Tuesday 12 March 2013

[www.keralites.net] 2012ലെ മികച്ച ബാറ്റിംഗ് പ്രകടനം വിരാട് കോഹ്‌ലിയുടേത്‌

 

2012ലെ മികച്ച ബാറ്റിംഗ് പ്രകടനം വിരാട് കോഹ്‌ലിയുടേത്‌...

Virat-Kohli-India-v-Sri-L-008-(1)

2012ലെ ആറാമത് ഇഎസ്പിഎന്‍ -ക്രിക്ക്ഇന്‍ഫോ അവാര്‍ഡ് ഇന്ത്യയുടെ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിക്ക്. കഴിഞ്ഞ വര്‍ഷത്തെ സി ബി സിരീസില്‍ ശ്രീലങ്കയ്‌ക്കെതിരെ 86 പന്തില്‍ നിന്ന് പുറത്താകാതെ നേടിയ 133 റണ്‍സിന്റെ പ്രകടനമാണ് കോഹ്‌ലിയെ അവാര്‍ഡിനര്‍ഹനാക്കിയത്. കോഹ്‌ലിയുടെ ഈ ഉജ്ജ്വല പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 320 റണ്‍സെന്ന വിജയലക്ഷ്യം 37 ഓവറിനുള്ളില്‍ തന്നെ മറികടന്നിരുന്നു.

കോഹ്ലിയെ അവാര്‍ഡിനര്‍ഹനാക്കിയ പ്രകടനം

കെവിന്‍ പീറ്റേഴ്‌സന്റെ, ഇന്ത്യക്കെതിരെ കഴിഞ്ഞ ഡിസംബറില്‍ നടന്ന ടെസ്റ്റില്‍, 186 റണ്‍സ് നേടിയ പ്രകടനം 2012ലെ ടെസ്റ്റിലെ മികച്ച ബാറ്റിങ്ങ് പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റ് കൊയ്ത ദക്ഷിണാഫ്രിക്കയുടെ ഫിലാന്‍ഡറുടെ പ്രകടനം ടെസ്റ്റിലെ മികച്ച ബോളിങ്ങ് പ്രകടനമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ശ്രീലങ്കയുടെ തിസേര പെരേരയുടെ 44 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് നേടിയ പ്രകടനം ഏകദിനത്തിലെ മികച്ച ബോളിങ്ങായി തിരഞ്ഞെടുക്കപ്പെട്ടു.

ഫിലാന്‍ഡറുടെ പ്രകടനം 30 റണ്‍സ് കൊടുത്ത് 5 വിക്കറ്റ് നേടിയ പ്രകടനം

തിസേര പെരേരയുടെ 44 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് നേടിയ പ്രകടനം

T20 മത്സരത്തിലെ മികച്ച ബാറ്റിങ്ങായി Twenty20 ലോകകപ്പ് ഫൈനലില്‍ സാമുവല്‍സ് ശ്രീലങ്കയ്‌ക്കെതിരെ നേടിയ 78 റണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു.

ആ മത്സരത്തില്‍ 13 ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കടന്നിട്ടില്ലായിരുന്നു. ആ ടൂര്‍ണമെന്റില്‍ തന്നെ, ഇംഗ്ലണ്ടിനെതിരെ 31 റണ്‍സ് നല്‍കി 5 വിക്കറ്റ് നേടിയ മലിംഗയുടെ പ്രകടനമാണ് 2012ലെ മികച്ച T20 ബോളിങ്ങ്.

രാഹുല്‍ ദ്രാവിഡ്, ഇയാന്‍ ചാപ്പല്‍, റമീസ് രാജ, ജെഫ് ബോയ്‌ക്കോട്ട്, സഞ്ജയ് മഞ്ജരേക്കര്‍, റസ്സല്‍ ആര്‍ണോള്‍ഡ് തുടങ്ങിയവരടങ്ങിയ പതിനാലംഗ ജൂറിയാണ് അവാര്‍ഡിനര്‍ഹമായവയെ തിരഞ്ഞെടുത്തത്

 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment