Thursday 29 November 2012

[www.keralites.net] സ്ലീപ്പര്‍ ക്ലാസിലും നാളെ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

 

സ്ലീപ്പര്‍ ക്ലാസിലും നാളെ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം



ന്യൂഡല്‍ഹി: ശനിയാഴ്ച മുതല്‍ തീവണ്ടിയില്‍ രണ്ടാംക്ലാസ് സ്ലീപ്പര്‍ ക്ലാസിലും യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും. തീവണ്ടികളിലെ കവര്‍ച്ച തടയാനും ടിക്കറ്റ് കരിഞ്ചന്തയടക്കമുള്ള തട്ടിപ്പുകള്‍ തടയാനും ഇതുപകരിക്കുമെന്ന് റെയില്‍വേ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ദേശസാത്കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത ക്രെഡിറ്റ് കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖകളായി റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്.

നിലവില്‍ എ.സി. ത്രീ ടയര്‍, എ.സി. ടു ടയര്‍, ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. തത്കാല്‍ ടിക്കറ്റും ഇ-ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തേത്തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment