടാമത്തെ സ്ഥലംമാറ്റമാണ് ഖെംഖേയ്ക്ക് ലഭിക്കുന്നത്. ഹരിയാനാ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, മിവാത്, പാല്‍വല്‍ എന്നിവിടങ്ങളില്‍ വധേരയുടെ കമ്പനി നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ അഴിമതിയുണ്്െടന്നാണ് ഖെംക കണ്്െടത്തിയത്. കണ്‍സോളിഡേഷന്‍ ഓഫ് ലാന്‍ഡ് ഹോള്‍ഡിങ്സ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡസ് ഡയരക്ടര്‍ ജനറലായിരിക്കെയായിരുന്നു വധേരയെ കുടുക്കിയത്. 2005 മുതല്‍ ഹരിയാനയിലെ വിവിധ സ്ഥലങ്ങളിലായി 170 ഏക്കര്‍ ഭൂമിയാണ് വദേരയുടെ കമ്പനി വാങ്ങിക്കൂട്ടിയത്. 21 വര്‍ഷത്തെ ഔദ്യാഗിക ജീവിതത്തിനിടെ 40ാം സ്ഥലമാറ്റമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഹരിയാനാ സീഡ്സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയരക്ടറായ 47കാരനായ അശോകിനെ ഹരിയാനാ ആര്‍കൈവ്സിന്റെ ചുമതല നല്‍കിയാണ് ഇത്തവണ ഒതുക്കിയത്. വദേരയുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് പുറത്തു കൊണ്ടു വന്ന ഉടനെയാണ് ഹരിയാനാ സീഡ്സ് ഡവലപ്മെന്റ് കോര്‍പറേഷനിലേക്ക് അശോകിനെ സ്ഥലം മാറ്റിയത്. ഇവിടെ ആറുമാസം തികയ്ക്കും മുമ്പാണ് അപ്രധാന തസ്തികയിലേക്ക് പുതിയ സ്ഥലം മാറ്റം.







No comments:
Post a Comment