പ്രതിവര്‍ഷം ഒരുലക്ഷം വീതം വിദേശികളെ ഒഴിവാക്കാന്‍ നീക്കം
കുവൈത്തില്‍ സ്വദേശിവത്കരണം
* 10 വര്‍ഷംകൊണ്ട് 10 ലക്ഷം വിദേശി തൊഴിലാളികളെ പുറത്താക്കും
* രാജ്യത്ത് നിലവിലുള്ള വിദേശി-സ്വദേശി ജനസംഖ്യ അനുപാതം സമനിലയിലെത്തിക്കും
* 2013 ഏപ്രില്‍ ഒന്നുമുതല്‍ വിദേശ തൊഴിലാളി സന്ദര്‍ശന വിസ താത്കാലികമായി നിര്‍ത്തലാക്കും
കുവൈത്ത്: രാജ്യത്ത് സ്വദേശി വത്കരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള വിദേശി-സ്വദേശി ജനസംഖ്യാനുപാതം ക്രമപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി വര്‍ഷംതോറും ഒരുലക്ഷം വിദേശ തൊഴിലാളികളെ വീതം കുറയ്ക്കാനാണ് തീരുമാനം. 10 വര്‍ഷം കൊണ്ട് 10 ലക്ഷം വിദേശ തൊഴിലാളികളെ രാജ്യത്തുനിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചതായി സാമൂഹിക തൊഴില്‍മന്ത്രി ദിക്ര അല്‍-റഷീദി വാര്‍ത്താ ലേഖകരെ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള വിദേശികള്‍ സ്വദേശികളുടെ മൂന്നിരട്ടിയാണ്. ഇത്രയും ഉയര്‍ന്ന ജനസംഖ്യാനുപാതം തുടരാനാവില്ല എന്നും സ്വദേശി-വിദേശി ജനസംഖ്യ സമനിലയിലെത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദം ഏറിവരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അനിയന്ത്രിതമായ വിദേശി തൊഴിലാളി തള്ളിക്കയറ്റം തടയുന്നതിന്റെ ഭാഗമായി 2013 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാവിധ തൊഴിലാളി സന്ദര്‍ശന വിസകളും നിര്‍ത്തലാക്കും. നിലവില്‍ രാജ്യത്ത് എത്തിയ സന്ദര്‍ശക വിസകള്‍ ക്രമീകരിക്കുന്നതുവരെയും നിരോധനം തുടരും. ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സംയുക്ത സമിതിക്ക് രൂപംനല്കി ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖകള്‍ പരിശോധിച്ച് ക്രമീകരിക്കുമെന്നും അല്‍ റഷീദി അറിയിച്ചു.
അതോടൊപ്പം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ ഉടമകളുടെ രേഖകള്‍ കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് രേഖകളുമായി പരിശോധിച്ച് രാജ്യത്ത് അനധികൃത വിദേശ തൊഴിലാളി റിക്രൂട്ടിങ് നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അല്‍-റഷീദി വ്യക്തമാക്കി.
അതേസമയം, കൊമേഴ്‌സ്യല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവര്‍ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്കുകയും തൊഴില്‍ മന്ത്രാലയം സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഫയലുകള്‍ പരിശോധിച്ച് പരിഗണിക്കും. എന്നാല്‍, പുതിയ അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഒരു ഓഫീസിലും സ്വീകരിക്കുന്നതല്ല എന്നും ഇതുസംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നല്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തില്‍ കൂടുതലുള്ള ഏതാനും രാജ്യക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചില പാര്‍ലമെന്‍റംഗങ്ങള്‍ ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് അല്‍-ഹമുദ് അല്‍-സബയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചില രാജ്യക്കാരുടെ എണ്ണം സ്വദേശി ജനസംഖ്യയേക്കാള്‍ 60 ശതമാനം കടന്നതായും ഇത് രാജ്യത്ത് കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്നും പാര്‍ലമെന്‍റംഗങ്ങള്‍ ഉന്നയിച്ചു. ഇതേസമയം, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ വിസ അനുവദിക്കുന്നതില്‍ വരുത്തിയ കടുത്ത നിയന്ത്രണംമൂലം വിദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിദേശീയരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കൂടുതലുള്ളത് ഇന്ത്യക്കാരാണ്.
2012 ഒക്ടോബര്‍ 30 വരെയുള്ള കുടിയേറ്റ വകുപ്പിന്റെ ഔദ്യോഗിക രേഖകളനുസരിച്ച് 6,52,220 പേര്‍. രണ്ടാംസ്ഥാനത്ത് ഈജിപ്തുകാരാണ്. സര്‍ക്കാറിന്റെ നീക്കങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണമുണ്ടാകും
* 10 വര്‍ഷംകൊണ്ട് 10 ലക്ഷം വിദേശി തൊഴിലാളികളെ പുറത്താക്കും
* രാജ്യത്ത് നിലവിലുള്ള വിദേശി-സ്വദേശി ജനസംഖ്യ അനുപാതം സമനിലയിലെത്തിക്കും
* 2013 ഏപ്രില്‍ ഒന്നുമുതല്‍ വിദേശ തൊഴിലാളി സന്ദര്‍ശന വിസ താത്കാലികമായി നിര്‍ത്തലാക്കും

അനിയന്ത്രിതമായ വിദേശി തൊഴിലാളി തള്ളിക്കയറ്റം തടയുന്നതിന്റെ ഭാഗമായി 2013 ഏപ്രില്‍ ഒന്നുമുതല്‍ എല്ലാവിധ തൊഴിലാളി സന്ദര്‍ശന വിസകളും നിര്‍ത്തലാക്കും. നിലവില്‍ രാജ്യത്ത് എത്തിയ സന്ദര്‍ശക വിസകള്‍ ക്രമീകരിക്കുന്നതുവരെയും നിരോധനം തുടരും. ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സംയുക്ത സമിതിക്ക് രൂപംനല്കി ഓണ്‍ലൈന്‍ സംവിധാനത്തില്‍ രേഖകള്‍ പരിശോധിച്ച് ക്രമീകരിക്കുമെന്നും അല്‍ റഷീദി അറിയിച്ചു.
അതോടൊപ്പം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ ഉടമകളുടെ രേഖകള്‍ കുവൈത്ത് ചേംബര്‍ ഓഫ് കൊമേഴ്‌സ് രേഖകളുമായി പരിശോധിച്ച് രാജ്യത്ത് അനധികൃത വിദേശ തൊഴിലാളി റിക്രൂട്ടിങ് നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അല്‍-റഷീദി വ്യക്തമാക്കി.
അതേസമയം, കൊമേഴ്‌സ്യല്‍ സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവര്‍ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്കുകയും തൊഴില്‍ മന്ത്രാലയം സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഫയലുകള്‍ പരിശോധിച്ച് പരിഗണിക്കും. എന്നാല്‍, പുതിയ അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഒരു ഓഫീസിലും സ്വീകരിക്കുന്നതല്ല എന്നും ഇതുസംബന്ധിച്ച് കര്‍ശനമായ നിര്‍ദേശം ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് നല്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തില്‍ കൂടുതലുള്ള ഏതാനും രാജ്യക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ചില പാര്‍ലമെന്‍റംഗങ്ങള്‍ ആഭ്യന്തരമന്ത്രി ശൈഖ് അഹ്മദ് അല്‍-ഹമുദ് അല്‍-സബയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചില രാജ്യക്കാരുടെ എണ്ണം സ്വദേശി ജനസംഖ്യയേക്കാള്‍ 60 ശതമാനം കടന്നതായും ഇത് രാജ്യത്ത് കടുത്ത അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കുമെന്നും പാര്‍ലമെന്‍റംഗങ്ങള്‍ ഉന്നയിച്ചു. ഇതേസമയം, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ വിസ അനുവദിക്കുന്നതില്‍ വരുത്തിയ കടുത്ത നിയന്ത്രണംമൂലം വിദേശികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിദേശീയരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ കൂടുതലുള്ളത് ഇന്ത്യക്കാരാണ്.
2012 ഒക്ടോബര്‍ 30 വരെയുള്ള കുടിയേറ്റ വകുപ്പിന്റെ ഔദ്യോഗിക രേഖകളനുസരിച്ച് 6,52,220 പേര്‍. രണ്ടാംസ്ഥാനത്ത് ഈജിപ്തുകാരാണ്. സര്‍ക്കാറിന്റെ നീക്കങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണമുണ്ടാകും
Prince
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___