Thursday 1 November 2012

[www.keralites.net] പക്ഷിപ്പനി: 33,000 പക്ഷികളെ കൊന്നൊടുക്കി

 

പക്ഷിപ്പനി: 33,000 പക്ഷികളെ കൊന്നൊടുക്കി

Fun & Info @ Keralites.netബാംഗ്ലൂര്‍: പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ ഹെസര്‍ഘട്ട ബൈയാത്ത ഗ്രാമത്തിലെ സെന്‍ട്രല്‍ പൗള്‍ട്രി ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇതുവരെ 33,000 പക്ഷികളെ കൊന്നൊടുക്കി. ബുധനാഴ്ച 13,342 താറാവുകള്‍, 369 എമു, ഒരു ഒട്ടകപ്പക്ഷി എന്നിവയെയാണ് കൊന്നത്. 11,939 മുട്ടകളും നശിപ്പിച്ചു. 

നേരത്തെ 19235 കോഴികളെ കൊന്നിരുന്നു. ഇതോടെ ആകെ കൊന്ന പക്ഷികളുടെ എണ്ണം 32946 ആയി. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 119 സെറം സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അടിക്കുറിപ്പ്

പക്ഷെ ചെക്ക്‌ പോസ്റ്റ്‌ അധികൃതര്‍ക്ക് ഇത് നല്ല ഒരുകൊയ്തുകാലം. അവരുടെ കണ്ണ് വെട്ടിച്ചും അടപ്പിച്ചും കേരളത്തിലേക്ക് കോഴിപ്രവാഹം തകൃതിയായി നടക്കുന്നു എന്നും മാധ്യമവാര്‍ത്ത !! ദിവസവും രണ്ടു സ്മാള്‍ അടിക്കുന്ന മലയാളിക്ക് പക്ഷിപ്പനിയല്ല  എയിഡ്സ്നെപ്പോലും പേടിയില്ലല്ലോ ഫയൂരടടാനും എന്ടോസള്‍ഫാനും എല്ലാം മലയാളി പണ്ടേ സ്വീകരിച്ചു പോരുന്നില്ലേ.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment