Monday 1 April 2013

[www.keralites.net] ഗണേഷ് കുമാര്‍ വിവാഹമോചന ഹര്‍ജ്ജി നല്‍കി

 

ഗണേഷ് കുമാര്‍ വിവാഹമോചന ഹര്‍ജ്ജി നല്‍കി. സ്റ്റാഫിന് മുന്നില്‍ വച്ച് യാമിനി തന്നെ മര്‍ദ്ദിച്ചതിന്റെ ചിത്രം ഉള്‍പ്പെടെയുള്ള തെളിവുകളുമായി മന്ത്രി

Fun & Info @ Keralites.net
മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിവാഹ മോചന ഹര്‍ജ്ജി ഫയല്‍ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. രാവിലെ മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാദം കേട്ട കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

ഭാര്യ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി ഗണേഷ് കുമാര്‍ ഹര്‍ജ്ജിയില്‍ ആരോപിച്ചിട്ടുണ്ട്.ഇതിനു തെളിവായി ഫോട്ടോയും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.ചിത്രത്തില്‍ മന്ത്രിയുടെ ഇടത് കണ്ണിനോട് ചേര്‍ന്നും മൂക്കിലും വലത്തെ കവിളിലും മര്‍ദ്ദനമേറ്റ അടയാളങ്ങള്‍ കാണാം .

ഫെബ്രുവരി 22-ന് തന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ മുന്നില്‍ വച്ച് ഭാര്യ തന്നെ മര്‍ദ്ദിച്ചതായാണ് ഗണേഷ് കുമാറിന്‍റെ ആരോപണം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാര്യ ഒപ്പം നിന്നില്ലെന്നും രാഷ്ട്രീയ ശത്രുക്കളോടൊപ്പം നിന്ന് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചെന്നും ഹര്‍ജ്ജിയില്‍ ആരോപിക്കുന്നുണ്ട്.

ഗണേഷ് കുമാറിന് യാമിനിയുടെ മുന്‍ സുഹൃത്ത് കൂടിയായ മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് മന്ത്രിയെ വീട്ടിലെത്തി മര്‍ദ്ദിക്കുകയും ചെയ്തതായ ആരോപണം പുറത്തു വന്നതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നത്. വിഷയം പി സി ജോര്‍ജ്ജ് ഏറ്റെടുക്കുക കൂടി ചെയ്തതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറി.

മന്ത്രിയായ ഭര്‍ത്താവിനെതിരെ യാമിനി പരാതിയുമായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി , ഷിബു ബേബി ജോണ്‍ , ഗണേഷ് കുമാറിന്‍റെ സഹോദരീ ഭര്‍ത്താവ് ടി ബാലകൃഷ്ണന്‍ എന്നിവരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം വന്‍ വിവാദമായി മാറാതെ ഒതുക്കത്തില്‍ തീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നു .എന്നാല്‍ അത് ഫലം കണ്ടില്ലെന്നാണ് ഇപ്പോള്‍ ഗണേഷ്കുമാര്‍ നല്‍കിയ ഹര്‍ജി സൂചിപിക്കുന്നത് . തുടക്കത്തില്‍ ഗണേഷ് കുമാറിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി അദ്ദേഹത്തെ അറസ്റ്റ് ചെയ്യിപ്പിച്ച് മന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കുക ആയിരുന്നു യാമിനി തങ്കച്ചിയുടെ ലക്ഷ്യം.

പിണങ്ങിയാല്‍ നിരപ്പെയടിച്ചു തീര്‍ക്കുക എന്നതാണ് യാമിനിയുടെ നയം. ഗണേഷ് കുമാര്‍ ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് തമ്മില്‍ പിണങ്ങിയ യാമിനി അന്ന് ഗണേഷിനെതിരെ പരാതി നല്‍കി അത് അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരെ ആയുധമാക്കി നല്‍കിയിരുന്നു. അതേ നയം തന്നെയാണ് ഇത്തവണയും അവര്‍ ഗണേഷിനെതിരെ പ്രയോഗിച്ചത്.

അറസ്റ്റ് ചെയ്യിപ്പിച്ച് മന്ത്രിസ്ഥാനത്ത് നിന്ന് ഗണേഷിനെ താഴെയിറക്കാനുള്ള ഉറച്ച വിശ്വാസത്തിലായിരുന്നു യാമിനി. എന്നാല്‍ ഇദ്ദേഹം സര്‍ക്കാരിനെ തന്നെ പിടിച്ചുകുലുക്കുന്ന സംഭവമായി മാറും എന്ന് മനസിലാക്കിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് രംഗത്ത് ഇറങ്ങുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കര്‍ശനവും എന്നാല്‍ പിതൃതുല്യവുമായ ഇടപെടലിന് മുന്നില്‍ യാമിനി ഒടുവില്‍ കീഴടങ്ങുകയായിരുന്നു. എങ്കിലും ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമം നേതാക്കള്‍ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു.എന്നാല്‍ സ്വത്ത് ഭാഗംവയ്ക്കുന്നത് സംബന്ധിച്ച യാമിനിയുടെ ഉറച്ച നിലപാടുകള്‍ പിന്നീട് ചര്‍ച്ച പൊളിയുന്നതിന് ഇടയാക്കിയെന്നാണ് വിവരം .

മക്കള്‍ക്കുള്ള സ്വത്ത് തന്‍റെ കൈയ്യില്‍ പണമായി നല്‍കണമെന്ന യാമിനിയുടെ നിര്‍ബന്ധമാണ്‌ ചര്‍ച്ച പൊളിയുന്നതിന് ഇടയാക്കിയതെന്ന് ഗണേഷ്കുമാര്‍ നല്‍കിയ ഹജിയില്‍ പറയുന്നു .

ഗണേഷ് കുമാര്‍ ഇന്ന് കോടതിയില്‍ നല്‍കിയിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എതിര്‍ വാദമുഖങ്ങളുമായി യാമിനി ഉടന്‍ രംഗത്ത് വരും . കേസ്സിന്റെ ഗതിയും ഒരു പക്ഷെ ഇതുള്‍പ്പെടുന്ന രാഷ്ട്രീയ സംഭവ വികാസ്സങ്ങളുടെ ഗതിയും ഇതോടെ മാറിമറിയും .വിഷയം വീണ്ടും ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകും എന്നുറപ്പായി

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment