Friday 23 November 2012

[www.keralites.net] ആകാശത്തിന്റെഎന്‍ഡവര്‍ ഇനി ഭൂമിക്ക് സ്വന്തം

 

ആകാശത്തിന്റെഎന്‍ഡവര്‍ ഇനി ഭൂമിക്ക് സ്വന്തം

ലോസ് ആഞ്ചെലസ്: ലോസ് ആഞ്ചെലസ് അന്താരാഷ്ട്ര വിമാനവളത്തില്‍ തടിച്ചു കൂടിയ ആയിരങ്ങളെ സാക്ഷിയാക്കി നാസയുടെ ബഹിരാകാശപപടകം എന്‍ഡവര്‍ അതിന്റെയാത്രകള്‍ അവസാനിപ്പിച്ചു. ഫ്ളോറിഡയിലെ കേപ് കനാവരലില്‍ നിന്നും പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ബോയിങ് 747 വിമാനത്തിനു മേല്‍ ചേക്കേറിയായിരുന്നു എന്‍ഡവറിന്റെഅന്ത്യയാത്ര. ഇനി മുതല്‍ എന്‍ഡവര്‍ മ്യൂസിയത്തില്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ വിശ്രമിക്കും.
കാലിഫോര്‍ണിയയുടെ ആകാശങ്ങളെ പുളകിതമാക്കി എന്‍ഡവര്‍ നടത്തിയ അവസാന യാത്ര അമേരിക്കന്‍ മാധ്യമങ്ങള്‍ കെണ്ടാടി. ഇത് ഒരേസമയം ഏറെ ആസ്വാദ്യകരവും ദൂ:ഖകരവുമാണെന്ന് കാഴ്ചക്കാരിലാരാളായ ടോഡ് അങ്കര്‍ പറഞ്ഞു. 'ഒരു യുഗത്തിന്‍െറ അന്ത്യമാണിത്. അമേരിക്ക എന്തു ചെയ്തുവെന്ന് ഇത് വിളിച്ചു പറയുന്നുണ്ട്. തീര്‍ച്ചയായയും നാമതില്‍ അഭിമാനിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് ദിവസമായി ഫ്ളോറിഡയിലെ കെന്നഡി സ്പേസ്സെന്‍ററില്‍ നിന്ന് തുടങ്ങി രാജ്യത്തുട നീളം പ്രയാണത്തിലായിരുന്നു എന്‍ഡവര്‍. ഏതാനും ആഴ്ച ലോസ് ആഞ്ചലസിലെ യുനൈറ്റഡ് എയര്‍ലൈന്‍സ് ഹാങ്കറിലായിരുക്കും എന്‍ഡവര്‍ സൂക്ഷിക്കുക. അതിന് ശേഷം കാലിഫോര്‍ണിയ സ്പേസ് സെന്‍ററിലേക്ക് മാറ്റും. ഒക്ടോബര്‍ 30 ഓടെ എന്‍ഡവര്‍ പ്രദര്‍ശനത്തിന് തയ്യറാറാവും. ലോസ് ആഞ്ചലസ് നഗരത്തില്‍ നിന്നും റോഡ് വഴിലാണ് എന്‍ഡവര്‍ കലിഫോര്‍ണിയ സയന്‍സ് സെന്‍്ററില്‍ എത്തിക്കുക.19 കിലോമീറ്റര്‍ വരുന്ന ഈ യാത്രയില്‍ വമ്പന്‍ ബഹിരാകാശ വാഹനത്തിന് വഴിയൊരുക്കാനായി 400 മരങ്ങളാണ് അധികൃതര്‍ മുറിക്കുന്നത്. എന്നാല്‍ മുറിക്കുന്നവക്ക് പകരമായി ആയിരം മരങ്ങള്‍ നഗരത്തില്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും.
നാസയുടെ അഞ്ചാമത്തെ ബഹിരാകാശപടകമായിരുന്നു എന്‍ഡവര്‍. ചലഞ്ചര്‍ എന്ന പേടകം 1986 ജനുവരി 28-ന് ബഹിരാകാശ ദൗത്യത്തിനിടെ ദുരന്തത്തില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു എന്‍ഡവര്‍ നിര്‍മിച്ചത്. ചലഞ്ചര്‍ ദുരന്തത്തില്‍ ആറ് ബഹിരാകാശയാത്രികര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദശാബ്ദക്കാലം നീണ്ട കരിയറിനിടെ 185 മില്യന്‍ കിലോമീറ്ററാണ് എന്‍ഡവര്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു അവസാന ദൗത്യം. 25 ദൗത്യങ്ങള്‍ എന്‍ഡവര്‍ പൂര്‍ത്തീകരിച്ചു. ഇതിനിടെ 280 ദിവസം ബഹിരാകാശത്ത് ചെലവഴിക്കുകയും ചെയ്തു.
1992 മേയ് ഏഴിനാണ് എന്‍ഡവര്‍ ആദ്യമായി പറന്നത്. 2010 ല്‍ എന്‍ഡവറിന്റെദൗത്യം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷേ ഒരു വര്‍ഷം കൂടി എന്‍ഡവര്‍ നാസയെ സേവിച്ചു. 2011 മേയ് 16 നായിരു അവസാനത്തെ വിക്ഷേപണം.
ക്യാപ്റ്റന്‍ ജെയിംസ് കുക്ക് സമുദ്രയാത്രക്ക് ഉപയോഗിച്ച ബ്രിട്ടന്റെകപ്പലായ എന്‍ഡവറിന്റെഓര്‍മ്മക്കായാണ് പുതിയ ബഹിരാകാശ വാഹനത്തിനും അതേ പേര് നല്‍കിയത്. റോക്ക് വെല്‍ ഇന്‍്റര്‍ നാഷണല്‍ എന്ന കമ്പനിയാണ് 1991 ല്‍ എന്‍ഡവര്‍ നിര്‍മിച്ച് നല്‍കിയത്. 1992 മെയ് മാസത്തിലെ പ്രഥമ വിക്ഷേപണത്തില്‍ തന്നെ, വഴിതെറ്റിയ ഇന്റെസാറ്റ് (INTELSAT) എന്ന വാര്‍ത്താവിനിമയ ഉപഗ്രഹത്തെ നേര്‍വഴിയിലാക്കി.
മായേ ജെമിസണ്‍ എന്ന പ്രഥമ ആ¤്രഫാ-അമേരിക്കന്‍ വനിതാ ഗഗനസഞ്ചാരിയും ആ വര്‍ഷം സെപ്റ്റംബര്‍ 12 നു ബാഹിരാകാശ യാത്ര നടത്തി. 1998 ഡിസംബറില്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ട ഘടകങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചതും എന്‍ഡവര്‍ തന്നെയായിരുന്നു.


 
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment