Monday 3 September 2012

[www.keralites.net] "പാര്‍ലമെന്റിലെ സ്വീകരണം": കെ എം മാണി ലണ്ടനിലേക്ക്

 

തിരു: ധനമന്ത്രി കെ എം മാണി ലണ്ടനിലേക്ക് തിരിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്വീകരണത്തിനാണ് യാത്രയെന്ന് മന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്റെ "അധ്വാനവര്‍ഗ സിദ്ധാന്ത"ത്തെക്കുറിച്ച് മന്ത്രി പ്രഭാഷണം നടത്തുമെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. "കേരള ബിസിനസ് ഫോറം" എന്ന ലണ്ടന്‍ മലയാളി സംഘടന സംഘടിപ്പിക്കുന്ന സ്വീകരണം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സ്വീകരണമെന്ന് വ്യാഖ്യാനിച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഹാള്‍ വാടകയ്ക്ക് എടുത്താണ് സംഘടനയുടെ സ്വീകരണം. ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിലെ നിരവധി ഹാളുകള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. ബ്രിട്ടീഷ് എംപിയുടെ ശുപാര്‍ശയുണ്ടെങ്കില്‍ വ്യക്തികള്‍ക്കുവരെ ഹാള്‍ വാടകയ്ക്ക് കിട്ടും. പഞ്ചാബ് സ്വദേശിയും എംപിയുമായ വീരേന്ദ്രശര്‍മയുടെ പേരിലാണ് മാണിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിന് ഹാള്‍ വാടകയ്ക്ക് എടുത്തത്. ലണ്ടനില്‍ വ്യവസായികൂടിയായ വീരേന്ദ്രശര്‍മയാണ് കേരള ബിസിനസ് ഫോറത്തിന്റെ അധ്യക്ഷന്‍. ഫോറത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ചിലര്‍ കോട്ടയത്തുകാരാണ്. എന്നാല്‍, മാണിയെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രത്യേക ചടങ്ങില്‍ ആദരിക്കുന്നു എന്നാണ് പ്രചാരണം. മലയാളി സംഘടന ഹാള്‍ വാടകയ്ക്ക് എടുത്തുനടത്തുന്ന പരിപാടിയില്‍ മാണി പ്രാസംഗികനാണെന്നതാണ് വസ്തുത. കൂട്ടത്തില്‍ പേരിനൊരു സ്വീകരണവും.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment