Sunday 9 December 2012

[www.keralites.net] 12.12.12 രജനീകാന്തിന്റെ മാജിക് ബര്‍ത്ത്‌ഡേ

 

12.12.12 രജനീകാന്തിന്റെ മാജിക് ബര്‍ത്ത്‌ഡേ


 


 

Fun & Info @ Keralites.netചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 62-ാം പിറന്നാള്‍ ആഘോഷം കെങ്കേമമാക്കാന്‍ തമിഴകത്ത് ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങി. രജനിയുടെ 'മാജിക് ബര്‍ത്ത്‌ഡേ' എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന 62-ാം പിറന്നാള്‍ കടന്നുവരുന്ന ദിവസത്തിന് ഇത്തവണ നിരവധി സവിശേഷതകളുണ്ട്. 12.12.12. ആണ് ഈ തീയതി എന്നതാണ് ഒരു പ്രത്യേകത. ഈ മൂന്ന് അക്കങ്ങളും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ 36 ആണ്. ബാംഗ്ലൂരില്‍ കണ്ടക്ടറായി ജോലിചെയ്തശേഷം രജനീകാന്ത് സിനിമയില്‍ എത്തിയിട്ടിപ്പോള്‍ 36 വര്‍ഷം പൂര്‍ത്തിയാകുന്നു. 36 എന്ന സംഖ്യ തിരിച്ചിട്ടാലും രജനിക്ക് അനുകൂലമാണ്. 

62-ന്റെ പടികടന്ന് അദ്ദേഹം ഇപ്പോള്‍ ചുവടുവക്കുന്നത് 63-ാം വയസ്സിലേക്ക്. 2007-ല്‍ പുറത്തിറങ്ങിയ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ശിവാജിയുടെ ത്രീഡി പതിപ്പ് റിലീസാകുന്നതും 12.12.12- നാണെന്നതാണ് മറ്റൊരു കാര്യം. ശിവാജി ത്രിമാനതലത്തിലേക്ക് മാറ്റുന്ന ജോലികള്‍ ആഗസ്തില്‍തന്നെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും അപൂര്‍വമായ ദിവസത്തിലെത്തുന്ന അദ്ദേഹത്തിന്റെ 62-ാം പിറന്നാള്‍ ദിവസം ഇത് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളായ എ.വി.എം. പ്രൊഡക്ഷന്‍സ് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഈ അപൂര്‍വദിനം അനശ്വരമാക്കുക എന്ന നിലയിലേക്കാണ് ആരാധകര്‍ പിറന്നാള്‍ ആഘോഷം ഒരുക്കുന്നതും. ആരാധകരെക്കൂടാതെ രജനിയുടെ മക്കളായ ഐശ്വര്യയും സൗന്ദര്യയും വിപുലമായ ആഘോഷപരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. 

വിജയ് ആന്റണി സംഗീതം നിര്‍വഹിച്ച രജനീകാന്തിനെക്കുറിച്ചുള്ള സംഗീത ആല്‍ബം 12.12.12 നാണ് ചെന്നൈയില്‍ പുറത്തിറക്കുന്നത്. രജനിയുടെആരാധകനായ ബി. ലോറന്‍സാണ് ആല്‍ബം പുറത്തിറക്കുന്നത്. രജനിയുടെ 62-ാം പിറന്നാളിന്റെ യാദൃച്ഛികത ഇതുകൊണ്ടും തീരുന്നില്ല. 

വര്‍ഷങ്ങള്‍ക്കുമുമ്പ് രജനീകാന്ത് മൂന്നുവേഷങ്ങളില്‍ അഭിനയിച്ച 'മൂന്ന്‌റു മുഖം' എന്ന ചിത്രത്തിലെ ഒരു കഥാപാത്രമായ അലക്‌സ് പാണ്ഡ്യന്‍ ഇതേ പേരില്‍ പ്രദര്‍ശനത്തിനെത്തുന്നതും 12.12.12 -നാണ്. അലക്‌സ് പാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ നായകന്‍ കാര്‍ത്തിയാണ്. രജനീകാന്തിന്റെ സമഗ്രമായ ജീവചരിത്രഗ്രന്ഥവും ഡിസംബര്‍ 12-ന് പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇതിന്റെ പ്രസാധകര്‍.രജനിയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ പോസ്റ്ററുകളിലും കട്ടൗട്ടുകളിലും ആരാധകരുടെ പാലഭിഷേകം പതിവുരീതിയാണ്. 

ചിലര്‍ അദ്ദേഹത്തിനുവേണ്ടി പ്രത്യേകപ്രാര്‍ഥനകളും പൂജകളും വഴിപാടും നടത്തും. ഇതോടൊപ്പംതന്നെ മറ്റൊരു കൂട്ടം ആരാധകരാകട്ടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഇത്തവണ ചെന്നൈയിലും മറ്റു ഭാഗങ്ങളിലും രക്തദാനം, പാവപ്പെട്ടവര്‍ക്ക് വസ്ത്ര വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരാധകര്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment