കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ബാലന്‍െറ കണ്ണുപോയി
നാഗ്പൂര്‍: പിതാവിന്‍െറ മൊബൈല്‍ ഫോണ്‍ എടുത്ത് കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 12 കാരന്‍െറ ഒരു കണ്ണിന്‍െറ കാഴ്ച പോയി. ചൈന നിര്‍മിത മൊബൈലില്‍ വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിനിടെ കുട്ടി എടുത്തു കളിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ സിയോണി ഗ്രാമത്തിലാണ് സംഭവം. മയൂരിന്‍െറ കണ്ണിലും ചുണ്ടിലും കൈകളിലും രാസവസ്തു വീണ് പൊള്ളലേറ്റു. വലതു കണ്ണിന്‍െറ റെറ്റിന പൂര്‍ണമായും തകരാറിലായി. പിതാവ് സുഭാഷ് റൗത് കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉടന്‍ നാഗ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലച്ചോറിലേക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും നിര്‍ഭാഗ്യവശാല്‍ വലതു കണ്ണ് രക്ഷിക്കാനായില്ലെന്നും ഡോക്ടര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും സമാനസംഭവം ആവര്‍ത്തിച്ചിരുന്നുവെന്നും നിലവാരം കുറഞ്ഞ മൊബൈല്‍ ഫോണുകള്‍ അമിതമായി ചാര്‍ജ് ചെയ്യുമ്പോള്‍ ആരും കരുതാറില്ലെന്നും ആ സമയത്ത് ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ അശോക് മധന്‍ പറഞ്ഞു. മൊബൈല്‍ കളിപ്പാട്ടം പോലെ ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ അനുവദിക്കരുതെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net