ഹാജ്യാരുടെയും പുതിയാപ്പിളയുടെയും കഥ ഇവിടെ ഓര്‍ക്കാനൊരു കാരണമുണ്ട്. നമ്മുടെ ദേശീയ പുതിയാപ്പിളയായ റോബര്‍ട്ട് വദ്രയ്ക്കെതിരെ അഴിമതിയാരോപണം നടത്തിയിരിക്കുകയാണ് കുറെ 'മാങ്ങാ'ത്തലയന്മാര്‍. അഭിനവ ഗാന്ധിയുടെ ശിഷ്യന് പുതിയ പാര്ട്ടിയുമായി ഇറങ്ങിത്തിരിച്ചപ്പോ തന്നെ കരുതിയതാണ് മാങ്ങക്കാരുടെ ആദ്യത്തെ ഏറ് No 10 ജനപഥിലോട്ടായിരിക്കുമെന്ന്. മകനെയും അമ്മായിയെയുമൊക്കെ വിട്ട് മരുമോന്റെ പിന്നാലെയാണ് അഴിമതിയുടെ അന്തകന്മാര്‍ എന്ന പട്ടവും പാര്ട്ടിയുമായി ഇറങ്ങിത്തിരിച്ചിക്കുന്നവര്‍. വെള്ളിയാഴ്ച പച്ചക്കറി വാങ്ങാന് പോകുന്നത് തെറ്റാണോ എന്നു പണ്ടൊരാള് ചോദിച്ചത് പോലെയേ മരുമോനും ചോദിച്ചിട്ടുള്ളൂ. ഡല്ഹിയിലോ ഹരിയാനയിലോ കുറച്ചു ഭൂമി വാങ്ങിപ്പോയത് ഒരു കുറ്റമാണെന്നറിയാന് മാത്രം പത്രം വായിക്കുന്ന കൂട്ടത്തിലല്ലത്രേ അദ്ദേഹം. ഐ. പി. എല് കളി ടിവി യില് കാണുമ്പോള് ഡി.എല്‍.എഫ് എന്നെഴുതിക്കാണിക്കുന്നത് വായിച്ചിട്ടുണ്ടെന്നല്ലാതെ മൂക്കിപ്പൊടിയാണോ അതല്ല റസ്കിന്റെ കച്ചോടമാണോ അവര് നടത്തുന്നതെന്നു പോലും റോബര്ട്ട് പുതിയാപ്പിളക്കറിയത്തില്ല. അല്ലേലും കളിമണ്ണ് ചുമന്നുള്ള കളിയായാലും ബാറ്റും ബോളും കൊണ്ടുള്ളതായാലും കളികളെല്ലാം അമ്പതിനോടടുത്ത് പ്രായമുള്ള യുവ അളിയനു പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ യു. പി യിലെ കര്ഷകരോട് ചോദിച്ചാല്‍ മതി.
കാര്യം കാതലില്ലാത്തവന് പറഞ്ഞാലും നമ്മള് അംഗീകരിച്ചു കൊടുക്കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. കഥയിലെ രാമേട്ടന്‍ ഹാജ്യാരെ മനസ്സില്‍ കണ്ടു പുതിയാപ്പിള ഷുക്കൂറിന് പറ്റുപുസ്തകം തുടങ്ങിയത് പോലെയാണ് ഡി. എല്‍. എഫ് മുതലാളിമാര്‍ വദ്ര പുതിയാപ്പിളയ്ക്ക് 350 കോടിയോ മറ്റോ ലോണ്‍ കൊടുത്തത് പോല്. ആരോപണം ആര്‍ക്കും ഉന്നയിക്കാം. പക്ഷെ അത് തെളിയിക്കാനുള്ള ബാധ്യത ആരോപണം ഉന്നയിക്കുന്നവര്ക്കുണ്ട്. ആരോപിതനെയല്ല; ചിദംബരം സാറിനെയാണ് ആരോപണം ബോധ്യപ്പെടുത്തേണ്ടത്. ശുദ്ധ ഗതിക്കാരനായത് കൊണ്ടാകാം ടു.ജിക്കാരന്‍ എ. രാജ വരെ അങ്ങേര്‍ക്കു പഞ്ച പാവമായിരുന്നു. പിന്നെയാണോ മാഡത്തിന്റെ മരുമോന്?
ലാസ്റ്റ് ബോള്‍: ബലാത്സംഗം തടയാന്‍ ബാലവിവാഹം - വാര്‍ത്ത.
വയറിളകി വരുന്നവന് കക്കൂസില്‍ പോവാനുള്ള മരുന്ന് കൊടുക്കരുത്!
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___