Wednesday 12 December 2012

[www.keralites.net] 12-12-12 ല്‍ പിറന്ന കുഞ്ഞിന് 12 കൈവിരലുകള്‍

 

12-12-12 ല്‍ പിറന്ന കുഞ്ഞിന് 12 കൈവിരലുകള്‍


കോട്ടയം: ഷാനു-നിവ്യ ദമ്പതിമാര്‍ക്ക് 12-12-12 ല്‍ ലഭിച്ചത് ഓമനത്തമുള്ള ആണ്‍കുഞ്ഞിനെ. നൂറ്റാണ്ടിലൊരിക്കല്‍ ദിവസവും മാസവും വര്‍ഷവും ഒരേഅക്കത്തില്‍വന്ന ബുധനാഴ്ചപിറന്ന കുഞ്ഞിന് ഈ ദിനത്തിന്റെ ഓര്‍മ്മയ്ക്കായി 12 കൈവിരലുകള്‍. ഇരുകൈയിലും ആറ് വിരലുകള്‍വീതം. 

കോട്ടയം പാക്കില്‍ മൂലേപറമ്പില്‍ ഷാനുവിന്റെയും നിവ്യാരവിയുടെയും ആദ്യകുഞ്ഞാണ് 2012 ഡിസംബര്‍ 12 ന് രാവിലെ 9.07 ന് കോട്ടയം ജില്ലാ ആസ്പത്രിയില്‍ ജനിച്ചത്. ഡിസംബര്‍ 18 ന് ആണ് പ്രസവദിവസമായി ഡോക്ടര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാധാരണ പ്രസവമായിരുന്നു. ഡോ. റോസമ്മ ജോണിന്റെ പരിചരണത്തിലായിരുന്നു നിവ്യാരവി. 

അമ്മയും കുഞ്ഞും ജില്ലാ ആസ്പത്രിയില്‍ സുഖമായി കഴിയുന്നു. ഓട്ടോ ഡ്രൈവറാണ് ഷാനു. 12-12-12 ദിനത്തില്‍ കോട്ടയം ജില്ലാ ആസ്പത്രിയില്‍ എട്ട് സിസേറിയനുകളും നാല് സാധാരണ പ്രസവവും നടന്നു.

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment