Wednesday 13 March 2013

[www.keralites.net] നോക്കു കൂലി ...

 

കഴിഞ്ഞ ദിവസം ടെക്നോപാർക്കിലെ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കമ്പനിയായ ഡിജിറ്റൽ ബാന്റ് ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡിൽ കണ്ടെയ്നർ ട്രക്കിലെത്തിച്ച സാധാനങ്ങൾ ഇറക്കി ഓഫീസിലേക്ക് കയറ്റാൻ തൊഴിലാളികൾ ചോദിച്ചത് 70,000 രൂപ. മേശയും കസേരയും ഉൾപ്പടെയുള്ള സാധനങ്ങൾ ഇറക്കാനാണ് ഭീമമായ കൂലി ചോദിച്ചത്. ഒടുവിൽ തൊഴിലാളികളെ അമ്പരപ്പിച്ചു കൊണ്ട് ടെക്കികൾ ചുമട്ടുകാരായി. കമ്പനി എം.ഡി ദീപു എസ്. നാഥ് സാധനങ്ങൾ ചുമന്ന് ടീമംഗങ്ങൾക്ക് പ്രചോദനം പകർന്നു. 

സംഭവത്തെ പറ്റി എം.ഡി ദീപു എസ്.നാഥ് സിറ്റി കൗമുദിയോട് പറഞ്ഞു. "ട്രക്കിൽ നിന്ന് സാധനങ്ങൾ ഇറക്കി നൽകിയാൽ ഓഫീസിലേക്ക് എടുത്തു വച്ചുകൊള്ളാമെന്ന് പറഞ്ഞപ്പോൾ ആദ്യം അവർ കരുതിയത് തമാശയാണെന്നാണ്. സീരിയസാണെന്നറിഞ്ഞപ്പോൾ എന്നെക്കൊണ്ട് അത് സാധിക്കില്ലെന്ന് അവർ പറഞ്ഞു. എന്റെ വാക്കിൽ ഉറച്ചു നിന്നപ്പോൾ അവർ സാധനങ്ങൾ ഇറക്കാൻ തുടങ്ങി. അവർ താഴെയിറക്കിയ ബോക്സുകൾ ഓരോന്നായി ഞാൻ ഓഫീസിലേക്കെടുത്തു. സംഭവമറിഞ്ഞ് എന്റെ ഓഫീസിലെ 29 ജീവനക്കാരും ഓടിയെത്തി. എക്സിക്യൂട്ടീവ് വേഷം ധരിച്ചവർ ചുമലിലും തലയിലുമായി സാധനങ്ങൾ എടുത്തു. മറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന ചിലരും സഹായഹസ്തവുമായെത്തി," 
ജീവനക്കാർ സാധനം ചുമന്നതിനെ തൊഴിലാളികൾ എതിർത്തില്ല. ഒടുവിൽ 14000 രൂപ വാങ്ങി ഹാപ്പിയായി അവർ പോവുകയും ചെയ്തു. രണ്ട് മണിക്കൂർ കൊണ്ട് ടെക്കികൾ സാധനങ്ങൾ മുഴുവൻ ഓഫീസിനുള്ളിലെത്തിച്ചു. ടെക്നോപാർക്കിൽ എത്തിക്കുന്ന സാധനങ്ങൾ വേഗത്തിൽ ഓഫീസിനുള്ളിൽ എത്തിക്കണമെന്നുണ്ട്. ട്രാഫിക് ബ്ളോക്ക് ഉണ്ടാകുമെന്നതിനാൽ സാധനങ്ങളുമായെത്തുന്ന ട്രക്കുകൾ ഒരു മണിക്കൂർ സമയത്തിലധികം ഇവിടെ പാർക്ക് ചെയ്യാനും അനുവദിക്കാറില്ല. കണ്ടെയ്നറിൽ സീൽ ചെയ്ത് കൊണ്ടുവന്ന സാധനമായതിനാൽ ഇവിടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇറക്കണമെന്നാണ് നിയമം. ഇതിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഈ സാഹചര്യങ്ങൾ മുതലെടുത്താണ് തൊഴിലാളികൾ കൂലി കൂടുതൽ ആവശ്യപ്പെട്ടത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment