നോണ്‍വെജ് എത്ര കഴിച്ചാലും കുഴപ്പമില്ല
മാംസാഹാരത്തില്‍ കാര്യമായി ഫൈബര്‍ ഇല്ല. മറിച്ച് വലിയതോതില്‍ കൊഴുപ്പ് അടങ്ങിയിട്ടുമുണ്ട്. മാംസം കഴിച്ചാല്‍ തടിവെക്കാം, കലോറി കൂട്ടാം എന്നേയുള്ളൂ. കൊഴുപ്പ് ഉള്ളില്‍ ചെല്ലുന്നത് മൂലം, ഭാവിയില്‍ കൊളസ്‌ട്രോള്‍ കൂടാനുള്ള സാധ്യതയും അധികമാണ്. മറ്റ് മാംസാഹാരങ്ങളെ അപേക്ഷിച്ച് ചിക്കനാണ് ഇടയ്‌ക്കെങ്കിലും കഴിക്കാന്‍ പറ്റുന്നത്. ബീഫ്, മാട്ടിറച്ചി, പോര്‍ക്ക് എന്നിവയില്‍ കൊഴുപ്പ് കൂടുതലാണ്. ഇവ കഴിക്കുകയും അനങ്ങാതിരിക്കുകയും ചെയ്യുമ്പോള്‍ പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളുണ്ടാവും.
വെള്ളം കുടിക്കുന്ന കാര്യത്തിലോ
ചെറിയ കുട്ടികള്‍ ഏഴ്-എട്ട് ഗ്ലാസ് വെള്ളം കുടിക്കണം. കൗമാരപ്രായത്തിലെത്തുമ്പോഴേക്കും പത്ത് മുതല്‍ പതിനഞ്ച് ഗ്ലാസ് വെള്ളം വേണം. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശീലിപ്പിക്കുക. കഴിവതും നിറത്തിനോ സ്വാദിനോ എന്തെങ്കിലും ചേര്‍ക്കാതെ പച്ചവെള്ളം തന്നെ തിളപ്പിച്ച് ഉപയോഗിക്കുക.
ഭക്ഷണം പാകം ചെയ്ത് ഇത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നുണ്ടോ
ഭക്ഷണം പാകം ചെയ്തുകഴിഞ്ഞാല്‍ ചൂടോടെ കഴിക്കുന്നതാണ് നല്ലത്. കുറെ സമയം വെച്ചിരുന്നാല്‍ ഭക്ഷണത്തില്‍ പലതരം രാസമാറ്റങ്ങള്‍ ഉണ്ടാവും. മാംസഭക്ഷണമാണെങ്കില്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും അതില്‍ മാറ്റങ്ങള്‍ വരും. ഇറച്ചി പാകപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. ഫ്രിഡ്ജിലെ തണുപ്പിലും ഇറച്ചിയില്‍ വൈറസുകള്‍ വളരാനിടയുണ്ട്.
ദിവസവും മുട്ട കഴിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല
വളരുന്ന പ്രായത്തില്‍ മുട്ടയുടെ വെള്ളയും മഞ്ഞയും കഴിക്കാം. മുട്ട ഒരു സമ്പൂര്‍ണ ആഹാരമാണ്. എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. 14 വയസ്സുവരെ മുട്ട സ്ഥിരമായി കഴിക്കുന്നതില്‍ കുഴപ്പമില്ല. എന്നാലും ആഴ്ചയില്‍ ഒരു മൂന്ന് മുട്ടയുടെ ആവശ്യമേ വരുന്നുള്ളൂ. ഒരു മുട്ടയുടെ മഞ്ഞയില്‍ മാത്രം ഏകദേശം 1500 മില്ലീഗ്രാം കൊളസ്‌ട്രോളുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. ഫ്രൈ ചെയ്യുമ്പോള്‍ എണ്ണ കൂടുതല്‍ വേണ്ടിവരും. അതുകൊണ്ട് മുതിരുമ്പോള്‍ മഞ്ഞ ഒഴിവാക്കാം.
എണ്ണ ഏതായാലും കുഴപ്പമില്ല
സാധാരണഗതിയില്‍ വെളിച്ചെണ്ണ തന്നെയാണ് നല്ലത്. അളവുകുറയ്ക്കണമെന്ന് മാത്രം. ഒരു ഗ്രാം വെളിച്ചെണ്ണയില്‍നിന്ന് ഒമ്പത് കാലറി കിട്ടും. വെളിച്ചെണ്ണയ്ക്ക് ചില ദുഷ്‌പേരുകളുണ്ട്. കൊഴുപ്പാണ്, സാച്ചറേറ്റഡ് ഫാറ്റാണ്, കൊളസ്‌ട്രോളാണ് എന്നൊക്കെ. പക്ഷേ നമുക്ക് ആവശ്യമുള്ള ലോറിക് ആസിഡ് പോലുള്ളവ ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്തെണ്ണ ഉപയോഗിച്ചാലും അളവ് കുറച്ചുപയോഗിക്കുന്നതാണ് നല്ലത്.
അവര്‍ സംസാരിക്കട്ടെ, പക്ഷേ കരുതല്‍ ആവാം...
ചെറിയ ്രപായത്തിേല കുട്ടികള്‍ ്രപണയബന്ധങ്ങൡെലാക്കെ െചന്നുചാടുകയാണ്
ചില രക്ഷിതാക്കള്‍ പറയുന്നത് കേള്‍ക്കാം, ഒരു ദിവസം ഇവളുടെ മുറിയില്‍ ചെന്നപ്പോള്‍ ഒരു ചാര്‍ജര്‍ കണ്ടു. കുറച്ചു കഴിഞ്ഞുനോക്കിയപ്പോള്‍ ഒരു ഫോണ്‍ കണ്ടു എന്നൊക്കെ. അങ്ങനെ പോര. കുട്ടിയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഒരറിവ് വേണം. കൂട്ടുകാര്‍ ആരൊക്കെയാണെന്ന ധാരണ ഉണ്ടായിരിക്കണം. അടുത്തിടെയായി മാതാപിതാക്കളില്‍ നിന്ന് വല്ലാതെ അകന്നു നില്‍ക്കുകയോ എന്തെങ്കിലും ഒളിച്ചുവെക്കുകയോ ചെയ്യുക, ഫോണ്‍ ഇന്റര്‍നെറ്റ് എന്നിവ വല്ലാത്ത ആവേശത്തോടെ കൈകാര്യം ചെയ്യുക, പഠനനിലവാരത്തില്‍ കുറവ് വരിക എന്നിങ്ങനെയുണ്ടെങ്കില്‍ അവരുടെ മേല്‍ ഒരു കണ്ണുവേണം.
േഫാണ്‍ ബന്ധങ്ങളും സൗഹൃദങ്ങളുെമാക്കെ െപരുകുന്നുണ്ട്
ആണ്‍കുട്ടികളുമായും പെണ്‍കുട്ടികളുമായും മിണ്ടരുതെന്ന് പറഞ്ഞ് നിയന്ത്രിക്കേണ്ടതില്ല. തമ്മില്‍ സംസാരിക്കാനുള്ള അവസരം കൊടുക്കണം. പക്ഷേ, അതിലൊരു കരുതല്‍ വേണമെന്ന് മാത്രം. കുട്ടികള്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റുന്നില്ല, എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കും, എല്ലാ കാര്യങ്ങളും പരസ്പരം ഷെയര്‍ ചെയ്യും ഇങ്ങനെയൊക്കെയാണെങ്കില്‍ ആ സൗഹൃദത്തില്‍ ഒരു കണ്ണുവേണമെന്ന് സാരം. അതിന്റെയര്‍ത്ഥം കുട്ടിയെ എല്ലാത്തില്‍ നിന്നും അകറ്റണമെന്നല്ല. ആവശ്യമുള്ളപ്പോള്‍ കുട്ടിയെ നിയന്ത്രിക്കുകയും അതേ സമയം സൗഹൃദം നിലനിര്‍ത്തുകയും വേണം. പല രക്ഷിതാക്കളും കുട്ടി ചെറുതായിരിക്കുമ്പോള്‍ അധികം നിയന്ത്രിക്കുകയൊന്നുമില്ല. കൗമാര പ്രായത്തിലെത്തുമ്പോഴേ നിയന്ത്രണം തുടങ്ങു. പെട്ടെന്നൊരു ദിവസം, ഇനി നിന്നെ കുറച്ച് നിയന്ത്രിച്ചിട്ട് തന്നെ കാര്യമെന്നു കരുതി കുട്ടിയെ സമീപിച്ചാല്‍ അത് ഏശില്ലെന്ന് മാത്രം.
മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ടത് ആവശ്യമായി വരികയാണെങ്കില്‍ നല്‍കാം. അത് കോള്‍ബാറിങ്ങ് സമ്പ്രദായമുള്ള മൊബൈലായാല്‍ നല്ലത്. ഒരുനമ്പറില്‍ മാത്രമേ കുട്ടിക്ക് വിളിക്കാനാവൂ.
No comments:
Post a Comment