Thursday 22 November 2012

[www.keralites.net] വിട പറയാം നമുക്കിനി ..

 


Fun & Info @ Keralites.net  

വിടപറയാം നമുക്കിനി..
    ഇനി ഒരിക്കലും കണ്ടുമുട്ടുകയില്ല നാം
    എന്ന് പരസ്പരമാശംസിക്കാം.
    അലയുന്ന വീഥികളില്‍ അറിയാതെ പോലും
    നമ്മുടെ കണ്ണുകള്‍ തമ്മില്‍  തെറ്റാതിരിക്കട്ടെ!

Fun & Info @ Keralites.net
  
 ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങളുടെ
    മണമുള്ള ഒരു പിടി ഓര്‍മകളുമായി,
    സുഖമുള്ള വേദനകളുമായി
    ജീവിക്കാം ഞാന്‍ ഇനി.

Fun & Info @ Keralites.net

    പ്രണയത്തില്‍ ചാലിച്ചു നീ തൊട്ടു തന്ന ചന്ദനകുറി
    മായ്ച്ചുകളയാം ഞാന്‍  ഇനി.
    ഒരുമിച്ചു നടന്നു തീര്‍ത്ത വഴികളിലെ
    നിന്റെ കാല്പാടുകള്‍ കണ്ടില്ലെന്നു ഭാവിക്കാം.

Fun & Info @ Keralites.net

    എന്റെ മിഴികള്‍ നിറഞ്ഞതെന്തിനെന്നു നീ ചോദിച്ചപ്പോള്‍
    ഒരു കരടു പോയതാണ്നെന്നു കള്ളം പറയാം.
    ഒരിക്കലും കണ്ടുമുട്ടാത്ത വഴികളെ പോലെ
    സമാന്തര രേഖകള്‍  ആയി മാറാം നമുക്കിനി

Fun & Info @ Keralites.net

    ഇനി ഉണ്ടാകില്ലോരിക്കലുമാ
    കൂടിച്ചേരലുകളും സംഭാഷണങ്ങളും.
    ഇടവേളകള്‍  ഇല്ലാതെ പാഞ്ഞൊഴുകുന്ന
    ജീവിതനദിയുടെ പ്രവാഹത്തില്‍

Fun & Info @ Keralites.net

    അകാല മരണം പ്രാപിച്ച എന്റെ വികാരങ്ങള്‍ക്കായി
    ആ നദിതടത്തില്‍ ,ബലിയിടാം ഞാന്‍
    കൈകൊട്ടി വിളിക്കാം ബലി കാക്കകളെ
    എന്‍റെ സ്വപ്നങ്ങളുടെ ബലിച്ചോര്‍ ഉണ്ണാന്‍ .

Fun & Info @ Keralites.net

    നടന്നു നീങ്ങാം ഞാന്‍ നീങ്ങി നീങ്ങി പോകാം
    ലക്ഷ്യങ്ങളിലേയ്ക്ക് ചുവടുകള്‍  വെച്ച്.
    അന്യനായി മാറാം ഞാന്‍
    ആള്‍കൂട്ടത്തിലെ അപരിചിതനെ പോലെ,
    പരസ്പര ബന്ധങ്ങള്‍  ഇല്ലാത്തവരെ പോലെ.

Fun & Info @ Keralites.net


    ഇനിയൊരിക്കലും സ്വപ്നം കാണാതിരിക്കാന്‍
    ബന്ധങ്ങളുടെ, ഈ ചങ്ങലകള്‍  തകര്‍ത്തെറിയാം
    പൂട്ടുകള്‍  തച്ചുടയ്ക്കാം,ഉയര്‍ന്നു പറക്കാം നമുക്കിനി
    അതിരുകള്‍  ഇല്ലാത്ത ഈ ആകാശത്തില്‍
    സ്വതന്ത്രരായി വിട പറയാം നമുക്കിനി ..

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment