സ്പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലിചെയ്യുന്നവരെ പിടികൂടാന്‍ റിയാദ് ഗവര്‍ണറുടെ നിര്‍ദേശം
റിയാദ്: സ്പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലിചെയ്യുന്ന വിദേശികളെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ് നിര്‍ദേശിച്ചു. നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വിവിധ തുറകളിലുള്ള അഞ്ചു പേരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്താനും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിചെയ്യുന്ന എല്ലാ വിദേശികളെയും പിടികൂടണമെന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടു കടത്തണമെന്നുമാണ് നിര്‍ദേശം. അതേസമയം, സ്പോണ്‍സറുടെ കീഴില്‍തന്നെ ഇഖാമയിലുള്ള പ്രഫഷനിലല്ലാതെ ജോലിചെയ്യുന്നവരെ പിടികൂടേണ്ടതില്ലെന്നും അവരുടെ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തൊഴില്‍ കാര്യാലയത്തിന് കൈമാറണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍ദിഷ്ട സമിതി തലസ്ഥാനത്തെ കമ്പോളങ്ങള്‍ ചിട്ടപ്പെടുത്താനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചും നിലവിലുള്ള പരിശോധന സ്കോഡുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വ്യവസായികളും നിക്ഷേപകരുമായി ചര്‍ച്ചചെയ്യും. സ്കോഡുകളുടെ മിന്നല്‍ പരിശോധനയിലൂടെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും പലതും അടച്ചുപൂട്ടേണ്ടി വരികയും ചെയ്തതിനാല്‍ സംഭവിച്ച സാമ്പത്തിക നഷ്ടം കണക്കിലെടുത്തു കൂടിയായിരിക്കും പരിശോധനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക. വ്യാപാര സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി വിവരം ധരിപ്പിക്കുകയും അവ നടപ്പിലാക്കുന്നതിന് നിശ്ചിത കാലാവധി അനുവദിക്കുകയും വേണമെന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികള്‍ ബന്ധപ്പെട്ട വകുപ്പിന് കത്തെഴുതുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ പിന്തുണയോടെ വ്യാപാരമേഖലയില്‍ പരിശോധന സ്കോഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നതോടെ ഈ മേഖലയില്‍ വന്‍പ്രതിസന്ധി സൃഷ്ടിക്കപ്പെടും. കൂടാതെ അനേകലക്ഷം വിദേശികളുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യും.
പിടികൂടുന്നവരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാടു കടത്തണമെന്ന നിര്‍ദേശം ഫ്രീവിസക്കാരെയും സ്പോണ്‍സറുടെ കീഴില്‍ തൊഴിലില്ലാത്തതിനാല്‍ ഇതര തൊഴിലുടമകളുടെ കീഴില്‍ ജോലിചെയ്തുവരുന്ന അനേകം പേരെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ നിലവില്‍ ജോലിചെയ്യുന്ന തൊഴിലുടമയുടെയോ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ തയാറുള്ളവരുടെയോ കീഴിലേക്ക് മാറാന്‍ പലരും നിര്‍ബന്ധിതരാകുന്ന സാഹചര്യമാകും ഭാവിയില്‍ ഉണ്ടാവുക.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___