Monday 1 October 2012

[www.keralites.net] നീതി നിഷേധങ്ങളോട് അരിശം തീര്‍ക്കാന്‍ കമ്പ്യൂട്ടര്‍ ഗെയിം

 

നീതി നിഷേധങ്ങളോട് അരിശം തീര്‍ക്കാന്‍ കമ്പ്യൂട്ടര്‍ ഗെയിം

Fun & Info @ Keralites.net

 

കോഴിക്കോട്: തര്‍ക്കിക്കാനും പ്രതിഷേധിക്കാനുമുള്ള പൊതു ഇടമായി മാറിക്കഴിഞ്ഞ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ ശക്തമായ ചലനമാണ് കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചപ്പോള്‍ ഉണ്ടായത്. അസീം ത്രിവേദിയുടെ അറസ്റ്റിനും മോചനത്തിനും ശേഷം ഡീസല്‍-പാചകവാതക വിലവര്‍ധനയിലും ചില്ലറ മേഖലയിലെ വിദേശ നിക്ഷേപ തീരുമാനത്തിലും ഉയര്‍ന്ന പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. പുതുതലമുറയുടെ പ്രതികരണം ഓണ്‍ലൈന്‍ പോസ്റ്ററുകളും പോസ്റ്റുകളുമൊക്കെ പ്രചരിപ്പിച്ചുകൊണ്ടാണ്. എന്നാല്‍, സര്‍ക്കാറിനോടുള്ള പ്രധിഷേധം അറിയിക്കാന്‍ കമ്പ്യൂട്ടര്‍ ഗെയിംതന്നെ ഉണ്ടാക്കിയിരിക്കുകയാണ് ഒരുകൂട്ടം മലയാളി വിദ്യാര്‍ഥികള്‍. 'ആന്‍ഗ്രി ഇന്ത്യന്‍' എന്ന പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഈ പൊളിറ്റിക്കല്‍ ഗെയിം ഇന്‍റര്‍നെറ്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

2009ല്‍ പുറത്തിറങ്ങി ലോകത്താകമാനം ജനപ്രിയമായ 'ആന്‍ഗ്രി ബേര്‍ഡ്' എന്ന വീഡിയോ ഗെയിമില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് 'ആന്‍ഗ്രി ഇന്ത്യന്‍' ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരുവശത്ത് ഗ്യാസ് സിലിണ്ടറിന്‍െറയും ഡീസല്‍ പമ്പ് മെഷീന്‍െറയും പച്ചക്കറികളുടെയും ഇടയില്‍ ഒളിച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്. മറുവശത്ത് ഒരു തെറ്റാലിയില്‍ അസീം ത്രിവേദിയുടെ മുഖം. മന്‍മോഹന്‍ സിങ്ങിനെ തെറ്റാലിയിലെ ത്രിവേദിയെ ഉപയോഗിച്ച് എയ്തുവീഴ്ത്തുകയാണ് വേണ്ടത്. മൂന്ന് ഘട്ടങ്ങളാണ് ഈ ഗെയിമിനുള്ളത്. മൂന്നാം ഘട്ടവും കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. പക്ഷേ, അഭിനന്ദനങ്ങള്‍ക്കു പകരം 'ക്ഷമിക്കണം, നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു' എന്ന സന്ദേശമാണ് സ്ക്രീനില്‍ തെളിയുക.

വിദ്യാര്‍ഥികളും ഐ.ടി പ്രഫഷനലുകളും അടങ്ങുന്ന മലപ്പുറം ജില്ലയിലെ 15 യുവാക്കളുടെ 'ക്ളാസ്റൂം' എന്ന കൂട്ടായ്മയാണ് ഗെയിമിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പുറത്തിറങ്ങി നാലു ദിവസങ്ങള്‍ക്കകം 5000ത്തിലധികം പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലും ഗെയിമിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള പുതു തലമുറയുടെ പ്രധിഷേധമെന്ന നിലക്ക് 'ആന്‍ഗ്രി ഇന്ത്യന്‍' ഗെയിമിന്‍െറ വകഭേദങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്ന് 'ക്ളാസ്റൂമി'ലുള്ളവര്‍ പറയുന്നു. inclassroom.in എന്ന വെബ്സൈറ്റില്‍നിന്നും facebook.com/inclassroom.in എന്ന ഫേസ്ബുക് പേജില്‍നിന്നും 'ആന്‍ഗ്രി ഇന്ത്യന്‍' ഡൗണ്‍ലോഡ് ചെയ്യാനാകും.

 

 

Regards
Shafeeq thalassery

Always make a total effort, even when the odds are against you.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment