Wednesday 3 October 2012

[www.keralites.net] കുട്ടികളില്‍ നന്മയുടെ സന്ദേശവുമായി 8 ജിബി

 

കുട്ടികളില്‍ നന്മയുടെ സന്ദേശവുമായി 8 ജിബി

 

തിരുവനന്തപുരം: വാണിജ്യ സിനിമാലോകത്ത് കുട്ടികളില്‍ നന്മയുടെ സന്ദേശം കൈമാറി 8 ജിബി എത്തി. മലര്‍വാടി ചില്‍ഡ്രന്‍ തിയറ്ററിന്‍െറ ആദ്യ ചിത്രം പറയുന്നത് നന്മയുടെ കഥ. സിനിമാലോകത്തെ നവാഗതരെ ആശീര്‍വദിക്കാന്‍ എത്തിയതാകട്ടെ സിനിമാകുടുംബത്തിലെ കാരണവര്‍ മധുവും. തിരുവനന്തപുരം പ്രസ് ക്ളബില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫും എത്തിയത് നടീ-നടന്മാരായ കുട്ടികള്‍ക്കും ആവേശമായി.
രണ്ട് വര്‍ഷത്തെ പരിശ്രമത്തെ തുടര്‍ന്ന് പുറത്തിറങ്ങുന്ന 8 ജിബിയുടെ ആദ്യ പ്രദര്‍ശനം തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു. പുതുമുഖ നടീ-നടന്മാരായ ആഖി മരിയ ജോസഫ്, ആഷിക് സലാം, എബി സാബു, സയ്യിദ് ഖുത്തുബ്, ഫാത്തിമ നൂര്‍ എന്നിവരും അണിയറപ്രവര്‍ത്തകരും സിനിമ കാണാനെത്തി. സ്കൂള്‍ നാടകങ്ങളില്‍ പോലും മുഖം കാണിക്കാത്ത കുട്ടികളെ പ്രധാന വേഷങ്ങളില്‍ അഭിനയിപ്പിച്ചതിന്‍െറ ബഹുമതി സംവിധായകന്‍ സുരേഷ് ഇരിങ്ങല്ലൂരിനാണ്. കുട്ടികളുടെ അഭിനയത്തിനൊപ്പം സഞ്ചരിക്കാന്‍ ക്ഷണിക്കപ്പെട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയാതെ വന്നതോടെ അതിനും കുട്ടിനായകരെ പരിശീലിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
അഭിനയിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ഏറെയുണ്ടെങ്കിലും അതിന് അവസരം ലഭിക്കാറില്ലെന്ന് സിനിമ സമര്‍പ്പിച്ച ശേഷം മധു പറഞ്ഞു. വാണിജ്യ സിനിമാസംഘം ഏറ്റെടുക്കാന്‍ മടിക്കുന്ന ദൗത്യമാണ് മലര്‍വാടി ഏറ്റെടുത്തത്. വാണിജ്യ സിനിമകള്‍ ഏറെയും അക്രമ വാസന പ്രോത്സാഹിപ്പിക്കുന്നതാണ്. നല്ല ആശയങ്ങള്‍ കുട്ടികളുടെ മനസ്സില്‍ കടത്തിവിടുന്ന സിനിമ കുറവാണ്. മുടക്കുമുതല്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതാണ് നല്ല ചിത്രങ്ങള്‍ക്ക് തടസ്സമാകുന്നത്. ഇത്തരമൊരു ചിത്രമെടുത്തതിന് മലര്‍വാടിയോട് സമൂഹം കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ ഇന്നത്തെ പൗരന്മാരാണെന്ന 8ജിബിയുടെ സന്ദേശമാണ് ശരിയെന്ന് ചടങ്ങ് ഉല്‍ഘാടനം ചെയ്ത് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. 18 വയസ്സില്‍ വോട്ടവകാശമായതോടെ വിദ്യാര്‍ഥികള്‍ നാളത്തെ പൗരന്മാരാണെന്നത് പഴങ്കഥയായി.
എന്നാല്‍, കുട്ടികള്‍ക്ക് പഠനത്തിന് അല്ലാതെ മറ്റൊന്നിനും സമയമില്ലെന്ന അവസ്ഥയുണ്ട്. സാഹസിക സംരംഭം ഏറ്റെടുത്ത നിര്‍മാതാക്കളെ മന്ത്രി അഭിനന്ദിച്ചു.
മലര്‍വാടി രക്ഷാധികാരി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ മജീദ് ഗുലിസ്താന്‍, മലര്‍വാടി കോഓഡിനേറ്റര്‍ അബ്ബാസ് വി. കൂട്ടില്‍, സുരേഷ് ഇരിങ്ങല്ലൂര്‍, ചില്‍ഡ്രന്‍ തിയറ്റര്‍ കണ്‍വീനര്‍ അന്‍സാര്‍ നെടുമ്പാശേരി, ജെ.കെ. മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.




Regards
Shafeeq thalassery

Always make a total effort, even when the odds are against you.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment