Wednesday 21 November 2012

[www.keralites.net] പാചകത്തിനു ഡീസലും

 

പാചകത്തിനു ഡീസലും

 

കാഞ്ഞങ്ങാട്: പാചകവാതക സിലിണ്ടറുകളുടെ വിതരണം പരിമിതപ്പെടുത്തുകയും മണ്ണെണ്ണയ്ക്ക് ക്ഷാമമനുഭവപ്പെടുകയും ചെയ്തതോടെ ഗാര്‍ഹികോപയോഗത്തിന് ഡീസല്‍ ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിക്കുന്നു. അപകട സാധ്യതയുളളതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നതിനാല്‍ ഡീസല്‍ ഗാര്‍ഹിക ഉപയോഗത്തില്‍ നിന്നു ഒഴിവാക്കപ്പെട്ട ഇന്ധമാണെങ്കിലും പാചകവാതകവും മണ്ണെണ്ണയും ലഭിക്കാതായതോടെ വന്‍ ദുരന്തത്തിനു തന്നെ വഴിയൊരുക്കുന്ന ഡീസല്‍ അടുക്കളയില്‍ സ്ഥാനം പിടിക്കുകയാണ്. സബ്സിഡി ഇല്ലാത്ത മണ്ണെണ്ണയെക്കാള്‍ വിപണിയില്‍ 20 രൂപയോളം വിലക്കുറവുളള ഡീസല്‍ ലാഭകരമാണെന്ന കണ്െടത്തലാണ മണ്ണെണ്ണ സ്റൌവ് ഉപയോഗിക്കുന്നവര്‍ താത്കാലികമായെങ്കിലും ഡീസലിലേക്കു വഴിമാറിയത്. പൊതു വിപണിയില്‍ സബ്സിഡിയില്ലാതെ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 67 രൂപയും ഡീസലിന് 49 രൂപയുമാണ് ഇപ്പോള്‍ വില. 300 രൂപ മുതല്‍ വിലയുളള സാധാരണ മണ്ണെണ്ണ സ്റൌവുകളിലെല്ലാം ഡീസല്‍ ഉപയോഗിക്കാമെന്ന വാദം സ്റൌ വില്‍പനക്കാരും പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായിരുന്ന ഡീസല്‍ സ്റൌവ് ഉപയോഗം അടുത്ത കാലത്താണ് തട്ടുകടകളിലും ഹോട്ടലുകളിലും വീടുകളിലും വ്യാപകമായത്. പാചകവാതക സിലണ്ടറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡീസല്‍ പാചകത്തിനു പയോഗിക്കുന്ന പ്രവണത കേരളത്തില്‍ കൂടിയിട്ടുണ്െടന്ന് പെട്രോള്‍ പമ്പ് ഉടമകളും ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസല്‍ വാഹന എന്‍ജിനുകള്‍ക്കു പുറത്ത് സാധാരണ അന്തരീക്ഷത്തില്‍ ജ്വലിച്ചാല്‍ രോഗകാരികളായ വിഷപദാര്‍ഥങ്ങള്‍ രൂപപ്പെടും. കാര്‍ബണ്‍ മോണോക്സൈഡിനു പുറമെ ശ്വാസകോശ അര്‍ബുദം, ഹൃദ്രോഗം, മൂത്രാശയ കാന്‍സര്‍ തുടങ്ങിയവയ്ക്ക് കാരണമാവുന്ന വിഷപദാര്‍ഥമായ കാര്‍സിനോജന്‍ അടങ്ങിയതാണ് ഡീസല്‍. വാഹനങ്ങളിലെ ഫില്‍ട്ടര്‍ സംവിധ ാനത്തിലൂടെയല്ലാതെ പുറത്തു വരുന്ന ഡീസലിന്റെ പുകയിലുളള വിഷപദാര്‍ഥങ്ങള്‍ക്ക് ശ്വാസകോശഭിത്തികളില്‍ വരെ തുളച്ചു കയറാനുളള കഴിവുണ്െടന്ന് വിദഗ്ധര്‍ പറയുന്നു. വിഷാംശങ്ങളുള്ള രാസവസ്തുക്കളായ അസറ്റാല്‍ഡിഹൈഫ്, അക്രോലിന്‍, അനിലിന്‍, ആര്‍സനിക്, ബെന്‍സീന്‍, കാഡ്മിയം, ക്ളോറിന്‍, സയനൈഡ് തുടങ്ങി നാല്പതോളം വിഷവസ്തുക്കള്‍ അടങ്ങിയ കാര്‍സിനോജന്റെ നിരന്തര ശ്വസനമാണ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. വീടുകളിലുപയോഗിക്കുന്ന സാധാരണ മണ്ണെണ്ണ സ്റൌകളിലും തട്ടുകടകളിലും ചെറുകിട ഭക്ഷണശാലകളിലുമുളള മണ്ണെണ്ണ പമ്പു ചെയ്യുന്ന സ്റൌകളിലും ഡീസല്‍ ഉപയോഗം വ്യാപകമായത് ഗുരുതരമായ രോഗങ്ങള്‍ക്കിടവരുത്തുന്നതോടൊപ്പം വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോഴും വിറകുകള്‍ ശേഖരിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ സൌകര്യമില്ലാത്തവരും പാചകവാതകവുംമണ്ണെണ്ണയും ആവശ്യത്തിന് ലഭിക്കാത്തതിനാലും അപകടകാരിയായ ഡീസല്‍ തന്നെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്.


Deepika


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment