Monday 19 November 2012

[www.keralites.net] ശരണഘോഷവുമായി...

 

ശരണഘോഷവുമായി...


ശബരിമല തീര്‍ഥാടന കാലം നാടിനെ അനിര്‍വചനീയമായ ഭക്തിയിലും ചൈതന്യത്തിലും ആറാടിക്കുന്നു. എവിടെയും കാണാനാവും അതിന്റെ പ്രകാശം. ദേശാന്തരങ്ങള്‍ താണ്ടി വിവിധ ഭാഷക്കാരും വേഷക്കാരും ശരണഘോഷവുമായി ശബരീശ സന്നിധിയിലേക്ക്. എവിടെ നോക്കിയാലും കാണുക മുദ്രയണിഞ്ഞ അയ്യപ്പന്മാരെയാണ്. ഭഗവാനും ഭക്തനും അയ്യപ്പന്‍ തന്നെയാകുന്ന മഹത്ദര്‍ശനമാണിവിടെ. ശരണംവിളികള്‍ സദാമുഴങ്ങുന്ന ആകാശവും ഭൂമിയും. ഇവിടെ ജാതിയും മതവുമില്ല. ഒരു ഭേദചിന്തയുമില്ല. ഉച്ചനീചത്വമില്ല. ഒരേ ചിന്തയും ലക്ഷ്യവും. പ്രകൃതിയിലേക്കുള്ള മടക്കയാത്രകൂടിയാകുന്നു, ഇത്. നമ്മുടെ ഭൂമിയേയും അതിലെ സകല സസ്യജന്തുജാലങ്ങളേയും വിശുദ്ധമായി കാണണമെന്നും പൂജിക്കണമെന്നും ഈ യാത്ര മനുഷ്യകുലത്തെ ഓര്‍മ്മിപ്പിക്കുന്നു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരായ വി.എസ്.ഷൈന്‍ , ടി.കെ.പ്രദീപ് കുമാര്‍ , ഇ.വി.രാഗേഷ്, ശിവപ്രസാദ്, പി.പി.രതീഷ്, ലതീഷ് പൂവത്തൂര്‍ , സാജന്‍ വി നമ്പ്യാര്‍ എന്നിവര്‍ എടുത്ത ശബരിമലദൃശ്യങ്ങള്‍ .

Fun & Info @ Keralites.net
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യ നര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണ കീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ...


Fun & Info @ Keralites.net
കണ്ണില്ലാത്ത
കലിപ്പുറത്ത് കയറി-
പ്പോകുന്നതാരൊക്കെ, യീ-
മണ്ണില്‍ച്ചോരയൊഴുക്കീടുന്ന മദമാ-
ത്സര്യത്തമോ വീഥിയില്‍ ?
കണ്ണീര്‍പമ്പയിലൊന്നു
മുങ്ങി നിവരു-
ന്നേരത്ത് തീരത്ത് നിന്‍-
പുണ്യത്തെ,
പുലിമേലിരിക്കുമുദയത്തെ
കണ്ടു കൂപ്പുന്നു ഞാന്‍ ! / എസ്.രമേശന്‍ നായര്‍






Fun & Info @ Keralites.net
കൃത്യമായി വ്രതം നിന്ന് ഗുരുഭൂതന്റെ അനുഗാമികളായി നിരന്തരമായ ശരണം വിളികളോടെ മലകയറുന്നവര്‍ ലൗകികമായ ബാധകളില്‍നിന്ന് രക്ഷതേടി ആധ്യാത്മികമായ ഒരു അവബോധത്താല്‍ ധന്യത നേടുന്നു. ലോകത്ത് മത-ജാതി പ്രാദേശിക വ്യത്യാസങ്ങളില്ലാത്ത ഏക തീര്‍ത്ഥാടനമാണ് ശബരിമല'മലകയറ്റം'. - ഡി. വിനയചന്ദ്രന്‍





Fun & Info @ Keralites.net
പതിനെട്ടാംപടി ദിവ്യമാണ്. സത്യധര്‍മങ്ങളുടെ ആസ്ഥാനവും. വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കാത്തവര്‍ക്ക് ഇതുവഴി ആരോഹണം നിഷിദ്ധം. പതിനെട്ടാംപടി ചവിട്ടുംമുമ്പ് തേങ്ങ ഉടയ്ക്കണം. ആദ്യത്തെ അഞ്ച് പടി ഇന്ദ്രിയാനുഭവങ്ങളെ ദ്യോതിപ്പിക്കുന്നു. 6 മുതല്‍ 13 വരെയുള്ള എട്ട് പടി എട്ട് രാഗങ്ങളെയും 14 മുതല്‍ 16 വരെയുള്ളവ മൂന്ന് ഗുണങ്ങളെയും 17-ാം പടി അവിദ്യയെയും 18-ാം പടി വിദ്യയെയും സൂചിപ്പിക്കുന്നു. മനസ്സിനെ സ്വാധീനിക്കുന്ന ഈ അവസ്ഥകളെല്ലാം കടക്കുമ്പോള്‍ ഈശ്വരപദത്തില്‍ എത്തുന്നു എന്നാണ് 18 പടി കയറുന്നതിന്റെ പൊരുള്‍. പൊന്നമ്പലമേട്, ഗൗഡന്‍മല, നാഗമല, സുന്ദരമല, ചിറ്റംബലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംപേട്ട, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍ മല, തലപ്പാറമല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിങ്ങനെ അയ്യപ്പന്റെ പൂങ്കാവനത്തിലെ 18 മലകളെ 18 പടികള്‍ പ്രതിനിധീകരിക്കുന്നുവെന്നും വിശ്വാസമുണ്ട്.




Fun & Info @ Keralites.net
ശബരിമലയാത്ര ഒരു പിക്‌നിക് അല്ല,ഭക്തിമാര്‍ഗമാണത്. ദേഹത്തിലെ ഷഡ് വികാരങ്ങള്‍ ശമിച്ചാല്‍ ബുദ്ധി ഉയരും. വ്രതത്തിന്റെ ഉദ്ദേശ്യം അതാണ്. സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പിന്നിലും ഈ തത്ത്വമുണ്ട്. -ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌







Fun & Info @ Keralites.net
അച്ചന്‍കോവില്‍ അമ്പലം



Fun & Info @ Keralites.net
ആര്യങ്കാവ്


Fun & Info @ Keralites.net
ധര്‍മ്മാചരണം, സാമൂഹികതിന്മകള്‍ക്ക് അറുതിവരുത്താനും ധര്‍മ്മാധിഷ്ഠിത സാമൂഹികസൃഷ്ടിക്കും കളമൊരുക്കും. ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ അര്‍ത്ഥകാമങ്ങള്‍ക്ക് മാത്രമല്ല, മോക്ഷത്തിനും അര്‍ഹരായിത്തീരും. ശബരിമലയിലെ ക്ഷേത്രത്തിന്റെ സവിശേഷത കലിയുഗവരദന്‍, ധര്‍മ്മശാസ്താവായി ഭക്തജനലക്ഷങ്ങളെ ധര്‍മ്മമാര്‍ഗ്ഗത്തില്‍കൂടി നയിക്കുന്നു എന്നുള്ളതാണ്. -ഒ.രാജഗോപാല്‍


Fun & Info @ Keralites.net
അയ്യപ്പന്മാര്‍ ഉറങ്ങുന്നതിനുമുമ്പ് ജപിക്കേണ്ട മന്ത്രമുണ്ട്. വീട്ടിലായാലും വനയാത്രയിലായാലും ഈ മന്ത്രം ജപിക്കണം.
'ദേവദേവ ജഗന്നാഥ
നിദ്രാംദേഹി കൃപാകര
അപായരഹിതം പാതു
സര്‍വാപായ നിവാരണ'
സുഖനിദ്ര നല്‍കി സര്‍വ അപായങ്ങളില്‍നിന്നും രക്ഷിക്കണേയെന്ന് കൃപാകരനും ജഗന്നാഥനുമായ അയ്യപ്പനോട് പ്രാര്‍ത്ഥിക്കുകയാണിവിടെ.



Fun & Info @ Keralites.net
പമ്പ


Fun & Info @ Keralites.net
ഹിന്ദുത്വത്തിന് തൊട്ട
പൊട്ട് നീ, ഇസ്ലാമിന്റെ
ചന്ദനത്തൂ നെറ്റിക്ക്
നിസ്‌കാര തഴമ്പും നീ
നക്രിസ്ത്യന്മാര്‍ മാറില്‍ച്ചൂടും
അമരക്കുരിശു നീ,
സ്തുത്യന്‍ നീ ആരണ്യക
ചൈതന്യ സര്‍വ്വസ്വമേ - യൂസഫലി കേച്ചേരി







Fun & Info @ Keralites.net
ശബരിമല തീര്‍ത്ഥാടനം ഒരു അനുഷ്ഠാനം എന്നതിലുപരി ജീവിത സത്യത്തിന്റെ പ്രഖ്യാപനവും സാക്ഷ്യവും സമര്‍പ്പണവും കൂടിയാണ്. മനുഷ്യന്റെയുള്ളില്‍ ദൈവം എത്ര രൂഢമൂലമായി വ്യാപരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ശബരിമലയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന തിരക്ക്. - ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത





Fun & Info @ Keralites.net
തിരുവാഭരണം



Fun & Info @ Keralites.net
സന്നിധാനത്തെത്തി ഭഗവാന് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശാന്തി വാക്കുകള്‍ക്ക് അതീതമാണ്. സിനിമയില്‍ വന്നതിനുശേഷം നമുക്ക് കിട്ടിയ കാര്യങ്ങള്‍ക്കെല്ലാം ഭഗവാനോട് നന്ദി പറഞ്ഞാണ് പ്രാര്‍ത്ഥിക്കുന്നത്. -ജയറാം
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment