Friday 2 November 2012

[www.keralites.net] പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം

 

പൊതുജനങ്ങള്‍ക്ക് പോലീസിലേക്ക് എസ്.എം.എസ്. അയയ്ക്കാം

തിരുവനന്തപുരം: പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട ഏതു വിവരവും 9497900000 എന്ന നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് എസ്.എം.എസ്. ചെയ്യാം.

ജീവനും സ്വത്തിനും അപ്രതീക്ഷിതമായി നേരിടുന്ന ഭീഷണി, ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കോ, അപകടങ്ങള്‍ക്കോ ദൃക്‌സാക്ഷിയാവുകയും എന്നാല്‍ സ്ഥലത്ത് പോലീസ് സാന്നിദ്ധ്യം ഇല്ലാതിരിക്കുകയും ചെയ്യുക, ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള സംശയാസ്പദമായ ആളുകളെയോ വസ്തുക്കളെയോ സംബന്ധിച്ച് വിവരം ലഭിക്കുക, സാമൂഹിക വിരുദ്ധരുടെ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെടുക, പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുക, കൂടുതല്‍ സമയം ട്രാഫിക് കുരുക്കില്‍ അകപ്പെടുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ശല്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലും ലോക്കല്‍ പോലീസിനെയോ ബന്ധപ്പെട്ട അധികൃതരെയോ വിവരം അറിയിച്ചിട്ടും നടപടി വൈകുന്ന സാഹചര്യങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

പോലീസ് സഹായം ലഭിക്കുന്നതിനും പരാതികള്‍ നല്‍കുന്നതിനും നിലവിലുള്ള മറ്റു സംവിധാനങ്ങളും ഫോണ്‍ നമ്പരുകളും ഇനി പറയുന്നു. ഹൈവേ അലര്‍ട്ട് - 9846100100, റെയില്‍അലര്‍ട്ട് - 9846200100, ജില്ലാ തലത്തിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ - 100, വനിതാ ഹെല്‍പ്പ് ലൈന്‍ - 1091 / 9995399953, ട്രാഫിക് അലര്‍ട്ട് - 1099, ക്രൈം സ്റ്റോപ്പര്‍ - 1090, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ - 0471 - 2318188, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ - 1098, സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം ആന്‍ഡ് കോസ്റ്റല്‍ പോലീസ് അലര്‍ട്ട് - 0471 2556699/00, കേരള പോലീസ് ഹെല്‍പ്‌ലൈന്‍ - 0471 - 3243000 / 44000 /45000.

Mathrubhumi
.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment